ഇന്ത്യയുടെ ക്രൂഡ് ഓയിൽ ഇറക്കുമതി 13 മാസത്തിനിടെ ഏറ്റവും താഴ്ന്ന നിലയിൽആഗോള ക്രൂഡ് ഓയില്‍ വില ഉയരാതിരിക്കാൻ വേണ്ടിയാണ് ഇന്ത്യ റഷ്യയില്‍ നിന്ന് എണ്ണ വാങ്ങിയതെന്ന് കേന്ദ്ര പെട്രോളിയം-പ്രകൃതിവാതക വകുപ്പ് മന്ത്രിരണ്ട് മാസത്തിനുള്ളില്‍ ഇന്ത്യയില്‍ 48 ലക്ഷം വിവാഹങ്ങള്‍ നടക്കുമെന്ന് റിപ്പോർട്ട്; വിവാഹ സീസണില്‍ രാജ്യത്ത് പ്രതീക്ഷിക്കുന്നത് 6 ലക്ഷം കോടിരൂപയുടെ ബിസിനസ്കുതിച്ചുയർന്ന് ഇന്ത്യയിലെ ഇന്ധന ഉപഭോ​ഗംഇന്ത്യയെ ‘താരിഫ് കിംഗ്’ എന്ന് വിളിക്കുന്ന ട്രംപ് അധികാരത്തിലേറുമ്പോൾ വ്യാപാര ബന്ധത്തിന്റെ ഭാവിയെന്ത്?

200 മെഗാവാട്ടിന്റെ സൗരോർജ്ജ പദ്ധതിക്കായി കരാർ ഒപ്പിട്ട് എസ്‌ജെവിഎൻ

മുംബൈ: ബീഹാറിലെ സോളാർ പവർ പ്രോജക്ടുകളിൽ നിന്ന് സംസ്ഥാന ഡിസ്കോമുകൾക്ക് 200 മെഗാവാട്ട് വിതരണം ചെയ്യുന്നതിനുള്ള പവർ പർച്ചേസ് കരാറിൽ (പിപിഎ) ഒപ്പുവെച്ചതായി എസ്ജെവിഎൻ അറിയിച്ചു. നോർത്ത് ബീഹാർ പവർ ഡിസ്ട്രിബ്യൂഷൻ കമ്പനി ലിമിറ്റഡ് (എൻബിപിഡിസിഎൽ), സൗത്ത് ബീഹാർ പവർ ഡിസ്ട്രിബ്യൂഷൻ കമ്പനി ലിമിറ്റഡ് (എസ്ബിപിഡിസിഎൽ) എന്നീ രണ്ട് ഡിസ്‌കോമുകൾക്കൊപ്പം എസ്‌ജെവിഎൻ & ബിഹാർ സ്റ്റേറ്റ് പവർ ഹോൾഡിംഗ് കമ്പനി ലിമിറ്റഡ് (ബിഎസ്പിഎച്ച്സിഎൽ) എന്നിവർ തമ്മിലാണ് പവർ പർച്ചേസ് കരാർ ഒപ്പിട്ടതെന്ന് കമ്പനി പ്രസ്താവനയിൽ പറഞ്ഞു.
ബിഹാർ റിന്യൂവബിൾ എനർജി ഡെവലപ്‌മെന്റ് ഏജൻസി (BREDA) സംഘടിപ്പിച്ച ഓപ്പൺ കോംപറ്റീറ്റീവ് താരിഫ് ബിഡ്ഡിംഗിലൂടെ യൂണിറ്റിന് 3.11 രൂപ എന്ന നിരക്കിലാണ് എസ്‌ജെവിഎൻ ഈ പ്രോജക്റ്റ് സ്വന്തമാക്കിയത്. മൊത്തം 200 മെഗാവാട്ടിൽ, 125 മെഗാവാട്ട് സോളാർ പവർ പ്രോജക്ട് കഞ്ചോറിലും, 75 മെഗാവാട്ട് സോളാർ പവർ പ്രോജക്റ്റ് ബങ്കയിലുമായി വികസിപ്പിക്കാനാണ് എസ്ജെവിഎൻ പദ്ധതിയിടുന്നത്. ഈ പദ്ധതിയുടെ നിർമ്മാണത്തിനും വികസനത്തിനുമായി 1000 കോടി രൂപയാണ് താത്കാലിക ചെലവ് വരുന്നതെന്ന് കമ്പനി പറഞ്ഞു. പദ്ധതി ആദ്യ വർഷം ഏകദേശം 421 MU (മില്യൺ യൂണിറ്റ്) ഉത്പാദിപ്പിക്കുമെന്നും 25 വർഷത്തിനുള്ളിൽ 10512 MU ഉത്പാദിപ്പിക്കാൻ കഴിയുമെന്നാണ് പ്രതീക്ഷിക്കുന്നത്. 2023 നവംബറോടെ പദ്ധതി കമ്മീഷൻ ചെയ്യാനാണ് കമ്പനി ഉദ്ദേശിക്കുന്നത്.

X
Top