അന്താരാഷ്ട്ര വിനോദസ‍ഞ്ചാര കേന്ദ്രമായി ഉയരാൻ പാതിരാമണൽസ്വർണ വില ഇനിയും 30 ശതമാനം ഉയരുമെന്ന് വിദഗ്ധർഇന്ത്യയുടെ വളര്‍ച്ചാനിരക്ക് 7.4 ശതമാനത്തിലേക്ക് കുതിക്കുമെന്ന് ഫിച്ച്റിപ്പോ നിരക്ക് 25 ബേസിസ് പോയിന്റ് കുറച്ച് ആർബിഐസഹാറ തട്ടിപ്പ്: 6,840 കോടി തിരിച്ചുകൊടുത്തെന്ന് അമിത് ഷാ

അവകാശ ഓഹരിയ്ക്ക് റെക്കോര്‍ഡ് തീയതി നിശ്ചയിച്ച് ഷിപ്പിംഗ് കമ്പനി

ന്യൂഡല്‍ഹി: അവകാശ ഓഹരിയുടെ റെക്കോര്‍ഡ് തീയതിയായി ജൂലൈ 13 നിശ്ചയിച്ചിരിക്കയാണ് സീകോസ്റ്റ് ഷിപ്പിംഗ് സര്‍വീസ് ലിമിറ്റഡ്.റൈറ്റ് ഇഷ്യുവില്‍ 20,20,05,000 പെയ്ഡ്-അപ്പ് ഇക്വിറ്റി ഷെയറുകള്‍ ഉള്‍പ്പെടുന്നു. ഒരു ഓഹരിക്ക് 2.40 രൂപയാണ് വില.

1.40 രൂപ പ്രീമിയം ഉള്‍പ്പെടെയാണിത്. മൊത്തം ഇഷ്യു 48,48,12,000 രൂപയുടേതാണ്. റൈറ്റ് ഇഷ്യു 2023 ജൂലൈ 21 വെള്ളിയാഴ്ച ആരംഭിച്ച് 2023 ജൂലൈ 31 തിങ്കളാഴ്ച അവസാനിക്കും.

ഈ കാലയളവില്‍, യോഗ്യതയുള്ള ഓഹരി ഉടമകള്‍ക്ക് ഒരു ഇക്വിറ്റി ഷെയറിന് 2.40 രൂപ നല്‍കി അപേക്ഷിക്കാം. അടിസ്ഥാന സൗകര്യങ്ങള്‍ വര്‍ദ്ധിപ്പിക്കുക, ഫ്ലീറ്റ് ശേഷി വര്‍ദ്ധിപ്പിക്കുക, വിപണി സാന്നിധ്യം ശക്തിപ്പെടുത്തുക എന്നിവയുള്‍പ്പെടെ വിവിധ തന്ത്രപരമായ സംരംഭങ്ങള്‍ക്കായി ഫണ്ട് വിനിയോഗിക്കും, കമ്പനി അറിയിക്കുന്നു.

X
Top