ട്രംപ് തീരുവ ഇന്ത്യയുടെ തൊഴിലധിഷ്ഠിത മേഖലകളെ ബാധിക്കുന്നു, കരുത്തുകാട്ടി സമുദ്രോത്പന്ന മേഖലഗാര്‍ഹിക വരുമാന സര്‍വ്വേയ്‌ക്കൊരുങ്ങി കേന്ദ്രസര്‍ക്കാര്‍, അഞ്ച് പതിറ്റാനിടയില്‍ ആദ്യംഫിന്‍ടെക്ക് മേഖലയെ ട്രാക്ക് ചെയ്യാന്‍ പുതിയ ക്ലാസിഫിക്കേഷന്‍ കോഡ്ആര്‍ബിഐ സ്വര്‍ണ്ണ ശേഖരം ആദ്യമായി 100 ബില്യണ്‍ ഡോളറിന് മുകളില്‍ഇന്ത്യയുടെ വിദേശ നാണ്യ ശേഖരത്തില്‍ 2.18 ബില്യണ്‍ ഡോളര്‍ ഇടിവ്

10-34% നേട്ടമുണ്ടാക്കിയ സ്‌മോള്‍ക്യാപ്പുകള്‍

മുംബൈ: ജനുവരി 13 ന് അവസാനിച്ച ആഴ്ചയില്‍ വിപണി 0.5 ശതമാനം നേട്ടത്തിലായി. സെന്‍സെക്‌സ് 360.81 പോയിന്റ് അഥവാ 0.60 ശതമാനവും നിഫ്റ്റി 97.15 അഥവാ 0.54 ശതമാനവും പ്രതിവാര നേട്ടം സ്വന്തമാക്കുകയായിരുന്നു. ഇരു സൂചികകളും യഥാക്രമം 60,261.18 ലെവലിലും 17956.6 ലെവലിലുമാണ് ക്ലോസ് ചെയ്തത്.

മേഖലകളില്‍ ബിഎസ്ഇ ലോഹവും ഇന്‍ഫര്‍മേഷന്‍ ടെക്‌നോളജിയും 3 ശതമാനം വീതം കൂട്ടിച്ചേര്‍ത്തപ്പോള്‍ ഊര്‍ജ്ജം,കാപിറ്റല്‍ ഗുഡ്‌സ് നേട്ടം 2 ശതമാനം വീതമാണ്. ഉപഭോക്തൃ ഉപകരണങ്ങളും എഫ്എംസിജിയും യഥാക്രമം 3 ശതമാനവും 2 ശതമാനവും പൊഴിച്ചു.

ബിഎസിഇ ലാര്‍ജ്ക്യാപ് 0.6 ശതമാനവും മിഡ് ക്യാപ്, സ്‌മോള്‍ക്യാപ് സൂചികകള്‍ 0.26 ശതമാനം വീതവുമാണ് കൂട്ടിച്ചേര്‍ത്തത്. വിദേശ നിക്ഷേപകര്‍ വില്‍പന തുടരുന്നതിനും വിപണി സാക്ഷിയായി. 9,605.64 കോടി രൂപയുടെ അറ്റവില്‍പനയാണ് വിദേശ നിക്ഷേപ സ്ഥാപനങ്ങള്‍(എഫ്‌ഐഐ) നടത്തിയത്.

അതേസമയം ആഭ്യന്തര നിക്ഷേപ സ്ഥാപനങ്ങള്‍ (ഡിഐഐ) 10,042.08 കോടി രൂപയുടെഓഹരികള്‍ വാങ്ങി. ബിസിഎല്‍ ഇന്‍ഡസ്ട്രീസ്, സ്റ്റെര്‍ലിംഗ് ടൂള്‍സ്, കെബിസി ഗ്ലോബല്‍, ഗോള്‍ഡിയം ഇന്റര്‍നാഷണല്‍, ട്രാന്‍സ്ഫോര്‍മേഴ്സ് ആന്‍ഡ് റെക്റ്റിഫയേഴ്സ് ഇന്ത്യ, റേറ്റ്ഗെയിന്‍ ട്രാവല്‍ ടെക്നോളജീസ്, കോള്‍ട്ടെ-പാറ്റില്‍ ഡെവലപ്പേഴ്സ്, ക്രെസ്സന്‍ഡ സൊല്യൂഷന്‍, എഡല്‍വീസ് ഫിനാന്‍ഷ്യല്‍ സര്‍വീസസ് എന്നിവ 16-34 ശതമാനം നേട്ടമുണ്ടാക്കിയ സ്‌മോള്‍ക്യാപുകളാണ്.

ന്യൂറേക്ക, മ്യൂസിക് ബ്രോഡ്കാസ്റ്റ്, ടിഡി പവര്‍ സിസ്റ്റംസ്, ട്രൂക്യാപ്പ് ഫിനാന്‍സ്, എഫ്ഐഇഎം ഇന്‍ഡസ്ട്രീസ് എന്നിവ 10 ശതമാനത്തിലധികം നഷ്ടത്തിലായി.

X
Top