ഇന്ത്യയ്ക്ക് ‘നാറ്റോ’യിൽ ചേരാതെ തുല്യപദവി നൽകാൻ യൂറോപ്യൻ യൂണിയൻസാമ്പത്തിക നയങ്ങളില്‍ വമ്പന്‍ മാറ്റത്തിന് ധനമന്ത്രി ഒരുങ്ങുന്നുവിദേശനാണ്യ കരുതല്‍ ശേഖരം എക്കാലത്തെയും ഉയര്‍ന്ന നിരക്കില്‍സംസ്ഥാന ബജറ്റ്: ടൂറിസം മേഖലയ്ക്ക് 413.52 കോടി രൂപയുടെ വര്‍ധിത വിഹിതംകേരളത്തെ പുകഴ്ത്തി കേന്ദ്രത്തിന്റെ സാമ്പത്തിക സർവേ

എസ് കെ അബ്ദുള്ള വിപിഎസ് ലേക് ഷോർ എംഡിയായി ചുമതലയേറ്റു

കൊച്ചി : വിപിഎസ് ലേക് ഷോർ ആശുപത്രിയുടെ പുതിയ മാനേജിങ് ഡയറക്ടർ ആയി നിലവിലെ ചീഫ് എക്സിക്യൂട്ടീവ് ഓഫിസർ എസ് കെ അബ്ദുള്ളയെ നിയമിച്ചു. കഴിഞ്ഞ 6 വർഷമായി ആശുപത്രി സിഇഒ ആയി സേവനമനുഷ്ഠിച്ചിരുന്ന എസ് കെ അബ്ദുള്ള വിപിഎസ് ലേക് ഷോറിനെ കേരളത്തിലെ ഏറ്റവും മികച്ച ചികിത്സ ലഭിക്കുന്ന ആശുപത്രികളുടെ നിരയിലെത്തിക്കാൻ മുഖ്യ പങ്ക് വഹിച്ചിട്ടുണ്ട്.
ജൂലൈ 18ന് നടന്ന ബോർഡ് ഓഫ് ഡയറക്ടേഴ്‌സ് മീറ്റിങ്ങിലാണ് വിപിഎസ് ലേക് ഷോർ ആശുപത്രി ചെയർമാൻ ഡോ. ഷംഷീർ വയലിൽ പുതിയ എംഡിയായി എസ് കെ അബ്ദുള്ളയെ പ്രഖ്യാപിച്ചത്.

നിയമ ബിരുദധാരിയായ എസ് കെ അബ്ദുള്ള 30 വർഷമായി ആരോഗ്യരംഗത്ത് സേവനമനുഷ്ഠിക്കുന്നു. 16 വർഷമായി വിപിഎസ് ഗ്രൂപ്പിന്റെ ഭാഗമായി പ്രവർത്തിക്കുന്ന അദ്ദേഹം 2016ലാണ് വിപിഎസ് ലേക് ഷോർ ആശുപത്രിയുടെ സിഇഒ ആയി ചുമതലയേറ്റത്. 300ലേറെ ഡോക്ടര്‍മാരും 2000-ലേറെ ആരോഗ്യപ്രവർത്തകരും സേവനമനുഷ്ഠിക്കുന്ന വിപിഎസ് ലേക് ഷോർ ഇപ്പോൾ ഒരേസമയം 570 രോഗികളെ അഡ്മിറ്റ് ചെയ്ത് ചികിത്സ നൽകാൻ പ്രാപ്തമായ ഒരു ക്വാട്ടേർണറി കെയര്‍ ഹോസ്പിറ്റലാണ്. ലോകമെങ്ങുമുള്ള ലക്ഷക്കണക്കിന് രോഗികള്‍ക്കാണ് വര്‍ഷം തോറും വിപിഎസ് ലേക് ഷോർ ആശുപത്രി സേവനം നല്‍കുന്നത്.

X
Top