നിക്ഷയ് മിത്രയുമായി കൈകോർത്ത് യുഎസ്ടിസുരക്ഷിതവും വിശ്വസനീയവുമായ എഐ ചർച്ച ചെയ്ത് ഇന്ത്യ എഐ ഇംപാക്ട് സമ്മിറ്റ്സംരംഭകർക്ക് വഴികാണിക്കാൻ ടൈകോൺ കേരളവിമാനക്കമ്പനികളുടെ നഷ്ടം ഇക്കുറി ഇരട്ടിയാകുമെന്ന് റിപ്പോർട്ട്ഡിജിറ്റല്‍ സ്വര്‍ണത്തിന് സുരക്ഷ ഉറപ്പാക്കാന്‍ സെബിയെ സമീപിച്ച് കമ്പനികള്‍

ഇടക്കാല ലാഭവിഹിത വിതരണത്തിന് റെക്കോര്‍ഡ് തീയതി നിശ്ചയിച്ച് സ്‌മോള്‍ക്യാപ്പ് ഓഹരി

ന്യൂഡല്‍ഹി: ഇടക്കാല ലാഭവിഹിത വിതരണത്തിന്റെ റെക്കോര്‍ഡ് തീയതിയായി നവംബര്‍ 24 നിശ്ചയിച്ചിരിക്കയാണ് സ്‌മോള്‍ക്യാപ്പ് കമ്പനിയായ ക്യുപിഡ് ലിമിറ്റഡ്. 101 രൂപ മുഖവിലയുള്ള ഓഹരിയ്ക്ക് 2 രൂപ അഥവാ 20 ശതമാനം ലാഭവിഹിതമാണ് കമ്പനി പ്രഖ്യാപിച്ചിരിക്കുന്നത്. ഡിസംബര്‍ ഏഴിന് വിതരണം പൂര്‍ത്തിയാക്കും.

സെപ്തംബറിലവസാനിച്ച പാദത്തില്‍ പ്രവര്‍ത്തന വരുമാനം 4524.94 ലക്ഷമാക്കി ഉയര്‍ത്താന്‍ കമ്പനിയ്ക്ക് സാധിച്ചിരുന്നു. മൊത്തം വരുമാനം 4620.51 ലക്ഷം രൂപയുമായി. കഴിഞ്ഞ ഒരു മാസത്തില്‍ 4.66 ശതമാനമാണ് കമ്പനി ഓഹരി ഉയര്‍ന്നത്.

6 മാസത്തില്‍ 7.68 ശതമാനും 5 വര്‍ഷത്തില്‍ 18.20 ശതമാനവും നേട്ടമുണ്ടാക്കി. 354 രൂപയാണ് 52 ആഴ്ച ഉയരം. 191.25 52 ആഴ്ച താഴ്ചയാണ്. 333 കോടി വിപണി മൂല്യമുള്ള സ്‌മോള്‍ക്യാപ്പ് കമ്പനിയാണ് ക്യുപിഡ് ലിമിറ്റഡ് (Cupid Ltd).

X
Top