ഉത്പന്നങ്ങളുടെ എംആര്‍പി സംവിധാനത്തിൽ പുനക്രമീകരണം വരുത്തിയേക്കുംകാർഷിക മേഖല തുറക്കണമെന്ന് യുഎസ്; ചർച്ചയ്ക്കായി ഇന്ത്യൻ സംഘം വീണ്ടും യുഎസിൽവ്യാജ നികുതി കിഴിവ്: രാജ്യവ്യാപകമായി ആദായ നികുതി വകുപ്പിന്റെ റെയ്ഡ്ഇന്ത്യന്‍ വ്യോമയാന വ്യവസായം 3000 കോടി നഷ്ടത്തിലേയ്ക്ക് എന്നു റിപ്പോര്‍ട്ട്പ്രതിദിനം 650 ദശലക്ഷം ഇടപാടുകൾ; ‘വീസ’യെ മറികടന്ന് യുപിഐ

15-30 ശതമാനം നേട്ടമുണ്ടാക്കിയ സ്‌മോള്‍ക്യാപ്പ് ഓഹരികള്‍

മുംബൈ: പോസിറ്റീവ് ആഗോള സൂചനകള്‍, ആരോഗ്യകരമായ വരുമാനം, വിദേശ സ്ഥാപന നിക്ഷേപകരുടെ (എഫ്ഐഐ)വാങ്ങല്‍, ലാര്‍ജ് ക്യാപ്, പിഎസ്യു ബാങ്കിംഗ് സ്റ്റോക്കുകളുടെ പ്രകടനം എന്നിവയുടെ ബലത്തില്‍ ഒക്ടോബര്‍ 21ന് അവസാനിച്ച ആഴ്ചയില്‍ ഇന്ത്യന്‍ ഇക്വിറ്റി മാര്‍ക്കറ്റ് 2 ശതമാനത്തിലധികം ഉയര്‍ന്നു.
ബിഎസ്ഇ സെന്‍സെക്സ് 1,387.18 പോയിന്റ് അഥവാ 2.39 ശതമാനം ഉയര്‍ന്ന് 59,307.15 ലും നിഫ്റ്റി 50 390.6 പോയിന്റ് അഥവാ 2.27 ശതമാനം ഉയര്‍ന്ന് 17,576.3 ലെവലിലും ക്ലോസ് ചെയ്യുകയായിരുന്നു.

നിഫ്റ്റി പൊതുമേഖലാ ബാങ്ക് സൂചിക 11 ശതമാനവും ബാങ്ക് 3.7 ശതമാനവും ഓയില്‍ & ഗ്യാസ് സൂചിക 3.4 ശതമാനവും ഉയര്‍ന്നപ്പോള്‍ നിഫ്റ്റി മെറ്റലും മീഡിയയും നേരിയ തോതില്‍ ഇടിവ് നേരിട്ടു.

ബിഎസ്ഇ ലാര്‍ജ്്ക്യാപ് സൂചിക 2 ശതമാനത്തിലധികം ഉയര്‍ന്നപ്പോള്‍ മിഡ്ക്യാപ്, സ്മോള്‍ക്യാപ് സൂചികകള്‍ മാറ്റമില്ലാതെ തുടരുന്നതിനും വിപണി സാക്ഷ്യം വഹിച്ചു. എഫ്ഐഐകള്‍ (വിദേശ സ്ഥാപന നിക്ഷേപകര്‍)1,324.34 കോടി രൂപയുടെ ഓഹരികള്‍ വാങ്ങിയപ്പോള്‍ ആഭ്യന്തര സ്ഥാപന നിക്ഷേപകര്‍ (ഡിഐഐകള്‍) 3569.49 കോടി രൂപയുടെ നിക്ഷേപമാണ് നടത്തിയത്. ഒക്ടോബറില്‍ എഫ്ഐഐകള്‍ ഇതുവരെ 8,653.92 കോടി രൂപയുടെ ഓഹരികള്‍ വില്‍പന നടത്തി.

അതേസമയം ഡിഐഐകള്‍ അറ്റ വാങ്ങല്‍കാരായി തുടര്‍ന്നു. 11,624.54 കോടി രൂപയുടെ ഇക്വിറ്റികളാണ് അവര്‍ സ്വന്തമാക്കിയത്. ബിഎസ്ഇ സ്‌മോള്‍ക്യാപ് സൂചിക മാറ്റമില്ലാതെ തുടര്‍ന്ന ആഴ്ചയില്‍ എക്‌സാരോ ടൈല്‍സ്, സുസ്ലോണ്‍ എനര്‍ജി, ജമ്മു ആന്‍ഡ് കാശ്മീര്‍ ബാങ്ക്, എച്ച്പിഎല്‍ ഇലക്ട്രിക് ആന്‍ഡ് പവര്‍, ഇന്ത്യന്‍ ബാങ്ക്, ബിന്നി, എല്‍ജി എക്യുപ്മെന്റ്സ്, സൗത്ത് ഇന്ത്യന്‍ ബാങ്ക്, ദീപക് ഫെര്‍ട്ടിലൈസേഴ്സ് എന്നീ ഓഹരികള്‍ 15-30 ശതമാനം നേട്ടമുണ്ടാക്കി.

എന്നാല്‍, രാജ്രതന്‍ ഗ്ലോബല്‍ വയര്‍, ജെ കുമാര്‍ ഇന്‍ഫ്രാപ്രോജക്ട്സ്, ന്യൂറേക്ക, ഡിസിഎം നോവല്‍, തങ്കമയില്‍ ജ്വല്ലറി, സെല്‍പ്മോക് ഡിസൈന്‍ ആന്‍ഡ് ടെക്, ബ്രൈറ്റ്കോം ഗ്രൂപ്പ്, ജോണ്‍സണ്‍ കണ്‍ട്രോള്‍സ്, എച്ച്പിസിഎല്‍, വാരി റിന്യൂവബിള്‍ ടെക്നോളജീസ്, ഹൈഡല്‍ബെര്‍ഗ് സിമന്റ് ഇന്ത്യ, എഫ്സിഎസ്, എഫ്സിഎസ്, എഫ്സിഎസ് 10 സോഫ്റ്റ്വെയര്‍, എഫ്സിഎസ്, സോഫ്റ്റ്വെയര്‍ ഫസ്റ്റ് 10 എന്നിവ 17 ശതമാനത്തോളം നഷ്ടത്തിലായി. സുസ്ലോണ്‍ എനര്‍ജി, കനറാ ബാങ്ക്, ഇന്ത്യന്‍ ബാങ്ക്, എല്‍ജി എക്യുപ്മെന്റ്സ്, ദീപക് ഫെര്‍ട്ടിലൈസേഴ്സ്, യൂണിയന്‍ ബാങ്ക് ഓഫ് ഇന്ത്യ, പഞ്ചാബ് നാഷണല്‍ ബാങ്ക് എന്നിവയുടെ പിന്തുണയോടെ ബിഎസ്ഇ 500 സൂചിക 1.8 ശതമാനം ഉയര്‍ന്നു.

X
Top