ജിഎസ്ടി പരിഷ്‌ക്കരണം ധനക്കമ്മി ലക്ഷ്യം കൈവരിക്കുന്നതില്‍ നിന്നും കേന്ദ്രസര്‍ക്കാറിനെ തടയില്ല-റിപ്പോര്‍ട്ട്‌യുഎസിലേയ്ക്കുള്ള ഇന്ത്യയുടെ കയറ്റുമതിയില്‍ വര്‍ദ്ധനഎസ്ആന്റ്പിയുടെ റേറ്റിംഗ് വര്‍ദ്ധന കുറഞ്ഞ നിരക്കില്‍ വായ്പയെടുക്കാന്‍ രാജ്യത്തെ സഹായിക്കും100 കാര്‍ഷിക ജില്ലകളെ ശാക്തീകരിക്കാന്‍ കേന്ദ്രസര്‍ക്കാര്‍, 24,000 കോടി രൂപ വകയിരുത്തുംജിഎസ്ടി പരിഷ്‌ക്കരണം: പത്തിലൊന്ന് നിത്യോപയോഗ വസ്തുക്കളുടെ വില കുറയും

രാകേഷ് ജുന്‍ജുന്‍വാല പോര്‍ട്ട്‌ഫോളിയോ ഓഹരിയില്‍ ബുള്ളിഷായി ബ്രോക്കറേജ് സ്ഥാപനം ഷെയര്‍ഖാന്‍

ന്യൂഡല്‍ഹി: അന്തരിച്ച നിക്ഷേപകന്‍, രാകേഷ് ജുന്‍ജുന്‍വാല പോര്‍ട്ട്‌ഫോളിയോ ഓഹരിയായ ഇന്ത്യന്‍ഹോട്ടല്‍സില്‍ ബുള്ളിഷായിരിക്കയാണ് ബ്രോക്കറേജ് സ്ഥാപനം ഷെയര്‍ഖാന്‍. 380 രൂപ ലക്ഷ്യവില നിശ്ചയിച്ച് ഓഹരി വാങ്ങാന്‍ അവര്‍ നിര്‍ദ്ദേശിക്കുന്നു. മീറ്റിംഗുകള്‍, കോണ്‍ഫറന്‍സുകള്‍, എക്‌സിബിഷനുകള്‍ ബിസിനസ് ട്രാവല്‍, വീവാഹം എന്നിവയിലുള്ള ഉണര്‍വ് കാരണം ഇന്ത്യന്‍ ഹോസ്പിറ്റാലിറ്റി വ്യവസായം, പകര്‍ച്ചവ്യാധിക്ക് മുമ്പുള്ള കാലത്തെ അപേക്ഷിച്ച് 20% വളര്‍ച്ച കൈവരിച്ചു.

യാത്രാ നിയന്ത്രണങ്ങള്‍ ലഘൂകരിക്കുന്നതിലൂടെ വിദേശ വിനോദസഞ്ചാരികളുടെ വരവ് (എഫ്ടിഎ), ആഭ്യന്തര സഞ്ചാരം എന്നിവയും കൂടി. ഇത് ഹോട്ടല്‍ മുറികളുടെ ഡിമാന്റ് വര്‍ധിപ്പിച്ചു, ഇന്ത്യന്‍ ഹോട്ടല്‍സിനെക്കുറിച്ചുള്ള കുറിപ്പില്‍ ബ്രോക്കറേജ് സ്ഥാപനം പറയുന്നു. അതുകൊണ്ടുതന്നെ വാര്‍ഷികാടിസ്ഥാനത്തില്‍ വരുമാനം 3.7 ശതമാനമുയര്‍ത്താന്‍ കമ്പനിയ്ക്കായി.

ഇബിറ്റ മാര്‍ജിന്‍ 30 ശതമാനമായി ഉയര്‍ന്നു. 2023 സാമ്പത്തിക വര്‍ഷം ഒന്നാം പാദത്തില്‍ ഗാര്‍ഹിക താമസാനുപാതം 68% ആയിരുന്നു.പ്രധാന ആഭ്യന്തര ലക്ഷ്യസ്ഥാനങ്ങളിലെ റൂം ഡിമാന്‍ഡ് കാരണം സമാന പ്രകടനം അടുത്ത പാദത്തിലും തുടരാനാകുമെന്ന് ബ്രോക്കറേജ് പറയുന്നു. അടുത്ത 2-3 വര്‍ഷങ്ങളില്‍ റൂം ഡിമാന്റ് വിതരണത്തേക്കാള്‍ ഉയരും.

ഇതോടെ, പണമൊഴുക്കില്‍ ശക്തമായ പുരോഗതി കൈവരിക്കാനും കടബാധ്യതയില്‍ നിന്ന് മുക്തരാകാനും കമ്പനിയ്ക്കാകും. 1902 സ്ഥാപിതമായ ഇന്ത്യന്‍ ഹോട്ടല്‍സ് മിഡ് ക്യാപ്പ് ഓഹരിയാണ്. (വിപണി മൂല്യം38,897.64 കോടി രൂപ). വിനോദ സഞ്ചാരം, ഹോസ്പിറ്റാലിറ്റി മേഖലയാണ് പ്രവര്‍ത്തനരംഗം.

ജൂണിലവസാനിച്ച പാദത്തില്‍ കമ്പനി 1293 കോടി രൂപ വരുമാനമുണ്ടാക്കിയിരുന്നു. തൊട്ടുമുന്‍ പാദത്തേക്കാള്‍ 35.42 ശതമാനം കൂടുതലാണിത്. നികുതി കഴിച്ചുള്ള ലാഭം 175 കോടി രൂപയാക്കാനുമായി.

7500 റൂമുകളോടു കൂടിയ 60 ഫെവ് സ്റ്റാര്‍ ഹോട്ടലുകളാണ് നിലവില്‍ ഇന്ത്യന്‍ ഹോട്ടല്‍സിനുള്ളത്. ലോക പ്രശസ്ത ബ്രാന്‍ഡുകളായ താജ്, സലിക്ഷ്യസ്, വിവാന്റ, ജിന്‍ജര്‍ എന്നിവയ്ക്ക് കീഴിലാണ് അവ. 2.16 ശതമാനം ഓഹരികളാണ് രാകേഷ് ജുന്‍ജുന്‍വാലയുടെ സ്ഥാപനം റെയറിന് ഇന്ത്യന്‍ ഹോട്ടല്‍സിലുള്ളത്.

X
Top