തൊഴിലില്ലായ്മ നിരക്ക് ഓഗസ്റ്റില്‍ 5.1 ശതമാനമായി കുറഞ്ഞുഇന്ത്യന്‍ കാര്‍ഷിക മേഖലയുടെ ആദ്യപാദ വളര്‍ച്ചാ നിരക്ക് ലോകത്തിലെ ഉയര്‍ന്നത്:  ശിവരാജ് സിംഗ് ചൗഹാന്‍ഡോളറിനെതിരെ 8 പൈസ നേട്ടത്തില്‍ രൂപനിക്ഷേപത്തട്ടിപ്പിന് കേന്ദ്ര ധനമന്ത്രിയുടെ വ്യാജ എഐ വീഡിയോ; ജാഗ്രത വേണമെന്ന് സൈബർ പോലീസ്ഇൻവെസ്റ്റ് കേരള ഗ്ലോബൽ സമ്മിറ്റിലൂടെ വ്യവസായ രംഗത്ത് വലിയ മുന്നേറ്റം സാധ്യമായി;പി രാജീവ്

‘ഗവര്‍ണര്‍ ഓഫ് ദി ഇയര്‍ അവാര്‍ഡ്’ ശക്തികാന്ത ദാസ് ഏറ്റുവാങ്ങി

ലണ്ടന്‍: ‘ഗവര്‍ണര്‍ ഓഫ് ദി ഇയര്‍ അവാര്‍ഡ്’ ആര്‍ബിഐ (റിസര്‍വ് ബാങ്ക് ഓഫ് ഇന്ത്യ) ഗവര്‍ണര്‍ ശക്തികാന്ത സിംഗ് ഏറ്റുവാങ്ങി. സെന്‍ട്രല്‍ ബാങ്കിംഗ് പബ്ലിക്കേഷന്‍സാണ് അവാര്‍ഡ് നല്‍കുന്നത്. പരിഷ്‌ക്കാരങ്ങള്‍ ഊട്ടിയുറപ്പിക്കുന്നതിനും നവീകരണത്തിനും പ്രയാസകരമായ സമയങ്ങള്‍ അതിജീവിക്കുന്നതിനും രാജ്യത്തെ പ്രാപ്തമാക്കിയതിനാണ് അവാര്‍ഡ്.

കോവിഡ് -19 പാന്‍ഡെമിക്, റഷ്യ-ഉക്രെയ്ന്‍ യുദ്ധം എന്നീ കനത്ത പരീക്ഷണങ്ങള്‍ അതിജീവിക്കാന്‍ അദ്ദേഹത്തിന്റെ നേതൃത്വത്തില്‍ ആര്‍ബിഐയ്ക്കായെന്ന്‌ സെന്‍ട്രല്‍ ബാങ്കിംഗ് പബ്ലിക്കേഷന്‍സ് പറയുന്നു.കോവിഡ്-19 ന്റെ ആരംഭം തൊട്ട് ബെഞ്ച്മാര്‍ക്ക് വായ്പാ നിരക്കുകളും മറ്റ് നിയന്ത്രണ ഉപകരണങ്ങളും ഫലപ്രദമായി ഉപയോഗിക്കാന്‍ ഇന്ത്യന്‍ കേന്ദ്രബാങ്കിന് സാധിച്ചു.ആദ്യഘട്ടത്തില്‍ നിരക്ക് കുറച്ച് പണലഭ്യത ഉറപ്പുവരുത്തിയ ബാങ്ക്, പിന്നീട് 2022 മെയ് മാസം തൊട്ട് ഇതിനോടകം 255 ബിപിഎസ് നിരക്ക് വര്‍ധനവിന് തയ്യാറായി.

യുദ്ധസമാന സാഹചര്യം നേരിടാന്‍ ആര്‍ബിഐ തുടര്‍ച്ചയായി പരമ്പരാഗതവും ഇതരവുമായ നടപടികള്‍ സ്വീകരിച്ചു, പബ്ലിക്കേഷന്‍സ് പറയുന്നു.കേന്ദ്രബാങ്കുകള്‍ക്കും അന്താരാഷ്ട്ര ധനകാര്യ സ്ഥാപനങ്ങള്‍ക്കും പ്രാധാന്യം നല്‍കി സാമ്പത്തിക വിപണി വിഷയങ്ങള്‍ കൈകാര്യം ചെയ്യുന്ന പ്രസാധകരാണ് സെന്‍ട്രല്‍ ബാങ്ക് പബ്ലിക്കേഷന്‍സ്.

X
Top