
മുംബൈ: വെള്ളിയാഴ്ച 52 ആഴ്ച ഉയരം കുറിച്ച ഓഹരിയാണ് മസാഗണ്‍ ഡോക്ക് ഷിപ്പ് ബില്‍ഡേഴ്‌സ് ലിമിറ്റഡിന്റേത്. 12.34 ശതമാനം ഉയര്‍ന്ന് 352.30 രൂപയിലാണ് നിലവില്‍ ഓഹരിയുള്ളത്. ഒരു കപ്പല്‍ നിര്‍മ്മാണ കമ്പനിയാണ് മസാഗണ്‍.
നിര്‍മ്മാണത്തിന് പുറമെ കപ്പലുകളുടേയും മുങ്ങിക്കപ്പലുകളുടേയും മറ്റ് വെസലുകളുടേയും അറ്റകുറ്റ പണികള്‍ പൂര്‍ത്തിയാക്കുന്ന പ്രവര്‍ത്തനവും കമ്പനി നിര്‍വഹിക്കുന്നു. കൂടാതെ എഞ്ചിനീയറിംഗ് പ്രവര്‍ത്തനങ്ങളും ഏറ്റെടുക്കാറുണ്ട്. ആഭ്യന്തര, അന്തര്‍ദ്ദേശീയ ഷിപ്പിംഗ് കമ്പനികള്‍ ക്ലൈന്റുകളായുള്ള മസാഗണ്‍ ജൂണിലവസാനിച്ച പാദത്തില്‍ വരുമാനം 2230.32 കോടി രൂപയാക്കി വര്‍ധിപ്പിച്ചിരുന്നു.
മുന്‍വര്‍ഷത്തെ സമാന പാദത്തെ അപേക്ഷിച്ച് 83.68 ശതമാനവും തൊട്ടുമുന്‍ പാദത്തെ അപേക്ഷിച്ച് 59.72 ശതമാനവും കൂടുതല്‍. നികുതി കഴിച്ചുള്ള ലാഭം 217.02 കോടി രൂപയാക്കി ഉയര്‍ത്താനും കമ്പനിയ്ക്കായി. മുന്‍ സാമ്പത്തികവര്‍ഷത്തിലെ സമാന പാദത്തില്‍ ഇത് 92.75 കോടി രൂപമാത്രമാണ്.
224 രൂപയാണ് ഓഹരിയുടെ 52 ആഴ്ചയിലെ താഴ്ച.





