ട്രംപ് തീരുവ ഇന്ത്യയുടെ തൊഴിലധിഷ്ഠിത മേഖലകളെ ബാധിക്കുന്നു, കരുത്തുകാട്ടി സമുദ്രോത്പന്ന മേഖലഗാര്‍ഹിക വരുമാന സര്‍വ്വേയ്‌ക്കൊരുങ്ങി കേന്ദ്രസര്‍ക്കാര്‍, അഞ്ച് പതിറ്റാനിടയില്‍ ആദ്യംഫിന്‍ടെക്ക് മേഖലയെ ട്രാക്ക് ചെയ്യാന്‍ പുതിയ ക്ലാസിഫിക്കേഷന്‍ കോഡ്ആര്‍ബിഐ സ്വര്‍ണ്ണ ശേഖരം ആദ്യമായി 100 ബില്യണ്‍ ഡോളറിന് മുകളില്‍ഇന്ത്യയുടെ വിദേശ നാണ്യ ശേഖരത്തില്‍ 2.18 ബില്യണ്‍ ഡോളര്‍ ഇടിവ്

ഭാരതി എയർടെല്ലിന്റെ 1.59 ശതമാനം ഓഹരി വിറ്റ് പാസ്റ്റൽ ലിമിറ്റഡ്

മുംബൈ: ഭാരതി എയർടെല്ലിന്റെ 1.59 ശതമാനം ഓഹരികൾ ഒരു ഓപ്പൺ മാർക്കറ്റ് ഇടപാടിലൂടെ വിറ്റഴിച്ച് സിംഗ്‌ടെലിന്റെ അനുബന്ധ സ്ഥാപനമായ പാസ്റ്റൽ ലിമിറ്റഡ്. 7,261 കോടി രൂപയ്ക്കാണ് ഓഹരി വിൽപ്പന നടന്നത്. അതേസമയം ഭാരതി എയർടെല്ലിന്റെ പ്രൊമോട്ടറായ ഭാരതി ടെലികോം ലിമിറ്റഡ് ഈ ഓഹരികൾ ഏറ്റെടുത്തതായി എൻഎസ്‌ഇയിൽ ലഭ്യമായ ഇടപാട് ഡാറ്റ കാണിക്കുന്നു.

പാസ്റ്റൽ കമ്പനിയുടെ ഓഹരി മൂലധനത്തിന്റെ 1.59 ശതമാനം വരുന്ന 9,40,00,000 ഓഹരികൾ വിറ്റഴിച്ചതായും. ഓഹരികൾ ഓരോന്നിനും ശരാശരി 772.5 രൂപ നിരക്കിലാണ് വിൽപ്പന നടന്നതെന്നും ഡാറ്റ വ്യക്തമാകുന്നു. സിംഗപ്പൂർ ടെലികമ്മ്യൂണിക്കേഷൻസ് ലിമിറ്റഡിന്റെ (Singtel) ഒരു യൂണിറ്റാണ് പാസ്റ്റൽ ലിമിറ്റഡ്.

ഈ ഇടപാടിന് ശേഷം ഭാരതി എയർടെല്ലിലെ പാസ്റ്റലിന്റെ ഓഹരി പങ്കാളിത്തം 12.21 ശതമാനത്തിൽ നിന്ന് 10.62 ശതമാനമായി കുറഞ്ഞു. സെപ്തംബർ ആദ്യം, സിംഗ്‌ടെൽ സ്ഥാപനങ്ങൾ ഭാരതി എയർടെല്ലിന്റെ 1.76 ശതമാനം ഓഹരികൾ ഏകദേശം 7,128 കോടി രൂപയ്ക്ക് വിറ്റപ്പോൾ, അതിന്റെ സഹ പ്രൊമോട്ടറായ ഭാരതി ടെലികോം ലിമിറ്റഡ് 1.63 ശതമാനം ഓഹരികൾ ഏകദേശം 6,602 കോടി രൂപയ്ക്ക് വാങ്ങിയിരുന്നു.

രാജ്യത്തെ രണ്ടാമത്തെ വലിയ ടെലികോം സേവനദാതാക്കളായ ഭാരതി എയർടെല്ലിൽ ഭാരതി ടെലികോമിന് 35.85 ശതമാനം ഓഹരിയുണ്ട്.

X
Top