ഇലക്ടറൽ ബോണ്ട് റദ്ദാക്കിയിട്ടും ബിജെപിയിലേക്ക് പണമൊഴുകുന്നുഇന്ത്യ ഉടന്‍ മൂന്നാമത്തെ വലിയ സമ്പദ് വ്യവസ്ഥയാകുമെന്ന് സിന്ധ്യടിക്കറ്റ് നിരക്ക് വർദ്ധിപ്പിക്കാൻ ഇന്ത്യൻ റെയിൽവേ; ഡിസംബർ 26 മുതൽ പുതിയ നിരക്ക്വെള്ളിയ്‌ക്ക്‌ എക്കാലത്തെയും ഉയര്‍ന്ന വിലസ്വർണാഭരണ വിൽപന 12 ശതമാനം ഇടിഞ്ഞു

ആയിരം കോടിയിലേക്ക് ‘ജവാൻ’

ഷാറുഖ് ഖാന്റെ ‘ജവാൻ’ ആയിരം കോടിയിലേക്ക്. ഏറ്റവും പുതിയ കലക്‌ഷൻ റിപ്പോർട്ട് പ്രകാരം ‘ജവാൻ’ ഇതുവരെ നേടിയിരിക്കുന്നത് 907 കോടിയാണ്. നിർമാതാക്കളായ റെഡ് ചില്ലീസ് തന്നെയാണ് ഔദ്യോഗിക കലക്‌ഷൻ പുറത്തുവിട്ടത്.

ഇനി ആയിരം കോടിയിലേക്കെത്താൻ 93 കോടി മാത്രം. ഇതോടെ ഒരു വർഷം രണ്ട് ചിത്രങ്ങള്‍ ആയിരം കോടി ക്ലബ്ബിലെത്തുന്ന ഏക നടനായി ഷാറുഖ് ഖാൻ മാറും.

ചിത്രം ഇന്ത്യയില്‍ നിന്നു മാത്രം നേടിയത് 500 കോടിയാണ്. കേരളത്തിലും തമിഴ്നാട്ടിലും ചിത്രത്തിന് മികച്ച പ്രതികരണമാണ് ലഭിക്കുന്നത്. കേരളത്തിലും ഒരു ഹിന്ദി ചിത്രത്തിന് ലഭിക്കുന്ന ഉയര്‍ന്ന കലക്‌ഷനാണ് ജവാന് ലഭിച്ചത്.

ഇതുവരെ ഹിന്ദിയിൽ നിന്നും ആയിരം കോടി ക്ലബ്ബിലെത്തിയത് ആമിർ ഖാന്റെ ദംഗലും ഷാറുഖിന്റെ പഠാനുമാണ്. ഈ വർഷം ജനുവരിയിൽ റിലീസിനെത്തിയ പഠാൻ, 27 ദിവസം കൊണ്ടാണ് ആയിരം കോടിയിലെത്തിയത്.

ദംഗൽ ആകട്ടെ ചൈനീസ് റിലീസോടെ ഈ ക്ലബ്ബില്‍ ഇടംപിടിക്കുകയായിരുന്നു. 2070 കോടി ആഗോള കലക്‌ഷനുള്ള ദംഗൽ തന്നെയാണ് ഹിന്ദിയിലെ ഏറ്റവും വലിയ പണംവാരി ചിത്രം.

X
Top