
കൊച്ചി: മുൻനിര സംയോജിത മൾട്ടി മെറ്റൽ ഉൽപ്പാദകരായ ശ്യാം മെറ്റാലിക്‌സ് ആൻഡ് എനർജി ലിമിറ്റഡിന് (എസ്എംഇഎൽ) ക്രെഡിറ്റ് റേറ്റിംഗിൽ സുപ്രധാന നേട്ടം. കമ്പനിയുടെ ദീർഘകാല റേറ്റിംഗ് പ്രമുഖ റേറ്റിംഗ് ഏജൻസിയായ ക്രിസിൽ (CRISIL) ഉയർത്തി.
‘ക്രിസിൽ എഎ/പോസിറ്റീവ്’ എന്ന നിലയിൽ നിന്ന് ‘ക്രിസിൽ എഎ+/സ്റ്റേബിൾ’ എന്നതിലേക്കാണ് ദീർഘകാല റേറ്റിംഗ് അപ്‌ഗ്രേഡ് ചെയ്‌തിരിക്കുന്നത്. ഇതോടൊപ്പം, കമ്പനിയുടെ ഹ്രസ്വകാല റേറ്റിംഗായ ‘ക്രിസിൽ എ1+’ ക്രിസിൽ വീണ്ടും സ്ഥിരീകരിക്കുകയും ചെയ്‌തു. ഇത് ഹ്രസ്വകാല വിഭാഗത്തിലെ ഏറ്റവും ഉയർന്ന ക്രെഡിറ്റ് യോഗ്യതയെ സൂചിപ്പിക്കുന്നു.
ഈ പുതിയ ‘ക്രിസിൽ എഎ+’ റേറ്റിംഗിലൂടെ, ശ്യാം മെറ്റാലിക്‌സ് തങ്ങളുടെ വ്യവസായ മേഖലയിലെ മറ്റ് പ്രമുഖ കമ്പനികൾക്കിടയിൽ ഏറ്റവും ഉയർന്ന റേറ്റിംഗ് നേടുകയും ഒരു പുതിയ ഇൻഡസ്ട്രി മാനദണ്ഡം സ്ഥാപിക്കുകയും ചെയ്‌തിരിക്കുകയാണ്.
കമ്പനിയുടെ ശക്തമായ സാമ്പത്തിക നിലയും സുസ്ഥിരമായ പ്രവർത്തനങ്ങളുമാണ് ഈ നേട്ടത്തിന് പിന്നിലെന്ന് വിലയിരുത്തപ്പെടുന്നു.






