
കൊച്ചി: നിക്ഷേപകര്‍ക്കുള്ള ക്വാളിഫൈഡ് ഇന്‍സ്റ്റിറ്റിയൂഷന്‍സ് പ്ലേസ്മെന്റ് (ക്യുഐപി) ഇഷ്യു വിജയകരമായി ക്ലോസ് ചെയ്ത് ശക്തി പമ്പ്‌സ് (ഇന്ത്യ) ലിമിറ്റഡ്. ക്യു.ഐ.പിയിലൂടെ 292.60 കോടി രൂപ സമാഹരിക്കാനും കമ്പനിക്ക് സാധിച്ചു.
നിലവിലുള്ളതും പുതിയതുമായ പ്രമുഖ സ്ഥാപന നിക്ഷേപകരില്‍ നിന്ന് ക്യുഐപി ഇഷ്യുവിന് മികച്ച പ്രതികരണമാണ് ലഭിച്ചത്. ഒരു ഷെയറിന്റെ മൂല്യം 965.96 രൂപ ആയിരുന്നെങ്കിലും 4.97 ശതമാനം ഡിസ്‌കൗണ്ടോടെ 918.00 രൂപ മുഖവിലയ്ക്കാണ് വിതരണം ചെയ്തത്.
ക്യുഐപിയില്‍ നിന്നുള്ള വരുമാനം മധ്യപ്രദേശിലെ പിതാംപൂരില്‍ 2.20 ജിഗാവാട്ട് ഉല്‍പ്പാദന ശേഷിയുള്ള ശക്തി എനര്‍ജി സൊല്യൂഷന്‍സ് വഴി ഒരു ഗ്രീന്‍ഫീല്‍ഡ് ഹൈ എഫിഷ്യന്‍സി സോളാര്‍ ഡിസിആര്‍ സെല്‍, സോളാര്‍ പിവി മൊഡ്യൂളുകള്‍ നിര്‍മ്മാണ പ്ലാന്റ് സ്ഥാപിക്കുന്നതിന് ഉപയോഗിക്കും.
സോളാര്‍ ഡിസിആര്‍ സെല്ലുകളുടെ ഇന്‍-ഹൗസ് നിര്‍മ്മാണം ബാക്ക്വേര്‍ഡ് ഇന്റഗ്രേഷന്‍ വര്‍ദ്ധിപ്പിക്കുകയും മുഴുവന്‍ മൂല്യ ശൃംഖലയിലും കൂടുതല്‍ നിയന്ത്രണം അനുവദിക്കുകയും അതുവഴി നിക്ഷേപകര്‍ക്ക് കൂടുതല്‍ പ്രയോജനകരമാവുകയും ചെയ്യും.
കമ്പനിയുടെ പ്രകടനത്തില്‍ തങ്ങള്‍ ഏറെ സന്തുഷ്ടരാണെന്നും തങ്ങള്‍ക്ക് ലഭിച്ച മികച്ച പ്രതികരണം നിക്ഷേപകര്‍ക്കുള്ള വിശ്വാസത്തെ അടിവരയിടുന്നതാണെന്നും ശക്തി പമ്പ്‌സ് (ഇന്ത്യ) ലിമിറ്റഡ് ചെയര്‍മാന്‍ ദിനേശ് പട്ടീദാര്‍ പറഞ്ഞു.