ഹാഫ് കുക്ക്ഡ് പൊറോട്ടയ്ക്ക് 5% ജിഎസ്ടി മാത്രംആഭ്യന്തര ഫിനിഷ്ഡ് സ്റ്റീല്‍ ഉപഭോഗം 13% വര്‍ധിച്ച് 136 മെട്രിക്ക് ടണ്‍ ആയതായി റിപ്പോർട്ട്കേരളത്തിലെ ഏറ്റവും ഉയരം കൂടിയ ഐടി വ്യവസായ സമുച്ചയം കൊച്ചിയിൽകുതിപ്പിനൊടുവിൽ സ്വർണ്ണവിലയിൽ ഇന്ന് ഇടിവ്രാജ്യത്തെ വൈദ്യുതി ഉപയോഗം കുതിച്ചുയർന്നു

ഇന്ത്യയിലെ സമാര്‍ട്ട്‌ഫോണ്‍ വിപണി രേഖപ്പെടുത്തിയത് 19% ഇടിവ്

ന്യൂഡല്‍ഹി: ജനുവരി-മാര്‍ച്ച് പാദത്തില്‍ ഇന്ത്യയുടെ സ്മാര്‍ട്ട്‌ഫോണ്‍ കയറ്റുമതി ഏകദേശം 31 ദശലക്ഷം യൂണിറ്റായി കുറഞ്ഞു, അതുവഴി ആദ്യ പാദത്തില്‍ 19 ശതമാനം കുത്തനെ ഇടിവ് രേഖപ്പെടുത്തിയതായി മാര്‍ക്കറ്റ് റിസര്‍ച്ച് സ്ഥാപനമായ കൗണ്ടര്‍പോയിന്റ് വ്യാഴാഴ്ച അറിയിക്കുന്നു.

30,000 രൂപയില്‍ താഴെ വിലയുള്ള മൊബൈല്‍ ഫോണുകളുടെ കയറ്റുമതി കുത്തനെ ഇടിഞ്ഞപ്പോള്‍ പ്രീമിയം, അള്‍ട്രാ പ്രീമിയം വിഭാഗത്തില്‍ കയറ്റുമതി 60-66 ശതമാനം വര്‍ദ്ധനവ് രേഖപ്പെടുത്തി.

മൊത്തം സ്മാര്‍ട്ട്‌ഫോണ്‍ കയറ്റുമതിയില്‍ 5 ജി സ്മാര്‍ട്ട്‌ഫോണുകളുടെ സംഭാവന 43 ശതമാനത്തിലെത്തി.’ തുടര്‍ച്ചയായ രണ്ടാം പാദത്തില്‍ 20 ശതമാനം വിഹിതവുമായി സാംസങ് ഇന്ത്യന്‍ സ്മാര്‍ട്ട്‌ഫോണ്‍ വിപണിയില്‍ ഒന്നാമതെത്തി. മികച്ച 5 ജി ബ്രാന്‍ഡ് കൂടിയായിരുന്നു സാംസങ്”റിപ്പോര്‍ട്ട് പറയുന്നു.

സാംസങ്ങിന്റെ പുതിയ 5 ജി ശേഷിയുള്ള എ സീരീസ് ഓഫ് ലൈന്‍ വിപണിയില്‍ മികച്ച പ്രകടനം കാഴ്ചവച്ചു. കയറ്റുമതിയുടെ 50 ശതമാനം അത് സംഭാവന ചെയ്തു. സാംസങ്ങിന്റെ അള്‍ട്രാ-പ്രീമിയം സെഗ്മെന്റ് (45,000 രൂപയ്ക്ക് മുകളില്‍ വില) 2023 മാര്‍ച്ചില്‍ 247 ശതമാനം വളര്‍ച്ച കൈവരിച്ചു.

ആപ്പിള്‍ 50 ശതമാനം വളര്‍ച്ച നേടുകയും 2023 മാര്‍ച്ച് പാദത്തില്‍ 6 ശതമാനം വിഹിതം സ്വന്തമാക്കുകയും ചെയ്തു. മൊത്തത്തിലുള്ള പ്രീമിയം വിഭാഗത്തിലും (30,000 രൂപ), അള്‍ട്രാ പ്രീമിയം വിഭാഗത്തിലും (45,000 രൂപയ്ക്ക് മുകളില്‍) യഥാക്രമം 36 ശതമാനം, 62 ശതമാനം ഓഹരികളുമായി ആപ്പിള്‍ ലീഡ് നിലനിര്‍ത്തി.

എച്ച്ഡിബി ഫിനാന്‍ഷ്യല്‍ സര്‍വീസസുമായുള്ള പുതിയ ധനസഹായ പദ്ധതിയും ഓഫ് ലൈന്‍ ചാനലുകളിലെ ഏറ്റവും പുതിയ ഐഫോണ്‍ 14 സീരീസിലെ പ്രമോഷനുകളും ഐഫോണ്‍ നിര്‍മ്മാതാവിന്റെ കയറ്റുമതിക്ക് ആക്കം കൂട്ടി.

കയറ്റുമതിയില്‍ 3 ശതമാനം ഇടിവുണ്ടായിട്ടും 17 ശതമാനം വിപണി വിഹിതവുമായി വിവോ രണ്ടാം സ്ഥാനം നിലനിര്‍ത്തി. 2022 ന്റെ ആദ്യ പാദത്തില്‍ നിന്ന് 44 ശതമാനം ഇടിവ് നേരിട്ട ഷവോമി റിപ്പോര്‍ട്ടിംഗ് പാദത്തില്‍ 16 ശതമാനം വിഹിതവുമായി മൂന്നാം സ്ഥാനത്തേക്ക് പിന്തള്ളപ്പെട്ടു.

2023 മാര്‍ച്ച് പാദത്തില്‍ 72 ശതമാനം വളര്‍ച്ചയുമായി വണ്‍പ്ലസ് അതിവേഗം വളരുന്ന ബ്രാന്‍ഡായി. പ്രാദേശിക ബ്രാന്‍ഡുകളില്‍, 10,000 രൂപയ്ക്ക് താഴെയുള്ള വിഭാഗത്തില്‍ പുതുക്കിയ പോര്‍ട്ട്‌ഫോളിയോയുമായി ലാവ മികച്ച പ്രകടനം കാഴ്ചവച്ചു. ഏറ്റവും വിലകുറഞ്ഞ 5 ജി സ്മാര്‍ട്ട് ഫോണ്‍ (ബ്ലേസ് 5 ജി) വാഗ്ദാനം ചെയ്യുന്നത് ലാവ തുടരുന്നു.

2023ന്റെ ആദ്യ പാദത്തില്‍ 29 ശതമാനം വളര്‍ച്ചയോടെ അതിവേഗം വളരുന്ന മൂന്നാമത്തെ ബ്രാന്‍ഡാണ് നിലവില്‍ ലാവ.

X
Top