നടപ്പ് സാമ്പത്തിക വര്‍ഷത്തിന്റെ ആദ്യ പകുതിയില്‍ 24 രാജ്യങ്ങളിലേയ്ക്കുള്ള കയറ്റുമതി പോസിറ്റീവ് വളര്‍ച്ച രേഖപ്പെടുത്തിറഷ്യന്‍ എണ്ണ വാങ്ങുന്നത് നിര്‍ത്താതെ ഇന്ത്യയ്ക്ക് തീരുവ ഇളവില്ല: ട്രംപ്ട്രംപ് തീരുവ ഇന്ത്യയുടെ തൊഴിലധിഷ്ഠിത മേഖലകളെ ബാധിക്കുന്നു, കരുത്തുകാട്ടി സമുദ്രോത്പന്ന മേഖലഗാര്‍ഹിക വരുമാന സര്‍വ്വേയ്‌ക്കൊരുങ്ങി കേന്ദ്രസര്‍ക്കാര്‍, അഞ്ച് പതിറ്റാനിടയില്‍ ആദ്യംഫിന്‍ടെക്ക് മേഖലയെ ട്രാക്ക് ചെയ്യാന്‍ പുതിയ ക്ലാസിഫിക്കേഷന്‍ കോഡ്

സ്മാർട്ട് മീറ്റർ: മൂന്നുമാസത്തെ സാവകാശം തേടി കേരളം

തിരുവനന്തപുരം: കേരളത്തിൽ വൈദ്യുതി ഉപഭോക്താക്കൾക്ക് സ്മാർട്ട് മീറ്റർ ഏർപ്പെടുത്താൻ മൂന്നുമാസത്തെ സാവകാശംതേടി വൈദ്യുതിമന്ത്രി കെ. കൃഷ്ണൻകുട്ടി കേന്ദ്ര ഊർജമന്ത്രി ആർ.കെ. സിങ്ങിന്‌ കത്തയച്ചു.

കേന്ദ്രം നിർദേശിച്ചതുപോലെ സ്വകാര്യ ഏജൻസിവഴി (ടോടെക്സ് മാതൃക) ഇതു നടപ്പാക്കിയാൽ ജനങ്ങൾക്ക് സാമ്പത്തിക ബാധ്യത ഉണ്ടാകുന്നതിനാൽ ബദൽമാർഗം തേടുന്നതിനാണ് സാവകാശം ചോദിച്ചത്.

ടോടെക്സ് മാതൃകയിൽ ഇതു നടപ്പാക്കേണ്ടെന്ന് മുഖ്യമന്ത്രിയും വൈദ്യുതിവകുപ്പിനോട് നിർദേശിച്ചിരുന്നു. ജൂൺ 30-നായിരുന്നു കരാർ നൽകാനുള്ള അവസാന തീയതി.

സ്മാർട്ട് മീറ്റർ സ്ഥാപിക്കുന്നതുമുതൽ ബിൽത്തുക ഈടാക്കുന്നതുവരെയുള്ള എല്ലാ കാര്യങ്ങളും സ്വകാര്യ ഏജൻസിവഴി നടപ്പാക്കണമെന്നാണ് കേന്ദ്രനിർദേശം. ജീവനക്കാരുടെ സംഘടനകൾ ഇത് എതിർത്തു.

കെ.എസ്.ഇ.ബി. ടെൻഡർ വിളിച്ചെങ്കിലും ഉദ്ദേശിച്ചതിനെക്കാൾ 50 ശതമാനത്തിലധികമാണ് ടെൻഡറിൽ ഏറ്റവും കുറഞ്ഞ തുക ക്വോട്ട് ചെയ്ത കമ്പനി ആവശ്യപ്പെട്ടത്. ഇതനുസരിച്ച് ഒരു മീറ്ററിന് 9300 രൂപ വരും. ഇതിൽ 15 ശതമാനം കേന്ദ്ര സബ്സിഡി കഴിഞ്ഞ് ബാക്കി തുക ഉപഭോക്താവാണ് മാസ തവണകളായി സ്വകാര്യ ഏജൻസിക്കു നൽകേണ്ടത്.

മാസംതോറും സർച്ചാർജ്‌ ഉള്ളതിനാൽ ഉപഭോക്താക്കൾക്ക് ഇപ്പോൾ അധികസാമ്പത്തികബാധ്യതയുണ്ട്. കേരളത്തിൽ കെ-ഫോൺ ഉൾപ്പെടെയുള്ളതിന്റെ സാധ്യതകൂടി പ്രയോജനപ്പെടുത്തി നടപ്പാക്കാനാകുമോ എന്ന് സംസ്ഥാനം പരിശോധിക്കുന്നുണ്ട്.

അതിനാൽ, മൂന്നുമാസം ഇളവുനൽകണം. ഇപ്പോൾ വിളിച്ച ടെൻഡർ പ്രകാരം പദ്ധതി നടപ്പാക്കാനാവില്ലെന്നും കേന്ദ്രത്തെ അറിയിച്ചു.

മീറ്ററിന്റെ വില കൂടിയതിനാൽ ടെൻഡർ റദ്ദാക്കാനും ബദൽമാർഗം മൂന്നുമാസത്തിനകം കെ.എസ്.ഇ.ബി.യിൽനിന്ന് ലഭ്യമാക്കാനും വൈദ്യുതിവകുപ്പ് തീരുമാനിച്ചിരുന്നു. എന്നാൽ, ഇതിന്റെ ഉത്തരവായിട്ടില്ല. ഇതുൾപ്പെടെയുള്ള ഫയലുകളെല്ലാം മുഖ്യമന്ത്രിയുടെ പരിഗണനയിലാണ്.

കേന്ദ്രനിർദേശം അനുസരിച്ചില്ലെങ്കിൽ വൈദ്യുതിവിതരണരംഗത്തെ പരിഷ്കാരത്തിനുള്ള കേന്ദ്രസഹായം ലഭിക്കില്ലെന്നാണ് സംസ്ഥാന സർക്കാരിന്റെ ആശങ്ക.

എന്നാൽ, ബില്ലിങ്ങും വരുമാന സമാഹരണവും സ്വകാര്യ ഏജൻസിയെ ഏൽപ്പിച്ചാൽ, അത് വൈദ്യുതിമേഖലയുടെ സ്വകാര്യവത്കരണത്തിന് കുറുക്കുവഴിയാകും എന്നാണ് സി.ഐ.ടി.യു., ഐ.എൻ.ടി.യു.സി., എ.ഐ.ടി.യു.സി. എന്നീ സംഘടനകളുടെ സംസ്ഥാനനേതൃത്വം യോജിച്ചെടുത്ത നിലപാട്.

ബദൽമാർഗം നടപ്പാക്കാൻ സാവകാശംതേടി കേന്ദ്രത്തെ സമീപിക്കണമെന്നും സംഘടനകൾ ആവശ്യപ്പെട്ടിരുന്നു.

X
Top