
മുംബൈ: വെള്ളിയുടെ തിളക്കമേറുന്ന പ്രവണത തുടരുന്നു. വെള്ളിയുടെ രാജ്യാന്തര വില ഔണ്‍സിന് 68 ഡോളറിലെത്തി. എംസിഎക്‌സില്‍ ഒരു കിലോഗ്രാം വെള്ളിയുടെ വില 2,14,534 രൂപയാണ്. സില്‍വര്‍ ഇടിഎഫുകള്‍ ശക്തമായ മുന്നേറ്റം നടത്തി. പ്രമുഖ സില്‍വര്‍ ഇടിഎഫ് ആയ സില്‍വര്‍ബീസ് നാല് ശതമാനത്തിലേറെയാണ് ഉയര്‍ന്നത്. 201.16 രൂപയാണ് ഇന്നലെ രേഖപ്പെടുത്തിയ ഉയര്‍ന്ന വില.
കഴിഞ്ഞ രണ്ട് മാസം കൊണ്ട് 50 ശതമാനത്തിലേറെയാണ് വെള്ളിയുടെ വിലയിലുണ്ടായ വര്‍ധന. സ്വര്‍ണത്തിന്റെ വിലയും പുതിയ റെക്കോര്‍ഡ് കൈവരിച്ചു. ഔണ്‍സിന് 4395 ഡോളറിലേക്കാണ് സ്വര്‍ണത്തിന്റെ രാജ്യാന്തര വില ഉയര്‍ന്നത്. യുഎസ് ഫെഡറല്‍ റിസര്‍വ് അടുത്ത വര്‍ഷം തുടര്‌ന്നും പലിശനിരക്ക് കുറയ്‌ക്കുമെന്ന പ്രതീക്ഷയാണ് വെള്ളിയുടെയും സ്വര്‍ണത്തിന്റെയും കുതിപ്പിന് വഴിയൊരുക്കിയത്.
കഴിഞ്ഞയാഴ്‌ച യുഎസ്സിലെ പണപ്പെരുപ്പം ഗണ്യമായി കുറഞ്ഞുവെന്ന റിപ്പോര്‍ട്ടാണ് യുഎസ് ഫെഡറല്‍ റിസര്‍വ് അടുത്ത വര്‍ഷം തുടര്‌ന്നും പലിശനിരക്ക് കുറയ്‌ക്കുമെന്ന പ്രതീക്ഷയ്‌ക്ക് വഴിയൊരുക്കിയത്.






