അന്താരാഷ്ട്ര വിനോദസ‍ഞ്ചാര കേന്ദ്രമായി ഉയരാൻ പാതിരാമണൽസ്വർണ വില ഇനിയും 30 ശതമാനം ഉയരുമെന്ന് വിദഗ്ധർഇന്ത്യയുടെ വളര്‍ച്ചാനിരക്ക് 7.4 ശതമാനത്തിലേക്ക് കുതിക്കുമെന്ന് ഫിച്ച്റിപ്പോ നിരക്ക് 25 ബേസിസ് പോയിന്റ് കുറച്ച് ആർബിഐസഹാറ തട്ടിപ്പ്: 6,840 കോടി തിരിച്ചുകൊടുത്തെന്ന് അമിത് ഷാ

33 രൂപ ലാഭവിഹിതം പ്രഖ്യാപിച്ച്‌ സ്‌മോള്‍ക്യാപ് പൊതുമേഖല ഓഹരി

മുംബൈ: പെട്രോളിയം മന്ത്രാലയത്തിന്റെ നിയന്ത്രണത്തിലുള്ള ചെറുകിട പൊതുമേഖലാ സ്ഥാപനമായ ബാമര്‍ ലോവ്‌റി ഇന്‍വെസ്റ്റ്‌മെന്റ്‌സ് ലിമിറ്റഡ് 2023 സെപ്റ്റംബര്‍ 20 ന് എക്‌സ് ഡിവിഡന്റ് ട്രേഡ് നടത്തും. ഓഹരി ഒന്നിന് 33 രൂപയാണ് ലാഭവിഹിതം. 437.55 രൂപയാണ് ഓഹരിയുടെ അവസാന ട്രേഡിംഗ് വില.

ഇത് വച്ച് നോക്കുമ്പോള്‍ 6.85 ശതമാനമാണ് ലാഭവിഹിത യീല്‍ഡ്. കമ്പനി ഓഹരിയുടെ 52 ആഴ്ച ഉയരം 439.95 രൂപയാണ്. താഴ്ച 351.25 രൂപ.

971.24 കോടി രൂപയാണ്  വിപണി മൂല്യം. ഓഹരി 3 മാസത്തില്‍ 14 ശതമാനവും 6 മാസത്തില്‍ 22 ശതമാനവും ഒരു വര്‍ഷത്തില്‍ 10 ശതമാനവും ഉയര്‍ന്നു. എന്നാല്‍ 2 വര്‍ഷത്തെ കണക്കെടുത്താല്‍ 7 ശതമാനം താഴ്ചയാണ് രേഖപ്പെടുത്തിയത്.

ജൂണിലവസാനിച്ച പാദത്തില്‍ 43.15 കോടി രൂപയാണ് കമ്പനിയുടെ അറ്റാദായം. വരുമാനം 3.68 ശതമാനം ഉയര്‍ന്ന് 604.57 കോടി രൂപ.നിലവില്‍ ഇന്ത്യാ ഗവണ്‍മെന്റിന്റെ പെട്രോളിയം പ്രകൃതിവാതക മന്ത്രാലയത്തിന്റെ ഭരണപരമായ നിയന്ത്രണത്തിലാണ് ബാമര്‍ ലോറി ഇന്‍വെസ്റ്റ്‌മെന്റ്‌സ് ലിമിറ്റഡ്.

ബോര്‍ഡിന്റെ മൊത്തം അംഗബലം 3 (മൂന്ന്), എല്ലാ ഡയറക്ടര്‍മാരും നോണ്‍-എക്‌സിക്യൂട്ടീവ് ഡയറക്ടര്‍മാരാണ്.അതില്‍ രണ്ട് പേര്‍ സര്‍ക്കാര്‍ നോമിനി ഡയറക്ടര്‍മാരും ഒരാള്‍ എക്‌സ്-ഒഫീഷ്യോ – നോണ്‍-എക്‌സിക്യൂട്ടീവ് ഡയറക്ടറുമാണ്.

X
Top