എല്‍പിജി പ്രതിസന്ധി ടൂറിസം മേഖലയ്ക്കും തിരിച്ചടിയാകുന്നുപരുത്തി വിപണിയില്‍ റെക്കോര്‍ഡ് കുതിപ്പ്; സംഭരണം 104 ലക്ഷം ബെയ്‌ലുകള്‍ കടന്നുവിലക്കയറ്റത്തോത് ഏറ്റവും കൂടുതലുള്ള സംസ്ഥാനങ്ങളിൽ കേരളം മൂന്നാമത്യുദ്ധത്തില്‍ ചിറകറ്റ് ആഗോള വ്യോമയാന മേഖല; ഗള്‍ഫ് വ്യോമപാതകളില്‍ കടുത്ത നിയന്ത്രണംഫെബ്രുവരിയിൽ പണപ്പെരുപ്പം ഉയർന്നു

എയര്‍ടെല്ലിലെ ₹10,300 കോടിയുടെ ഓഹരികള്‍ വിറ്റഴിച്ച് സിങ്ടെൽ

മുംബൈ: ഭാരതി എയര്‍ടെല്ലിലെ 1.16 ബില്യന്‍ ഡോളര്‍ (ഏകദേശം 10,300 കോടി രൂപ) മൂല്യമുള്ള ഓഹരികള്‍ വിറ്റഴിച്ച് സിംഗപ്പൂര്‍ ടെലികമ്യൂണിക്കേഷന്‍ (Singtel). കമ്പനിയുടെ ഓഹരി പുനക്രമീകരിക്കുന്നതിന്റെ ഭാഗമായാണ് എയര്‍ടെല്ലിലെ 0.8 ശതമാനം ഓഹരികള്‍ വിറ്റത്.

സിംഗ്‌ടെല്ലിന്റെ ഭാഗമായ പാസ്‌ടെല്‍ (pastel) എയര്‍ടെല്ലിലെ 5.1 കോടി ഓഹരികളാണ് വിറ്റത്. ഓഹരിയൊന്നിന് 2,030 രൂപയായിരുന്നു വില. കഴിഞ്ഞ ദിവസം എയര്‍ടെല്ലിന്റെ ഓഹരികള്‍ ക്ലോസ് ചെയ്തതിനേക്കാള്‍ 3.1 ശതമാനം ഡിസ്‌ക്കൗണ്ടിലായിരുന്നു വില്‍പ്പന.

കമ്പനിയുടെ ഡിജിറ്റല്‍ മേഖലയില്‍ കൂടുതല്‍ നിക്ഷേപങ്ങള്‍ നടത്തുന്നതിനാണ് കമ്പനി എയര്‍ടെല്ലിലെ ഓഹരികള്‍ വില്‍ക്കുന്നതെന്നാണ് വിവരം. രാജ്യത്തെ ഏറ്റവും വലിയ രണ്ടാമത്തെ ടെലികോം കമ്പനിയായ എയര്‍ടെല്ലില്‍ 2000 മുതല്‍ ഓഹരിയുടമയാണ് സിംഗ്‌ടെല്‍.

എന്നാല്‍ അടുത്തിടെയായി എയര്‍ടെല്ലിലെ ഓഹരി വിഹിതം കമ്പനി കുറച്ചുകൊണ്ടുവരികയാണ്. 2022ല്‍ 31.4 ശതമാനം ഓഹരി സിംഗ്‌ടെല്ലിന് ഉണ്ടായിരുന്നെങ്കില്‍ ഇപ്പോഴിത് 27.5 ശതമാനമാണ്.
ഓഹരി വില്‍പ്പനയുടെ വാര്‍ത്ത പുറത്തുവന്നതിന് പിന്നാലെ സിംഗപ്പൂര്‍ ഓഹരി വിപണിയില്‍ സിംഗ്‌ടെല്ലിന്റെ ഓഹരികള്‍ മൂന്ന് ശതമാനം വരെ ഉയര്‍ന്നു.

ഡാറ്റ സെന്റര്‍ ഏറ്റെടുക്കലുമായി ബന്ധപ്പെട്ട് കെ.കെ.ആറുമായി നടത്തുന്ന ചര്‍ച്ചകളും ഓഹരിക്ക് മുന്നേറ്റമുണ്ടാക്കിയെന്നാണ് റിപ്പോര്‍ട്ട്. അതേസമയം, വെള്ളിയാഴ്ച എയര്‍ടെല്‍ ഓഹരികള്‍ ഇടിവിലായിരുന്നു.

X
Top