ട്രംപ് തീരുവ ഇന്ത്യയുടെ തൊഴിലധിഷ്ഠിത മേഖലകളെ ബാധിക്കുന്നു, കരുത്തുകാട്ടി സമുദ്രോത്പന്ന മേഖലഗാര്‍ഹിക വരുമാന സര്‍വ്വേയ്‌ക്കൊരുങ്ങി കേന്ദ്രസര്‍ക്കാര്‍, അഞ്ച് പതിറ്റാനിടയില്‍ ആദ്യംഫിന്‍ടെക്ക് മേഖലയെ ട്രാക്ക് ചെയ്യാന്‍ പുതിയ ക്ലാസിഫിക്കേഷന്‍ കോഡ്ആര്‍ബിഐ സ്വര്‍ണ്ണ ശേഖരം ആദ്യമായി 100 ബില്യണ്‍ ഡോളറിന് മുകളില്‍ഇന്ത്യയുടെ വിദേശ നാണ്യ ശേഖരത്തില്‍ 2.18 ബില്യണ്‍ ഡോളര്‍ ഇടിവ്

സ്‌കൈറൂട്ട് എയ്റോസ്പേസ് 51 മില്യൺ ഡോളർ സമാഹരിച്ചു

മുംബൈ: സിംഗപ്പൂരിലെ സോവറിൻ ഫണ്ടായ ജിഐസി നേതൃത്വം വഹിച്ച ഏറ്റവും പുതിയ ഫണ്ടിംഗ് റൗണ്ടിൽ 51 മില്യൺ ഡോളർ (ഏകദേശം 403 കോടി രൂപ) സമാഹരിച്ചതായി അറിയിച്ച് സ്‌പേസ്-ടെക് സ്റ്റാർട്ടപ്പായ സ്‌കൈറൂട്ട് എയ്‌റോസ്‌പേസ്. തങ്ങളുടെ എൻജിനീയറിങ് ടീമിലുടനീളമുള്ള ആളുകളുടെ എണ്ണം വർദ്ധിപ്പിക്കാൻ ഫണ്ട് ഉപയോഗിക്കുമെന്ന് കമ്പനി അറിയിച്ചു.

ഒന്നിലധികം റോക്കറ്റ് പ്രൊപ്പൽഷൻ സംവിധാനങ്ങൾ രൂപകൽപ്പന ചെയ്യുകയും പരീക്ഷിക്കുകയും ചെയ്ത കമ്പനിയാണ് 2018-ൽ സ്ഥാപിതമായ സ്കൈറൂട്ട് എയ്റോസ്പേസ്. റോക്കറ്റുകളുടെ നിർമ്മാണത്തിലാണ് സ്റ്റാർട്ടപ്പിന്റെ പ്രാഥമിക ശ്രദ്ധ. ചെറിയ ഉപഗ്രഹങ്ങളെ ബഹിരാകാശത്തേക്ക് വിക്ഷേപിക്കാൻ ഉപയോഗിക്കുന്ന വിക്രം ശ്രേണിയിലുള്ള റോക്കറ്റുകളാണ് സ്കൈറൂട്ട് നിർമ്മിക്കുന്നത്.

ലോ എർത്ത് ഓർബിറ്റിലേക്ക് (LEO) 800 കിലോഗ്രാം പേലോഡുകൾ വിക്ഷേപിക്കാൻ വിക്രം സീരീസ് റോക്കറ്റുകൾക്ക് കഴിയുമെന്നാണ് കമ്പനി പറയുന്നത്. കൂടാതെ ഇന്ത്യൻ സ്പേസ് റിസർച്ച് ഓർഗനൈസേഷനുമായി (ഐഎസ്ആർഒ) ധാരണാപത്രം ഒപ്പുവെച്ച ആദ്യ സ്റ്റാർട്ടപ്പുകളിൽ ഒന്നാണ് ഇത്.

സ്റ്റാർട്ടപ്പ് ഇതിനകം തന്നെ കലാം-5 എന്ന് പേരിട്ടിരിക്കുന്ന സോളിഡ് പ്രൊപ്പൽഷൻ റോക്കറ്റ് എഞ്ചിൻ പരീക്ഷിച്ചുകഴിഞ്ഞു. ഇതിന്റെ വലിയ പതിപ്പ് അതിന്റെ റോക്കറ്റുകളെ ശക്തിപ്പെടുത്തും.

ഇടപാടിന്റെ ഭാഗമായി ജിഐസി ഇന്ത്യ ഡയറക്ട് ഇൻവെസ്റ്റ്‌മെന്റ് ഗ്രൂപ്പിന്റെ മാനേജിംഗ് ഡയറക്ടറായ മായങ്ക് റാവത്ത് സ്കൈറൂട്ടിന്റെ ഡയറക്ടർ ബോർഡിൽ ചേരും. മിന്ത്ര സ്ഥാപകൻ മുകേഷ് ബൻസാൽ, ഗ്രീൻകോ ഗ്രൂപ്പ് സ്ഥാപകർ, അനിൽ ചലമലസെറ്റി, മഹേഷ് കൊല്ലി, ഷെർപാലോ വെഞ്ച്വേഴ്‌സ്, വാമി ക്യാപിറ്റൽ എന്നിവരും സ്‌കൈറൂട്ടിനെ പിന്തുണച്ചിരുന്നു.

X
Top