നിക്ഷേപത്തട്ടിപ്പിന് കേന്ദ്ര ധനമന്ത്രിയുടെ വ്യാജ എഐ വീഡിയോ; ജാഗ്രത വേണമെന്ന് സൈബർ പോലീസ്ഇൻവെസ്റ്റ് കേരള ഗ്ലോബൽ സമ്മിറ്റിലൂടെ വ്യവസായ രംഗത്ത് വലിയ മുന്നേറ്റം സാധ്യമായി;പി രാജീവ്അടിസ്ഥാന സൗകര്യ പദ്ധതികള്‍ പ്രോത്സാഹിപ്പിക്കുന്നതിനായി 20,000 കോടി രൂപയുടെ ഗ്യാരണ്ടി ഫണ്ട്ഇന്ത്യയില്‍ നിക്ഷേപം ഇരട്ടിയാക്കാന്‍ ലോകബാങ്കിന്റെ സ്വകാര്യമേഖല വിഭാഗം ഐഎഫ്‌സി, 2030 ഓടെ 10 ബില്യണ്‍ ഡോളര്‍ ലക്ഷ്യംമൊത്തവില സൂചിക പണപ്പെരുപ്പം 0.52 ശതമാനമായി ഉയര്‍ന്നു

കേരളത്തിലെ സാന്നിദ്ധ്യം വിപുലമാക്കി സിംപിള്‍ എനര്‍ജി

കൊച്ചി: ബെംഗളൂരു കേന്ദ്രീകരിച്ചുള്ള ഓട്ടോമോട്ടീവ് കമ്പനിയായ സിംപിള്‍ എനര്‍ജി കേരളത്തിലെ മൂന്നാമത്തെ സ്റ്റോര്‍ കൊച്ചിയില്‍ ആരംഭിച്ചു. ആലുവയില്‍ ആരംഭിച്ച പുതിയ സ്റ്റോര്‍ ഇവി വേ എനര്‍ജി കമ്പനിയുമായി സഹകരിച്ചാണ് പ്രവര്‍ത്തനം തുടങ്ങിയത്. കഴിഞ്ഞ മാസം കോട്ടയത്തും സിംപിള്‍ എനര്‍ജി സ്റ്റോര്‍ തുടങ്ങിയിരുന്നു. പുതിയ സ്റ്റോറില്‍ സിംപിള്‍ എനര്‍ജിയുടെ സിംപിള്‍ വണ്‍ ജെന്‍ 1.5, സിംപിള്‍ വണ്‍ എസ് എന്നിവ പ്രദര്‍ശിപ്പിച്ചിട്ടുണ്ട്. വാഹനങ്ങള്‍ക്കും അക്‌സസറികള്‍ക്കും മികച്ച ഓഫറുകളും ലഭ്യമാണ്. വിപുലീകരണത്തിന്റെ ഭാഗമായി സ്റ്റോറിനോട് ചേര്‍ന്ന് എല്ലാ സൗകര്യങ്ങളോടും കൂടിയ സര്‍വീസ് സെന്ററും ആരംഭിച്ചിട്ടുണ്ട്. 840 ചതുരശ്ര വിസ്തീര്‍ണമുള്ള ഷോറൂമിനോട് അനുബന്ധിച്ചായി സ്ഥിതി ചെയ്യുന്ന സര്‍വീസ് സെന്ററിന് 725 ചതുരശ്ര വിസ്തീര്‍ണമാണുള്ളത്.

സിംപിള്‍ വണ്‍ ജെന്‍1.5ന്റെ എക്സ് ഷോറൂം വില 1,71, 944 രൂപയാണ്. സിംപിള്‍ വണ്‍ എസിന്റെ വില 1,39,999 രൂപയുമാണ്. ഇന്ത്യയിലുടനീളം നെറ്റ്‌വർക്ക് വിപുലീകരിക്കാനാണ് കമ്പനിയുടെ പദ്ധതി. കേരളത്തില്‍ മലപ്പറത്തും കോഴിക്കോടും കൊല്ലത്തും മൂവാറ്റുപുഴയിലും പുതിയ സ്റ്റോറുകള്‍ ആരംഭിക്കാനും പദ്ധതിയുണ്ട്. നിലവില്‍ കമ്പനിക്ക് ബെംഗളൂരു, ഗോവ, വിജയവാഡ, ഹൈദരാബാദ്, വിശാഖപട്ടണം, ജയ്പൂര്‍ തുടങ്ങിയ നഗരങ്ങളില്‍ ഉള്‍പ്പടെ 45 ഔട്ട്ലെറ്റുകളുണ്ട്. വരും മാസങ്ങളില്‍ തിരുപതി, ഈറോഡ്, ഡല്‍ഹി, ഭോപാല്‍, പട്ന എന്നിവിടങ്ങളിലേക്കും വ്യാപിപ്പിക്കും.

കൊച്ചിയില്‍ തങ്ങള്‍ ആദ്യ സ്റ്റോര്‍ തുറന്നപ്പോള്‍ മുതല്‍ ഏറെ സ്നേഹവും താല്‍പര്യവും ലഭിച്ചുവെന്നും ഉപഭോക്താക്കളുടെ ആവശ്യകതയ്ക്കൊപ്പം ഉയരുന്നതിനായാണ് മറ്റൊരു സ്റ്റോര്‍ കൂടി ആരംഭിച്ചതെന്നും സിംപിള്‍ എനര്‍ജി സ്ഥാപകനും സിഇഒയുമായ സുഹാസ് രാജ്കുമാര്‍ പറഞ്ഞു. ഇലക്ട്രിക് വാഹനങ്ങളുടെ പ്രിയപ്പെട്ട വിപണിയാണ് കേരളം. തങ്ങളുടെ ഇലക്ട്രിക്ക് സ്‌കൂട്ടറുകളെ ഉപഭോക്താക്കള്‍ ഇരുകൈയും നീട്ടി സ്വീകരിക്കുമെന്ന് തങ്ങള്‍ക്ക് ഉറപ്പുണ്ടെന്നും സിംപിള്‍ ജെന്‍ 1.5യും സിംപിള്‍ വണ്‍എസും ഉള്‍പ്പടെയുള്ള വാഹനങ്ങള്‍ ഈ വിപണിക്ക് ഏറ്റവും അനുയോജ്യമായിരിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. ഉപഭോക്താക്കള്‍ക്ക് സ്റ്റോര്‍ സന്ദര്‍ശിച്ച് ടെസ്റ്റ് റൈഡ് നടത്താനും ആക്സസറികള്‍ തിരയാനും സ്‌കൂട്ടര്‍ ബുക്ക് ചെയ്യാനും സൗകര്യമുണ്ട്.

X
Top