എൽപിജി ക്ഷാമത്തിനിടെ കുതിച്ചുയർന്ന് ഇൻഡക്ഷൻ കുക്കർ വിൽപനപാചകവാതക ക്ഷാമം ട്രെയിനുകളിലേക്കും; അടിയന്തര നടപടികളുമായി ഐആർസിടിസി10,800 കോടിയുടെ വികസന പദ്ധതികളുടെ ഉദ്ഘാടനം നിർവഹിച്ച് പ്രധാനമന്ത്രികേരളത്തെ പെട്രോകെമിക്കൽ ഹബ്ബ് ആക്കുക ലക്ഷ്യം: പ്രധാനമന്ത്രി നരേന്ദ്രമോദിബദൽ മാർഗങ്ങളിലൂടെ എൽപിജി, എൽഎൻജി എന്നിവ എത്തിക്കാൻ കേന്ദ്രസർക്കാര്‍

കേരളത്തെ ആഗോള നൈപുണ്യ ഹബ്ബാക്കി മാറ്റാൻ സ്കിൽ കേരള ഗ്ലോബൽ സമ്മിറ്റ് 2025

സംസ്ഥാനത്തെ യുവജനങ്ങൾക്ക് ഉയർന്ന നിലവാരത്തിലുള്ള തൊഴിൽ അവസരങ്ങൾ ഒരുക്കുകയും, ഭാവിയിലെ തൊഴിൽ വിപണിയിൽ മത്സരിക്കാൻ അവരെ സജ്ജരാക്കുകയും ചെയ്യുക എന്നതാണ് ഉച്ചകോടിയുടെ പ്രധാന ലക്ഷ്യം

കൊച്ചി: ഉന്നത വിദ്യാഭ്യാസ മേഖലയിലെ വിദ്യാർഥികൾക്ക് നൈപുണി പരിശീലനത്തിലൂടെ കേരളത്തിന് അകത്തും പുറത്തും തൊഴിലവസരങ്ങൾ ഉറപ്പ് വരുത്തുന്നതിനുവേണ്ടിയുള്ള ബൃഹദ് പദ്ധതിക്ക് സ്കിൽ കേരളം ഗ്ലോബൽ സമ്മിറ്റ് – 2025. 2025 – 26 അധ്യയന വർഷത്തിൽ ഒരുലക്ഷം വിദ്യാർഥികൾക്കെങ്കിലും ക്യാംപസ് പ്ലേസ്‌മെന്റിലൂടെ തൊഴിൽ നൽകുന്നതിനാണ് വിജ്ഞാനകേരളം ലക്ഷ്യമിട്ടിട്ടുള്ളത്. ഇതിന്റെ ഭാഗമായി വിദ്യാഭ്യാസം, തൊഴിൽ, ഭാവിയിലെ നൈപുണ്യ വികസനം തുടങ്ങിയ വിഷയങ്ങളിൽ ആഗോളതലത്തിലുള്ള ചർച്ചകൾക്ക് അന്താരാഷ്ട്ര ഉച്ചകോടി വേദിയൊരുക്കും. നൈപുണ്യ പരിശീലനത്തിനായുളള ഒരു ലക്ഷം തൊഴിലവസരങ്ങൾക്കുവേണ്ടി വിവിധ കമ്പനികളുമായി താത്പര്യപത്രം സമ്മിറ്റിൽ ഒപ്പുവയ്ക്കാൻ കഴിയുമെന്നാണ് പ്രതീക്ഷ.

വെളളിയാഴ്ച രാവിലെ 10 മണിക്ക് കൊച്ചി ഗ്രാൻഡ് ഹയാത്ത് ഹോട്ടലിൽ മുഖ്യമന്ത്രി പിണറായി വിജയൻ സമ്മിറ്റ് ഉദ്ഘാടനം ചെയ്തു. ഉന്നത വിദ്യാഭ്യാസ മന്ത്രി ആർ ബിന്ദു അധ്യക്ഷത വഹിച്ച ഉദ്ഘാടന സമ്മേളനത്തിൽ കർണാടക നൈപുണ്യ വികസന മന്ത്രി ശ്രീശരൺ പ്രകാശ് മുഖ്യാതിഥിയായി. കേരളത്തെ മാനവവിഭവശേഷിയുടെ ആഗോള കേന്ദ്രമായി ഉയർത്താനുള്ള സംസ്ഥാന സർക്കാർ ശ്രമങ്ങളുടെ ഭാഗമായി, കേരള ഡെവലപ്‌മെന്റ് ആൻഡ് ഇന്നൊവേഷൻ സ്ട്രാറ്റജിക് കൗൺസിലാണ് ഗ്ലോബൽ സമ്മിറ്റ് നടത്തുന്നത്. ദ്വിദിന ഉച്ചകോടിയിൽ 2000 പേർ നേരിട്ടും ഒരുലക്ഷം പേർ ഓൺലൈനായും പങ്കെടുക്കും.

സംസ്ഥാനത്തെ യുവജനങ്ങൾക്ക് ഉയർന്ന നിലവാരത്തിലുള്ള തൊഴിൽ അവസരങ്ങൾ ഒരുക്കുകയും, ഭാവിയിലെ തൊഴിൽ വിപണിയിൽ മത്സരിക്കാൻ അവരെ സജ്ജരാക്കുകയും ചെയ്യുക എന്നതാണ് ഉച്ചകോടിയുടെ പ്രധാന ലക്ഷ്യം. സമ്മിറ്റിന്റെ ഭാഗമായി, പ്രമുഖ കരിയർ പ്ലാറ്റ്‌ഫോമായ ലിങ്ക്ഡ്ഇൻ തയ്യാറാക്കിയ കേരള ടാലന്റ് റിപ്പോർട്ട് 2025 പുറത്തിറക്കും. സംസ്ഥാനത്തെ യുവജനങ്ങളുടെ കഴിവുകൾ, തൊഴിൽ വിപണിയിലെ പുതുപ്രവണതകൾ, ആഗോള തൊഴിൽ സാധ്യതകൾ എന്നിവയെക്കുറിച്ചുള്ള സമഗ്ര പഠനമാണ് ടാലൻറ് റിപ്പോർട്ട്.

മന്ത്രിമാരായ കെ എൻ ബാലഗോപാൽ, എം ബി രാജേഷ്, ഒ ആർ കേളു, മുതിർന്ന ഉദ്യോഗസ്ഥർ,കേരളത്തിലെ വ്യവസായ പ്രമുഖർ തുടങ്ങിയവർ സമ്മിറ്റിലെ വിവിധ ചർച്ചകളുടെ ഭാഗമാകും.സമ്മിറ്റിൽ എസ്.ഡി. ഷിബുലാൽ (മുൻ ഇൻഫോസിസ് സിഇഒ), സന്തോഷ് മാത്യു (ഗേറ്റ്സ് ഫൗണ്ടേഷൻ), റൈമണ്ട് ക്ലെയ്ൻ (ഐഎൻസിഐടി സ്ഥാപക സിഇഒ), ടോം ബ്യൂവിക് (യുകെ), മേഗൻ ലിലി (ജോബ്സ് ആൻഡ് സ്കിൽസ് ഓസ്ട്രേലിയ) തുടങ്ങി നിരവധി ദേശീയ-അന്താരാഷ്ട്ര വിദഗ്ധർ പങ്കെടുക്കുന്നുണ്ട്. നൂറിലേറെ കമ്പനികളുടെ എച്ച്ആർ മാനേജർമാരും സമ്മിറ്റിൽ പങ്കെടുക്കുന്നുണ്ട്. പുതിയ ആഗോള തൊഴിൽ സാധ്യതകൾ, കേരളം ഒരു ആഗോള നൈപുണ്യ ഹബ്ബ്, വിദ്യാഭ്യാസവും നൈപുണ്യ വികസനവും, ഇന്നവേഷൻ ആവാസവ്യവസ്ഥ, ആഗോളതലത്തിൽ കേരളത്തിലിരുന്ന് ജോലി, നൈപുണ്യ സദ് മാതൃകകൾ എന്നിവയാണ് ചർച്ചാ വിഷയങ്ങൾ.

X
Top