തൊഴിലില്ലായ്മ നിരക്ക് ഓഗസ്റ്റില്‍ 5.1 ശതമാനമായി കുറഞ്ഞുഇന്ത്യന്‍ കാര്‍ഷിക മേഖലയുടെ ആദ്യപാദ വളര്‍ച്ചാ നിരക്ക് ലോകത്തിലെ ഉയര്‍ന്നത്:  ശിവരാജ് സിംഗ് ചൗഹാന്‍ഡോളറിനെതിരെ 8 പൈസ നേട്ടത്തില്‍ രൂപനിക്ഷേപത്തട്ടിപ്പിന് കേന്ദ്ര ധനമന്ത്രിയുടെ വ്യാജ എഐ വീഡിയോ; ജാഗ്രത വേണമെന്ന് സൈബർ പോലീസ്ഇൻവെസ്റ്റ് കേരള ഗ്ലോബൽ സമ്മിറ്റിലൂടെ വ്യവസായ രംഗത്ത് വലിയ മുന്നേറ്റം സാധ്യമായി;പി രാജീവ്

വിദേശ കരാര്‍: നേട്ടമുണ്ടാക്കി മള്‍ട്ടിബാഗര്‍ ഓഹരി

ന്യൂഡല്‍ഹി: നേപ്പാള്‍ ഇലക്ട്രിസിറ്റി അതോറിറ്റിയില്‍ നിന്നും 143 കോടി രൂപയുടെ ഓര്‍ഡര്‍ നേടിയതിനെതുടര്‍ന്ന് സലാസര്‍ ടെക്‌നോ എഞ്ചിനീയറിംഗ് ഓഹരി ബുധനാഴ്ച മികച്ച പ്രകടനം നടത്തി. 4.93 ശതമാനം നേട്ടത്തില്‍ 52.10 രൂപയിലായിരുന്നു ക്ലോസിംഗ്. 33/11 കെവി സബ്സ്റ്റേഷനുകള്‍ക്കും 33 കെവി, 11 കെവി, 400 വി ലൈനുകള്‍ക്കുള്ള മെറ്റീരിയല്‍ ഉപകരണങ്ങള്‍, അനുബന്ധ ആക്സസറികള്‍, ആവശ്യമായ ഇന്‍സ്റ്റാളേഷന്‍ സേവനങ്ങള്‍ എന്നിവയുടെ സംഭരണ കരാറാണ് കമ്പനി നേടിയത്.

ഡാങ്, രുക്കും ഈസ്റ്റ്, ബൈതാഡി ജില്ലകളില്‍ സിസ്റ്റം നെറ്റ്വര്‍ക്കുകള്‍ സ്ഥാപിക്കുന്നതിന്റെ ഭാഗമായാണ് ഇത്. 24 മാസത്തിനകം ഓര്‍ഡര്‍ പൂര്‍ത്തിയാക്കും. 2001-ല്‍ സ്ഥാപിതമായ സലാസര്‍ ടെക്‌നോ കസ്റ്റമൈസ്ഡ് സ്റ്റീല്‍ ഫാബ്രിക്കേഷനും ഇന്‍ഫ്രാസ്ട്രക്ചര്‍ സൊല്യൂഷനുകളും നല്‍കുന്നു.

കൂടാതെ, മുന്‍നിര ടെലികോം ടവര്‍ നിര്‍മ്മാതാക്കളില്‍ ഒന്നാണ്.ഉത്തര്‍പ്രദേശിലെ ഹാപൂരില്‍ ് മൂന്ന് അത്യാധുനിക നിര്‍മ്മാണ കേന്ദ്രങ്ങളുണ്ട്.

1640 കോടി രൂപയാണ് കമ്പനി ഓഹരിയുടെ വിപണി മൂല്യം. സെപ്തംബറിലവസാനിച്ച പാദത്തില്‍ അറ്റാദായം 7.51 കോടി രൂപയായി താഴ്ന്നിരുന്നു. അതേസമയം വരുമാനം 199.56 കോടി രൂപയില്‍ നിന്നും 258.78 കോടി രൂപയായി വളര്‍ന്നു.

കഴിഞ്ഞ ആറ് മാസത്തില്‍ 100 ശതമാനത്തിലേറെ ഉയര്‍ന്ന ഓഹരിയാണ് സലാസറിന്റെത്.

X
Top