ഇന്ത്യ–യുകെ വ്യാപാരക്കരാർ: ബ്രിട്ടീഷ് വിസ്കിക്കും ജിന്നിനും ആട്ടിറച്ചിക്കും ഉൾപ്പെടെ ഇനി വില കുറയുംപൊതുമേഖലാ എണ്ണക്കമ്പനികളുടെ പമ്പുകളിലെല്ലാം ഇപ്പോൾ ഇ20 പെട്രോൾസ്വർ‌ണം ഇറക്കുമതിയും കയറ്റുമതിയും നിർത്തി പാക്കിസ്ഥാൻ; ഇന്ത്യയ്ക്കുള്ള തിരിച്ചടിയെന്ന് വാദംഏപ്രിലില്‍ ഭക്ഷണച്ചെലവ് കുറഞ്ഞതായി റിപ്പോര്‍ട്ട്ഇന്ത്യ-യുകെ വ്യാപാര കരാര്‍: കാര്‍ബണ്‍ നികുതി വെല്ലുവിളിയാകും

സ്പ്രിംഗ് എനർജിയെ ഏറ്റെടുത്ത് ഷെൽ പി‌എൽ‌സി

ന്യൂഡൽഹി: സോളനെർഗി പവർ പ്രൈവറ്റ് ലിമിറ്റഡിന്റെയും അതിനൊപ്പം ആക്റ്റിസ് സോളനെർഗി ലിമിറ്റഡിൽ (ആക്‌റ്റിസ്) നിന്നുള്ള സ്പ്രിംഗ് എനർജി ഗ്രൂപ്പ് ഓഫ് കമ്പനികളുടെയും ഏറ്റെടുക്കൽ പൂർത്തിയാക്കി ഷെൽ പി‌എൽ‌സി. ഏപ്രിൽ 29-ന്, ഷെൽ പിഎൽസിയുടെ പൂർണ ഉടമസ്ഥതയിലുള്ള ഉപസ്ഥാപനമായ ഷെൽ ഓവർസീസ് ഇൻവെസ്റ്റ്‌മെന്റ് ബിവി, 1.55 ബില്യൺ ഡോളറിന് സോളനെർഗി പവറിന്റെയും സ്പ്രംഗ് എനർജി ഗ്രൂപ്പിന്റെയും കമ്പനികളുടെ 100% ഏറ്റെടുക്കാൻ ആക്റ്റിസുമായി കരാർ ഒപ്പുവച്ചിരുന്നു.

1.55 ബില്യൺ ഡോളറിന്റെ പകുതിയോളം പണ മൂലധനമായി റിപ്പോർട്ടുചെയ്യപ്പെടും, ബാക്കിയുള്ളവ കടബാധ്യതകളായി കണക്കാക്കും. 2017-ൽ ആക്റ്റിസ് സ്ഥാപിച്ച സ്പ്രിംഗ് എനർജി, പൂനെ ആസ്ഥാനമായുള്ള ഒരു പുനരുപയോഗ ഊർജ പ്ലാറ്റ്‌ഫോമാണ്, ഇത് സൗരോർജ്ജ, കാറ്റാടിപ്പാടങ്ങൾ, ഇൻഫ്രാസ്ട്രക്ചർ ആസ്തികൾ തുടങ്ങിയ പുനരുപയോഗ ഊർജ സൗകര്യങ്ങൾ വികസിപ്പിക്കുകയും കൈകാര്യം ചെയ്യുകയും ചെയ്യുന്നു.

കമ്പനിയുടെ പോർട്ട്‌ഫോളിയോയിൽ 2.9 ജിഗാവാട്ട് പീക്ക് (GWp) ആസ്തികൾ 7.5 GWp പുനരുപയോഗ ഊർജ പദ്ധതികൾ എന്നിവ അടങ്ങിയിരിക്കുന്നു. ഇടപാടിലൂടെ ഷെൽ നേടിയ സൗരോർജ്ജ, കാറ്റ് ആസ്തികൾ അതിന്റെ നിലവിലെ പുനരുൽപ്പാദിപ്പിക്കാവുന്ന പ്രവർത്തന ശേഷിയെ മൂന്നിരട്ടിയാക്കുകയും അതിന്റെ പവർ പ്രോഗ്രസ് തന്ത്രം നടപ്പിലാക്കാൻ സഹായിക്കുകയും ചെയ്യുമെന്ന് ബ്രിട്ടീഷ് ഓയിൽ & ഗ്യാസ് പ്രമുഖനായ ഷെൽ പി‌എൽ‌സി പ്രസ്താവനയിൽ പറഞ്ഞു.

‘പവറിംഗ് പ്രോഗ്രസ്’ തന്ത്രം ലക്ഷ്യമിടുന്നത് ഒരു സംയോജിത പവർ ബിസിനസ്സ് വികസിപ്പിക്കുക എന്നതാണ്, ഇത് 2050-ഓടെ ലാഭകരമായ നെറ്റ്-സീറോ എമിഷൻ എനർജി ബിസിനസ്സ് എന്ന ലക്ഷ്യത്തിലെത്താൻ ഷെല്ലിനെ സഹായിക്കും.

X
Top