കപ്പല്‍ നിര്‍മ്മാണ രംഗത്ത് വന്‍ കുതിപ്പിനൊരുങ്ങി ഇന്ത്യഇത്തവണ കേന്ദ്ര ബജറ്റ് ഞായറാഴ്ചദാവോസിലെ ലോക സാമ്പത്തിക ഫോറ സമ്മേളനത്തിന് കേരളംകടമക്കുടിക്ക് ഗ്രാമീണ കായൽ ടൂറിസം പദ്ധതിക്ക് 7.79 കോടിയുടെ ഭരണാനുമതികേരളം അന്താരാഷ്ട്ര സ്പൈസ് റൂട്ട്സ് ഹെറിറ്റേജ് നെറ്റ്‌വർക്ക് പ്രഖ്യാപിച്ചു

ഇന്ത്യയിലെ ഗാ‍ർഹിക കടത്തിൽ കുത്തനെ വ‍ർധന

മുംബൈ: ഇന്ത്യയിലെ ഗാ‍ർഹിക കടത്തിൽ കുത്തനെ വ‍ർധന. 2025 മാർച്ച് വരെ ജിഡിപിയുടെ 41 ശതമാനത്തിലധികമായി കടം ഉയർന്നു. വിവിധ ബാങ്കുകളിലെ ലോൺ ബാധ്യതകളാണ് കടം ഉയർത്തിയത്.

കഴിഞ്ഞ അഞ്ചു വർഷത്തെ ശരാശരിയേക്കാൾ ഉയർന്ന നിരക്കിലാണ് കട ബാധ്യത. അഞ്ചു വർഷത്തെ ശരാശരി 38 . 3 ശതമാനമാണ്. അതേസമയം മറ്റ് വളരുന്ന സമ്പദ്ഘടനകളുമായി താരതമ്യം ചെയ്യുമ്പോൾ ഇന്ത്യയിലെ ഗാർഹിക കടം കുറവാണെന്ന് ആർബിഐ ചൂണ്ടിക്കാട്ടി.

ഹോം ലോണുകൾ, കൺസ്യൂമർ ലോണുകൾ, കാർഷിക ലോണുകൾ, ബിസിനസ് ലോണുകൾ എന്നിവ ഉയർന്നതാണ് ഗാർഹിക കടം ഉയർത്തിയത്.

രാജ്യത്തെ ധനക്കമ്മി ഉയരുന്നു
ബജറ്റ് ലക്ഷ്യത്തിന്റെ 60 ശതമാനവും കടന്ന് രാജ്യത്തെ ധനക്കമ്മി കുതിക്കുകയാണ്. സര്‍ക്കാര്‍ ഈ വര്‍ഷം കടമെടുക്കാന്‍ തീരുമാനിച്ച തുകയുടെ പകുതിയിലധികം വെറും എട്ടു മാസം കൊണ്ട് ചിലവഴിച്ചു കഴിഞ്ഞുവെന്ന റിപ്പോര്‍ട്ട് കഴിഞ്ഞ ദിവസങ്ങളിൽ പുറത്ത് വന്നിരുന്നു.

നവംബര്‍ അവസാനം വരെയുള്ള കണക്കുകള്‍ പ്രകാരം ഇന്ത്യയുടെ ധനക്കമ്മി 9.76 ലക്ഷം കോടി രൂപയാണ്. കഴിഞ്ഞ വര്‍ഷം ഇതേസമയം ധനക്കമ്മി 52.5 ശതമാനം മാത്രമായിരുന്നു. സര്‍ക്കാരിന്റെ മൊത്തം ചിലവും വരുമാനവും തമ്മിലുള്ള അന്തരത്തെയാണ് ധനക്കമ്മി എന്ന് വിളിക്കുന്നത്. ഈ വര്‍ഷം ജിഡിപിയുടെ 4.4 ശതമാനത്തില്‍ ധനക്കമ്മി പിടിച്ചുനിര്‍ത്താനാണ് സര്‍ക്കാര്‍ ലക്ഷ്യമിടുന്നത്. അതായത് ഏകദേശം 15.69 ലക്ഷം കോടി രൂപ.

നവംബര്‍ വരെ സര്‍ക്കാര്‍ ചിലവാക്കിയത് 29.26 ലക്ഷം കോടി രൂപയാണ്. ഇതില്‍ വലിയൊരു ഭാഗം പലിശ അടവിനും സബ്സിഡികള്‍ക്കും വേണ്ടിയാണ് വിനിയോഗിച്ചത്. പലിശ ഇനത്തില്‍ മാത്രം 7.45 ലക്ഷം കോടി രൂപ ചിലവായി. എന്നാല്‍ മറുവശത്ത്, നികുതി വരുമാനത്തില്‍ ഏകദേശം 1.5 ലക്ഷം കോടി രൂപയുടെ കുറവുണ്ടാകുമെന്ന് ഐസിആര്‍എ മുന്നറിയിപ്പ് നല്‍കുന്നുണ്ട്.

സംസ്ഥാനങ്ങള്‍ക്കുള്ള വിഹിതത്തിലും വലിയ വര്‍ദ്ധനവുണ്ടായിട്ടുണ്ട്. 9.36 ലക്ഷം കോടി രൂപയാണ് കേന്ദ്രം സംസ്ഥാനങ്ങള്‍ക്ക് നികുതി വിഹിതമായി നല്‍കിയത്. ഇത് കഴിഞ്ഞ വര്‍ഷത്തെക്കാള്‍ 1.24 ലക്ഷം കോടി രൂപ കൂടുതലാണ്.

കൂടാതെ, അടിസ്ഥാന സൗകര്യ വികസനത്തിനായി സര്‍ക്കാര്‍ വലിയ തുക മാറ്റിവെച്ചതും കമ്മി വര്‍ദ്ധിക്കാന്‍ കാരണമായി. എന്നാല്‍ നികുതിയേതര വരുമാനത്തിലുണ്ടാകുന്ന വര്‍ദ്ധനവ് ഈ കമ്മി നികത്താന്‍ സഹായിക്കുമെന്നാണ് സാമ്പത്തിക വിദഗ്ദ്ധരുടെ പ്രതീക്ഷ.

X
Top