കുതിച്ചുയർന്ന് വിഴിഞ്ഞം തുറമുഖം; ഒരു വർഷത്തിനിടെ എത്തിയത് 392 കപ്പലുകൾ, കൈകാര്യം ചെയ്തത് 8.3 ലക്ഷം കണ്ടെയ്നറുകൾടോള്‍ പിരിവ് വേഗത കൂട്ടാന്‍ നടപടിയുമായി ദേശീയപാത അതോറിട്ടിരാജ്യത്ത് ചെറുകിട ഇടത്തരം വ്യവസായ സംരംഭങ്ങള്‍ വലിയ പ്രതിസന്ധി നേരിടുന്നുമൂന്നുമാസം കൊണ്ട് ഫാസ്റ്റാഗ് പിരിച്ചത് 20,682 കോടിരൂപഇന്ത്യ-യുഎസ് വ്യാപാരക്കരാർ: തുടർ ചർച്ചകൾക്കായി ഇന്ത്യൻ സംഘം വീണ്ടും അമേരിക്കയിലേക്ക്

പ്രകമ്പനം സൃഷ്ടിച്ച് സിലിക്കണ്‍വാലി ബാങ്ക് തകര്‍ച്ച

ന്യൂയോര്‍ക്ക്: സിലിക്കണ്‍വാലി ബാങ്കിന്റെ (എസ് വിബി) പതനം ലോകമെമ്പാടുമുള്ള ടെക് സ്ഥാപനങ്ങളെ പ്രതിസന്ധിയിലാക്കി. കാലിഫോര്‍ണിയയിലെ വൈന്‍ നിര്‍മ്മാതാക്കള്‍ തൊട്ട് അറ്റ്‌ലാന്റിക് സമുദ്രത്തിന് കുറുകെയുള്ള സ്റ്റാര്‍ട്ടപ്പുകള്‍ വരെ ദൈനംദിനാവശ്യങ്ങള്‍ നിറവേറ്റാനായി നെട്ടോട്ടമോടുകയാണ്, അസോസിയേറ്റ് പ്രസ് (എപി) റിപ്പോര്‍ട്ട് ചെയ്യുന്നു. പീറ്റര്‍ തീലിന്റെ ഫൗണ്ടേഴ്‌സ് ഫണ്ട്, കോട്ട് മാനേജ്‌മെന്റ്, യൂണിയന്‍ സ്‌ക്വയര്‍ വെഞ്ചേഴ്‌സ്, ഫൗണ്ടര്‍ കളക്റ്റീവ് തുടങ്ങിയ വെഞ്ച്വര്‍ കാപിറ്റലുകളും അവയ്ക്ക് നിക്ഷേപമുള്ള സ്റ്റാര്‍ട്ടപ്പുകളുമാണ് പ്രധാനമായും സിലക്കണ്‍ വാലിയുടെ ഉപഭോക്താക്കള്‍.

2020 ലെ നിരക്ക് ഇടിവിനെ തുടര്‍ന്ന്‌ ലഭ്യമായ വന്‍ തുകയില്‍ ഭൂരിഭാഗവും ഈ സ്ഥാപനങ്ങള്‍ എസ് വിബിയിലാണ് സൂക്ഷിച്ചിരുന്നത്. സുരക്ഷിത നിക്ഷേപമെന്ന നിലയില്‍ സര്‍ക്കാര്‍ സെക്യൂരിറ്റികളില്‍ ബാങ്ക് ഈ തുക നിക്ഷേപിച്ചു. അതേസമയം കേന്ദ്രബാങ്ക് വിപണിയില്‍ നിന്ന് പിന്‍വാങ്ങുകയും വന്‍ തുക നിരക്കുയര്‍ത്തുകയും ചെയ്തതോടെ ദീര്‍ഘകാല ട്രഷറി ബോണ്ടുകളുടെ യീല്‍ഡ് കൂപ്പുകുത്തി.

തുടര്‍ന്ന് ബോണ്ട് വില്‍പനയില്‍ ഏതാണ്ട് 1.8 ബില്യണ്‍ ഡോളര്‍ നഷ്ടമാണ് എസ് വിബിയ്ക്കുണ്ടായത്. 2.25 ബില്യണ്‍ ഡോളര്‍ സമാഹരിക്കാനുള്ള ശ്രമം പരാജയപ്പെട്ടതോടെ ബാങ്ക് പ്രവര്‍ത്തനം നിര്‍ത്താന്‍ നിര്‍ബന്ധിതരായി. സാഹചര്യം എത്രയും വേഗം സുസ്ഥിരമാക്കാനും ജോലികള്‍, ആളുകളുടെ ഉപജീവനമാര്‍ഗങ്ങള്‍, സമ്പദ്വ്യവസ്ഥയുടെ പ്രധാനഭാഗമായ നൂതന ആവാസവ്യവസ്ഥ എന്നിവ സംരക്ഷിക്കാനും വൈറ്റ് ഹൗസുമായി സംസാരിച്ചുവരികയാണെന്ന്
കാലിഫോര്‍ണിയ ഗവര്‍ണര്‍ ഗാവിന്‍ ന്യൂസോം ശനിയാഴ്ച പറഞ്ഞു.

250,000 ഡോളറില്‍ താഴെ നിക്ഷേപമുള്ള യുഎസ് ഉപഭോക്താക്കള്‍ക്ക് ഫെഡറല്‍ ഡെപ്പോസിറ്റ് ഇന്‍ഷുറന്‍സ് കോര്‍പ്പറേഷന്‍ നല്‍കുന്ന ഇന്‍ഷുറന്‍സില്‍ അഭയം പ്രാപിക്കാവുന്നതാണ്. ബാങ്ക് ഏറ്റെടുക്കാനായി ഒരു സ്ഥാപനത്തെ കണ്ടെത്താനുള്ള ശ്രമത്തിലുമാണ് റെഗുലേറ്റര്‍മാര്‍. അതില്‍ ക്രിപ്റ്റോകറന്‍സി കമ്പനിയായ സര്‍ക്കിളും ഉള്‍പ്പെടുന്നു.

വലിയ തോതിലുള്ള എക്‌സ്‌പോഷ്വറാണ് സര്‍ക്കിളിന് ബാങ്കിലുള്ളത്. സിലിക്കണ്‍ വാലി ബാങ്ക് യുകെയെ പാപ്പരത്ത നടപടിക്രമത്തില്‍ ഉള്‍പ്പെടുത്തുമെന്ന് ബാങ്ക് ഓഫ് ഇംഗ്ലണ്ട് വെള്ളിയാഴ്ച വൈകി പറഞ്ഞു. യോഗ്യതയുള്ള നിക്ഷേപകര്‍ക്ക് 170,000 ബ്രിട്ടീഷ് പൗണ്ട് (204,544 ഡോളര്‍) ‘കഴിയുന്നത്ര വേഗത്തില്‍’ ലഭ്യമാക്കും.

X
Top