
മുംബൈ: 2025 ലെ ലാഭകരമായ നിക്ഷേപമായി വെള്ളി. കലണ്ടര്‍ വര്‍ഷത്തില്‍ വെള്ളി എക്‌സ്‌ചേഞ്ച് ട്രേഡഡ് ഫണ്ടുകള്‍ (ഇടിഎഫ്) ശരാശരി 102 ശതമാനം നേട്ടമാണ് നല്‍കിയത്. അതായത് വര്‍ഷത്തിന്റെ തുടക്കത്തില്‍ നടത്തിയ നിക്ഷേപം ഇപ്പോള്‍ ഇരട്ടിയായി.
ശക്തമായ വ്യാവസായിക ആവശ്യം, പരിമിതമായ ലഭ്യത എന്നിവയാണ് വില ഉയര്‍ത്തുന്നത്. സ്വര്‍ണ്ണത്തിനും ഇക്വിറ്റിയ്ക്കും ബദലുകള്‍ തേടിയവര്‍ ഇതോടെ വെള്ളിയില്‍ വിശ്വാസമര്‍പ്പിച്ചു.അന്താരാഷ്ട്ര വിപണിയില്‍ വില ഔണ്‍സിന് 53.60 ഡോളര്‍ എന്ന റെക്കോര്‍ഡ് ഉയരത്തിലാണ്.
ഇന്ത്യയില്‍ സ്‌പോട്ട് വില കിലോഗ്രാമിന് 1.8 ലക്ഷം രൂപയും മള്‍ട്ടി കമ്മോഡിറ്റി എക്‌സ്‌ചേഞ്ചില്‍ (എംസിഎക്‌സ്) ഡിസംബര്‍ ഡെലിവറി ഫ്യച്വര്‍ കരാറുകള്‍ 162700 രൂപയിലും. മുന്‍കാലങ്ങളിലെ ഊഹാപോഹത്തെ അടിസ്ഥാനമാക്കിയുള്ള റാലികളില്‍ നിന്നും വ്യത്യസ്തമാണ് ഇത്തവണത്തേത്.
ഇലക്ട്രിക് വാഹനങ്ങള്‍, സൗരോര്‍ജ്ജം, ആശയ വിനിമയ സാങ്കേതിക വിദ്യകള്‍ എന്നിവയില്‍ നിന്നുള്ള യഥാര്‍ത്ഥ ഡിമാന്റാണ് വെള്ളിവില ഉയര്‍ത്തുന്നത്. വരും മാസങ്ങളില്‍ വില ഔണ്‍സിന് 50 ഡോളറിനും 55 ഡോളറിനും ഇടയില്‍ ഏകീകരിക്കുമെന്ന് മോതിലാല്‍ ഓസ്വാള്‍ പ്രവചിച്ചു.2026 ഓടെ ഔണ്‍സിന് 75 ഡോളറായും 2027 ഓടെ 77 ഡോളറായും ഉയരും.
ബാങ്ക് ഓഫ് അമേരിക്ക വെള്ളി വില പ്രവചനം ഔണ്‍സിന് 65 ഡോളറായും ശരാശരി 56.25 ഡോളറായും ഉയര്‍ത്തി.