ടോള്‍ വരുമാനം 2027 ഓടെ 1.40 ലക്ഷം കോടിയാകുമെന്ന് നിതിൻ ഗഡ്കരിപൊതുമേഖല ബാങ്കുകളിലെ ഓഹരി വില്‍പന: ഉപദേഷ്ടാക്കളെ നിയമിക്കാനൊരുങ്ങി കേന്ദ്രസര്‍ക്കാര്‍ഇന്ത്യയുടെ മൊത്തം മൂല്യം 9.82 ലക്ഷം കോടി ഡോളറാകുംനിക്ഷേപ ഉടമ്പടി: ഒരു ഡസന്‍ രാജ്യങ്ങളുമായി ഇന്ത്യ ചര്‍ച്ചയില്‍സാമ്പത്തിക സമത്വത്തില്‍ ഇന്ത്യ മെച്ചപ്പെടുന്നതായി ലോകബാങ്ക് റിപ്പോര്‍ട്ട്

സിൽവർ ലൈൻ പദ്ധതി: സംസ്ഥാന സർക്കാർ ചെലവഴിച്ചത് 65.72 കോടി രൂപ

തിരുവനന്തപുരം: സിൽവർ ലൈൻ പദ്ധതിക്കായി സംസ്ഥാന സർക്കാർ ചെലവഴിച്ചത് 65.72 കോടി രൂപയെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. സണ്ണി ജോസഫ് നിയമസഭയിൽ ഉന്നയിച്ച ചോദ്യത്തിന് മറുപടിയായാണ് മുഖ്യമന്ത്രി ഇക്കാര്യം അറിയിച്ചത്.

1.62 കോടി രൂപയാണ് കല്ലിടലിനായി ചെലവായത്. പദ്ധതിയിൽ നിന്ന് പിന്നാക്കം പോവില്ലെന്നാണ് സംസ്ഥാന സർക്കാരിൻ്റെ നിലപാട്.

സെല്ലുകൾക്കായി നിയോഗിച്ചിട്ടുള്ള ജീവനക്കാർക്ക് ശമ്പളത്തിനും മറ്റ് ചെലവുകൾക്കുമായി 10.76 കോടി രൂപ ചെലവായി.

വാഹനവാടക മാത്രം 14 ലക്ഷത്തിലധികം, കെട്ടിടവാടക 21 ലക്ഷത്തിലധികം, കൺസൾട്ടൻസി ഫീ ആയി 33 കോടി രൂപ, ഫീസിബിലിറ്റി പഠനത്തിനായി 79 ലക്ഷത്തിലധികം, സർവേ വർക്കിനായി 3.43 കോടി രൂപ, മണ്ണ് പരിശോധനയ്ക്ക് 75 ലക്ഷത്തിലധികം എന്നിങ്ങനെയാണ് ചെലവായ തുക.

X
Top