എൽപിജി ക്ഷാമത്തിനിടെ കുതിച്ചുയർന്ന് ഇൻഡക്ഷൻ കുക്കർ വിൽപനപാചകവാതക ക്ഷാമം ട്രെയിനുകളിലേക്കും; അടിയന്തര നടപടികളുമായി ഐആർസിടിസി10,800 കോടിയുടെ വികസന പദ്ധതികളുടെ ഉദ്ഘാടനം നിർവഹിച്ച് പ്രധാനമന്ത്രികേരളത്തെ പെട്രോകെമിക്കൽ ഹബ്ബ് ആക്കുക ലക്ഷ്യം: പ്രധാനമന്ത്രി നരേന്ദ്രമോദിബദൽ മാർഗങ്ങളിലൂടെ എൽപിജി, എൽഎൻജി എന്നിവ എത്തിക്കാൻ കേന്ദ്രസർക്കാര്‍

നിഫ്റ്റി 17820 ന് മുകളില്‍, 379.43 പോയിന്റ് നേട്ടത്തില്‍ സെന്‍സെക്‌സ്

ന്യൂഡല്‍ഹി: അവധി കഴിഞ്ഞുള്ള ആദ്യദിനം മികച്ച പ്രകടനം നടത്തിയിരിക്കയാണ് ഇന്ത്യന്‍ ബെഞ്ച് മാര്‍ക്ക് സൂചികകള്‍. സെന്‍സെക്‌സ് 379.43 പോയിന്റ് (0.64 ശതമാനം) ഉയര്‍ന്ന് 59,842.21 ലെവലിലും നിഫ്റ്റി 127.10 പോയിന്റ് (0.72 ശതമാനം) ഉയര്‍ന്ന് 17,825.30 ലെവലിലും വ്യാപാരം അവസാനിപ്പിച്ചു. മൊത്തം 1926 ഓഹരികള്‍ മുന്നേറിയപ്പോള്‍ 1527 ഓഹരികള്‍ ഇടിവ് നേരിട്ടു.

153 ഓഹരി വിലകളില്‍ മാറ്റമില്ല. എച്ച്ഡിഎഫ്‌സി ലൈഫ്, അദാനി പോര്‍ട്ട്‌സ്, ഐഷര്‍ മോട്ടോഴ്‌സ്, ബിപിസിഎല്‍, മാരുതി സുസുക്കി തുടങ്ങിയ ഓഹരികളാണ് നിഫ്റ്റിയില്‍ നേട്ടമുണ്ടാക്കിയത്. അതേസമയം ഗ്രാസിം ഇന്‍ഡസ്ട്രീസ്, ഹിന്‍ഡാല്‍കോ ഇന്‍ഡസ്ട്രീസ്, എസ്ബിഐ, ഭാരതി എയര്‍ടെല്‍, ജെഎസ്ഡബ്ല്യു സ്റ്റീല്‍ എന്നിവ നഷ്ടത്തിലുമായി.

മെറ്റലും പൊതുമേഖലാ ബാങ്കും ഒഴികെ, മറ്റെല്ലാ മേഖലാ സൂചികകളും പച്ചയില്‍ അവസാനിച്ചപ്പോള്‍ ഓട്ടോ, റിയല്‍റ്റി സൂചികകള്‍ 2 ശതമാനം വീതമാണ് ഉയര്‍ച്ച വരിച്ചത്. ബിഎസ്ഇ മിഡ്ക്യാപ്, സ്‌മോള്‍ക്യാപ് സൂചികകള്‍ ഒരു ശതമാനം വീതം ശക്തിപ്പെട്ടു. പണപ്പെരുപ്പ സമ്മര്‍ദങ്ങള്‍ ലഘൂകരിക്കുന്നത് ആഭ്യന്തര നിക്ഷേപകരില്‍ ശുഭാപ്തി വിശ്വാസം വളര്‍ത്തിയെന്ന്
ജിയോജിത്തിലെ വിനോദ് നായര്‍ നിരീക്ഷിക്കുന്നു.

പ്രതീക്ഷിച്ചതിലും മികച്ച ഉപഭോക്തൃ വിലസൂചിക പണപ്പെരുപ്പം ആര്‍ബിഐയുടെ നിരക്ക് വര്‍ധനവിനെ മയപ്പെടുത്തിയേക്കാം. ഭക്ഷ്യഇന്ധന വിലകളിലെ സാവധാനത്തിലുള്ള വര്‍ദ്ധനവാണ പണപ്പെരുപ്പം കുറച്ചത്. അതേസമയം ചൈനീസ് സെന്‍ട്രല്‍ ബാങ്ക് പലിശ നിരക്കുകള്‍ വെട്ടിക്കുറച്ച് വിപണിയെ അത്ഭുതപ്പെടുത്തിയെന്നും വിനോദ് നായര്‍പറഞ്ഞു.

ഇതേത്തുടര്‍ന്ന എണ്ണവില ഇടിഞ്ഞു. ജപ്പാനീസ് നിക്കൈ, ആംസ്റ്റര്‍ഡാം എഇഎക്‌സ്, സ്വിസ് എസ്എംഇ,സൗദി തദാവുല്‍ ഓള്‍ഷെയര്‍, ഷാങ്കായി, ഹോങ്കോങ് ഹാങ് സെങ് എന്നിവ നേരിയ തോതില്‍ ദുര്‍ബലമായതൊഴിച്ചാല്‍ യൂറോപ്യന്‍, ഏഷ്യന്‍ സൂചികകള്‍ മികച്ച പ്രകടനമാണ് കാഴ്ചവച്ചത്.

X
Top