ട്രംപ് തീരുവ ഇന്ത്യയുടെ തൊഴിലധിഷ്ഠിത മേഖലകളെ ബാധിക്കുന്നു, കരുത്തുകാട്ടി സമുദ്രോത്പന്ന മേഖലഗാര്‍ഹിക വരുമാന സര്‍വ്വേയ്‌ക്കൊരുങ്ങി കേന്ദ്രസര്‍ക്കാര്‍, അഞ്ച് പതിറ്റാനിടയില്‍ ആദ്യംഫിന്‍ടെക്ക് മേഖലയെ ട്രാക്ക് ചെയ്യാന്‍ പുതിയ ക്ലാസിഫിക്കേഷന്‍ കോഡ്ആര്‍ബിഐ സ്വര്‍ണ്ണ ശേഖരം ആദ്യമായി 100 ബില്യണ്‍ ഡോളറിന് മുകളില്‍ഇന്ത്യയുടെ വിദേശ നാണ്യ ശേഖരത്തില്‍ 2.18 ബില്യണ്‍ ഡോളര്‍ ഇടിവ്

മള്‍ട്ടിബാഗര്‍ ഓഹരിയ്ക്ക് വാങ്ങല്‍ നിര്‍ദ്ദേശം നല്‍കി ഷെയര്‍ഖാന്‍

മുംബൈ: കഴിഞ്ഞ 15 വര്‍ഷത്തില്‍ മള്‍ട്ടിബാഗര്‍ നേട്ടം സ്വന്തമാക്കിയ ആസ്ട്രല്‍ ഓഹരി കുതിപ്പ് തുടരുമെന്ന് ബ്രോക്കറേജ് സ്ഥാപനം ഷെയര്‍ഖാന്‍. 2300 രൂപ ലക്ഷ്യവില നിശ്ചയിച്ച് ഓഹരി വാങ്ങാന്‍ അവര്‍ നിര്‍ദ്ദേശിക്കുന്നു.

ഓഹരി വില ചരിത്രം
15 വര്‍ഷത്തില്‍ 35,806.64 ശതമാനം ഉയര്‍ച്ച രേഖപ്പെടുത്തിയ ഓഹരിയാണ് ആസ്ട്രലിന്റേത്. 23 മാര്‍ച്ച് 2007 ല്‍ 5.57 രൂപ വിലയുണ്ടായിരുന്ന ഓഹരിയാണ് വെള്ളിയാഴ്ച 2000 രൂപ കുറിച്ചത്. സമാനമായി, 5 വര്‍ഷത്തില്‍ 404.82 ശതമാനം ഉയര്‍ച്ച നേടാനും ഓഹരിയ്ക്കായി.

എന്നാല്‍ കഴിഞ്ഞ ഒരു വര്‍ഷത്തില്‍ നേരിട്ടത് 1.99 ശതമാനം താഴ്ചയാണ്.2022 ല്‍ 14.24 ശതമാനം വിലയിടിവ് നേരിട്ട ഓഹരി, എന്നാല്‍ കഴിഞ്ഞ മാസത്തില്‍ 16.95 ശതമാനം ഉയര്‍ച്ച നേടി. 52 ആഴ്ചയിലെ ഉയരത്തില്‍ നിന്നും 20.79 ശതമാനം കുറവും 52 ആഴ്ചയിലെ താഴ്ചയില്‍ നിന്നും 26.45 ശതമാനം ഉയര്‍ച്ചയുമാണ് നിലവിലെ പ്രകടനം.

2,524.95 രൂപയാണ് 52 ആഴ്ചയിലെ ഉയരം. 1581.55 രൂപ 52 ആഴ്ചയിലെ താഴ്ചയാണ്.

കമ്പനി
40,076.74 കോടി വിപണി മൂല്യമുള്ള ആസ്ട്രല്‍ പ്ലാസ്റ്റിക് വ്യവസായ രംഗത്ത് പ്രവര്‍ത്തിക്കുന്ന രാജ്യത്തെ പ്രമുഖ കമ്പനിയാണ്.

ജൂണ്‍പാദ പ്രകടനം
2022 ജൂണ്‍ 30ന് അവസാനിച്ച പാദത്തില്‍, ആസ്ട്രല്‍ മൊത്തം അറ്റാദായം 96 കോടി രൂപയാക്കി ഉയര്‍ത്തി. മുന്‍ വര്‍ഷത്തെ ഇതേ പാദത്തില്‍ അറ്റാദായം 75 കോടി രൂപയായിരുന്നു. 28% വര്‍ധന.

ഏകീകൃത പ്രവര്‍ത്ത വരുമാനം 2022 ജൂണ്‍ പാദത്തില്‍ 1,213 കോടി രൂപയാണ്. മുന്‍ വര്‍ഷം ഇതേ കാലയളവിലെ 701 കോടിയില്‍ നിന്ന് 73% വര്‍ധന. 2022 ജൂണ്‍ 30ന് അവസാനിച്ച പാദത്തില്‍, മൊത്തം ചെലവുകള്‍ 81.15% വര്‍ദ്ധിച്ച് 1,098.9 കോടി രൂപയായി.

മുന്‍ വര്‍ഷത്തില്‍ ഇത് 606.60 കോടി രൂപ മാത്രമായിരുന്നു. പ്ലംബിംഗ് വിഭാഗത്തില്‍ നിന്നുള്ള വരുമാനം 73.6% ഉയര്‍ന്ന് 876.1 കോടി രൂപയാണ്.

X
Top