കേരളം കുതിക്കുന്നുവെന്ന് സാമ്പത്തിക അവലോകന റിപ്പോർട്ട്‌എട്ടാം ശമ്പള കമ്മീഷന്‍ ഉടന്‍വ്യാപാര കരാർ: കാറ്, വൈൻ, മെഡിക്കൽ ഉപകരണങ്ങൾ എന്നിവയുടെ വില കുറയുംഇന്ത്യ – ഇയു വ്യാപാര കരാർ: അടിമുടി മാറാൻ ആഗോള വ്യാപാരം2026ലെ സാമ്പത്തിക സര്‍വേ നാളെ അവതരിപ്പിക്കും

സീ എന്റർടെയിൻമെന്റിൽ ഡയറക്ടറായി അലീഷ്യയീയെ നിയമിക്കാനുള്ള നിർദേശം തള്ളി

ഡല്‍ഹി: സീ എന്റര്‍ടെയിന്‍മെന്റ് ലിമിറ്റഡിലേക്ക് സ്വതന്ത്ര ഡയറക്ടറായി അലീഷ്യ യീയെ നിയമിക്കാനുള്ള ആലോചനകള്‍ തള്ളി ഓഹരി ഉടമകള്‍.

അലീഷ്യയെ പുനര്‍നിയമിക്കുന്നതിനുള്ള പ്രത്യേക പ്രമേയത്തിന് അനുകൂലമായി 42 ശതമാനം വോട്ടുകള്‍ മാത്രമാണ് ലഭിച്ചത്.

കമ്പനീസ് ആക്ട് 2013 പ്രകാരവും സെക്യൂരിറ്റീസ് ആന്റ് എക്‌സ്‌ചേഞ്ച് ബോര്‍ഡ് ഓഫ് ഇന്ത്യ നിര്‍ദ്ദേശ പ്രകാരവും ഡയറക്ടര്‍ ബോര്‍ഡില്‍ ഒപ്ടിമല്‍ കോമ്പോസിഷന്‍ ഉണ്ടായിരിക്കുന്നതിന് ആവശ്യമായ നടപടി സ്വീകരിക്കുമെന്നും കമ്പനി അറിയിച്ചു.

57.97 ശതമാനം പേരും നിയമനത്തിന് പ്രതികൂല അഭിപ്രായം രേഖപ്പെടുത്തി.2023 ജൂലൈ 13 മുതല്‍ മുന്‍കാല പ്രാബല്യത്തോടെ അവര്‍ സ്വതന്ത്ര ഡയറക്ടര്‍ സ്ഥാനം ഒഴിയുമെന്ന് സീ അറിയിച്ചു.

X
Top