
മുംബൈ:എസ്ഐപി നിക്ഷേപം ജൂലൈയില്‍ പ്രതിമാസം 4 ശതമാനം വര്‍ധിച്ച് 28,464 കോടി രൂപയായി, എഎംഎഫ്‌ഐ ഡാറ്റ കാണിക്കുന്നു. ജൂണില്‍ ഇത് 27,269 കോടി രൂപയായിരുന്നു.
കോണ്‍ട്രിബ്യൂട്ടിംഗ് എസ്ഐപി അക്കൗണ്ടുകളുടെ എണ്ണം ജൂലൈയില്‍ 9.11 കോടിയായി ഉയര്‍ന്നിട്ടുണ്ട്. ജൂണില്‍ 8.64 കോടി എണ്ണമായിരുന്ന സ്ഥാനത്താണിത്. 47 ലക്ഷത്തിന്റെ വര്‍ധന.
മാനേജ്മെന്റിന് കീഴിലുള്ള എസ്ഐപി ആസ്തികള്‍ ജൂണില്‍ 15.31 ലക്ഷം കോടി രൂപയില്‍ നിന്ന് 15.19 ലക്ഷം കോടി രൂപയായി കുറഞ്ഞിട്ടുണ്ട്. മ്യൂച്വല്‍ ഫണ്ട് വ്യവസായത്തിന്റെ മൊത്തം ആസ്തിയുടെ 20.2 ശതമാനവും എസ്ഐപികളാണ്.
മൊത്തം എസ്ഐപി അക്കൗണ്ട് അടിത്തറയും വികസിച്ചു. ജൂലൈ അവസാനത്തോടെ എസ്ഐപി അക്കൗണ്ടുകളുടെ എണ്ണം 9.45 കോടിയായപ്പോള്‍ 68.69 ലക്ഷം പുതിയ എസ്ഐപി രജിസ്‌ട്രേഷനുകളാണുണ്ടായത്. അതേസമയം 43.04 ലക്ഷം അക്കൗണ്ടുകള്‍ ക്ലോസ് ചെയ്യുകയോ കാലാവധി പൂര്‍ത്തിയാകുകയോ ചെയ്തു.
ജൂണില്‍ 9.19 കോടി ആയിരുന്നു എസ്‌ഐപി അക്കൗണ്ടുകളഉടെ എണ്ണം.
എസ്ഐപി സ്റ്റോപ്പേജ് അനുപാതം ജൂലൈയില്‍ 62.7 ശതമാനമായി നിലനില്‍ക്കുന്നു. ഇത് ജൂണിലെ 56.1 ശതമാനത്തേക്കാള്‍ കൂടുതലാണ്. എന്നാല്‍ 2025 ഏപ്രിലില്‍ കണ്ട ഏകദേശം 300 ശതമാനം വര്‍ദ്ധനവിനേക്കാള്‍ വളരെ കുറവാണ്. കുറഞ്ഞ സ്റ്റോപ്പേജ് അനുപാതം സൂചിപ്പിക്കുന്നത് നിക്ഷേപകരില്‍ വലിയൊരു പങ്കും അവരുടെ എസ്ഐപികളില്‍ തുടരുന്നുണ്ടെന്നാണ്.
മാത്രമല്ല, കഴിഞ്ഞമാസം ഇക്വിറ്റി ഫണ്ടിലേയ്ക്കുള്ള പ്രവാഹം 81 ശതമാനം ഉയര്‍ന്ന് 42,702.35 കോടി രൂപയായി. ഇക്വിറ്റി സ്‌കീമുകളിലേക്കുള്ള പോസിറ്റീവ് ഒഴുക്ക് ഇത് തുടര്‍ച്ചയായി 53-ാം മാസമാണ്.
ഓഹരികളിലെ മാര്‍ക്ക്-ടു-മാര്‍ക്കറ്റ് (MTM) നേട്ടങ്ങളുടെ പശ്ചാത്തലത്തില്‍, മ്യൂച്വല്‍ ഫണ്ട് വ്യവസായത്തിന്റെ മൊത്തത്തിലുള്ള അറ്റ ആസ്തി മാനേജ്മെന്റ് (AUM) ജൂലൈയില്‍ എക്കാലത്തെയും ഉയര്‍ന്ന നിരക്കായ 75.35 ലക്ഷം കോടി രൂപയില്‍ നില്‍ക്കുന്നു. ജൂണില്‍ ഇത് 74.41 ലക്ഷം കോടി രൂപയും മെയ് മാസത്തില്‍ 72.20 ലക്ഷം കോടി രൂപയും ഏപ്രിലില്‍ 69.99 ലക്ഷം കോടി രൂപയും ആയിരുന്നു.






