Alt Image
വിപണിയില്‍ പണലഭ്യത ഉറപ്പാക്കാന്‍ ആര്‍ബിഐചൈനയില്‍ നിന്നുള്ള ഇന്ത്യയുടെ ഇറക്കുമതി ഇടിഞ്ഞുഇന്ത്യ-യുഎസ് വ്യാപാരക്കരാർ; സംയുക്ത പ്രസ്താവന ഏതാനും ദിവസത്തിനകംസിൽവര്‍ ലൈനിൽ നിലപാട് വ്യക്തമാക്കി കേന്ദ്രംഇന്ത്യ-യുഎസ് വ്യാപാര കരാർ: കർഷകരുടെ താൽപ്പര്യങ്ങൾ പൂർണ്ണമായും സംരക്ഷിക്കപ്പെടുമെന്ന് ശിവരാജ് സിംഗ് ചൗഹാൻ

1000 കോടി രൂപയുടെ വിറ്റുവരവ് നേടാൻ സിസ്ട്രോം ടെക്നോളജീസ്

തിരുവനന്തപുരം: ടെലികോം, നെറ്റ്‌വർക്കിംഗ് ഹൈ-ടെക് ഇലക്ട്രോണിക്സ് ഉപകരണങ്ങളുടെ നിർമാണ രംഗത്ത് പ്രവർത്തിക്കുന്ന സിസ്ട്രോം ടെക്നോളജീസ്, കേരളത്തിൽ തന്നെ നിർമിച്ച ഏഴ് പുതിയ ഉത്പന്നങ്ങൾ ആഗോള വിപണിയിൽ അവതരിപ്പിച്ചു. കഴക്കൂട്ടം കിൻഫ്ര ഫിലിം ആൻഡ് വീഡിയോ പാർക്കിലെ നിർമാണ യൂണിറ്റിലാണ് ഇവയുടെ വികസനവും വാണിജ്യ ഉത്പാദനവും നടക്കുന്നത്.

ഹരിയാന ആസ്ഥാനമായ സിസ്ട്രോം ടെക്നോളജീസ്, കേരളത്തിലെ ഈ യൂണിറ്റിൽ നിന്ന് ഗ്ലോബൽ ടെലികോം സർവീസ് കമ്പനികൾക്കും ഡാറ്റാ നെറ്റ്‌വർക്ക് പ്രൊവൈഡർമാർക്കും  ആവശ്യമായ നെറ്റ്‌വർക്ക് ഉപകരണങ്ങൾ, കൂടാതെ ഗൃഹോപയോഗത്തിനും ഓഫീസ് ആവശ്യങ്ങൾക്കുമായി വൈഫൈ 6 റൂട്ടറുകൾ, ഒന്നിലധികം ഓഫീസുകൾ സുരക്ഷിതമായി ബന്ധിപ്പിക്കാൻ ഉപയോഗിക്കുന്ന എസ്ഡി-വാൻ ഉപകരണങ്ങൾ എന്നിവയാണ് നിർമിക്കുന്നത്. കൂടാതെ, ഇലക്ട്രോണിക്സ് വിഷയത്തിൽ താത്പര്യമുള്ള സ്കൂൾ വിദ്യാർത്ഥികൾ, ഐടിഐ, പോളിടെക്‌നിക്, എഞ്ചിനീയറിംഗ് വിദ്യാർത്ഥികൾ എന്നിവര്‍ക്ക് പ്രായോഗിക പരിശീലനം എളുപ്പത്തിൽ നേടാൻ സഹായിക്കുന്ന ടിഎസ്എൻ ‘എക്സ്പീരിയൻസ് ഇലക്ട്രോണിക്സ് കിറ്റ്’ എന്ന വിദ്യാഭ്യാസ ഉത്പന്നവും സിസ്ട്രോം വിപണിയിൽ അവതരിപ്പിച്ചു.

“കേരളത്തിൽ നിന്നും നിർമിച്ച് ആഗോള വിപണിയിലേക്ക് എത്തുന്ന ഉത്പന്നങ്ങൾ ഇനി ആശയമല്ല, വ്യവസായ യാഥാർത്ഥ്യമാണ്,” വ്യവസായ-നിയമ മന്ത്രി പി രാജീവ് പറഞ്ഞു. സംസ്ഥാനത്തിൻ്റെ സാങ്കേതിക മികവും, സ്ഥിരതയുള്ള അടിസ്ഥാനസൗകര്യവും, നയപരമായ പിന്തുണയും സിസ്ട്രോം പോലുള്ള ഹൈടെക് നിർമാണ സ്ഥാപനങ്ങളെ കേരളത്തിലേക്ക് ആകർഷിക്കുന്നതിൽ നിർണായകമാണെന്ന് അദ്ദേഹം വ്യക്തമാക്കി. കമ്പനി അടുത്ത രണ്ട് വർഷത്തിനുള്ളിൽ 1000 കോടി രൂപയുടെ വാർഷിക വിറ്റുവരവ് കൈവരിക്കാനാണ് ലക്ഷ്യമിടുന്നത്.

ഉത്പാദന ശേഷി വർധിപ്പിക്കുന്നതിനൊപ്പം തൊഴിൽ അവസരങ്ങളും സപ്ലൈ ചെയിൻ ലോജിസ്റ്റിക്സ് നെറ്റ്‌വർക്ക് വളർച്ചയും സംസ്ഥാന സാമ്പത്തിക പുരോഗതിക്ക് നേരിട്ടുള്ള ആനുകൂല്യം നൽകുമെന്നാണ് വ്യവസായ വകുപ്പിന്റെ വിലയിരുത്തൽ. സിസ്ട്രോമിന്റെ ഈ മുന്നേറ്റം, മെയ്ഡ്ഇ ഇൻ കേരള ഇലക്ട്രോണിക്സ് മാനുഫാക്ചറിംഗ് ഇക്കോസിസ്റ്റം ശക്തമാകുന്നതിന്റെ പ്രായോഗിക തെളിവായാണ് സർക്കാർ വിലയിരുത്തുന്നത്.

X
Top