ഇന്ത്യയിൽനിന്നു ചൈനയിലേക്കുള്ള കയറ്റുമതി ഉയർന്നു; വ്യാപാരകമ്മി റിക്കാർഡിൽകയറ്റുമതി സജ്ജമായ സംസ്ഥാനങ്ങളുടെ പട്ടികയിൽ കേരളം 11–മത്കരുത്താർജിച്ച് ഇന്ത്യൻ പാസ്പോർട്ട്കാർഷിക സംരംഭകത്വ മേഖലയിൽ ചരിത്രം കുറിക്കാൻ കെ-ഇനവുമായി കുടുംബശ്രീകഴിഞ്ഞ വർഷം ചൈനയുടെ കയറ്റുമതി കുതിച്ചുയർന്നതായി റിപ്പോർട്ട്

ഷാഡോഫാക്‌സ് ടെക്‌നോളജീസ് ഐപിഒ ജനുവരി 20 മുതല്‍

കൊമേഴ്‌സ് കമ്പനികള്‍ക്ക് ലോജിസ്റ്റിക് സേവനങ്ങള്‍ നല്കുന്ന ഷാഡോഫാക്‌സ് ടെക്‌നോളജീസ് പ്രാഥമിക ഓഹരി വില്പനയ്ക്ക് (IPO). ജനുവരി 202 മുതല്‍ 22 വരെയാണ് ഐപിഒ തീയതി. 28ന് ലിസ്റ്റ് ചെയ്യും. 118 മുതല്‍ 124 രൂപ വരെയാണ് പ്രൈസ് ബാന്‍ഡ്. 120 ഓഹരികളുടെ ഒരു ലോട്ടായിട്ടാണ് അപേക്ഷിക്കേണ്ടത്. നിക്ഷേപിക്കേണ്ട കുറഞ്ഞ തുക 14,880 രൂപയാണ്.

ഐപിഒ സൈസ് 1,907.27 കോടി രൂപയുടേതാണ്. 1,000 കോടി രൂപയുടെ പുതിയ ഓഹരികളും 907.27 കോടി രൂപയുടെ ഓഫര്‍ ഫോര്‍ സെയിലുമാണ്. ഐസിഐസിഐ സെക്യൂരിറ്റീസ്, മോര്‍ഗന്‍ സ്റ്റാന്‍ലി ഇന്ത്യ, ജെഎം ഫിനാന്‍ഷ്യല്‍ എന്നിവരാണ് ഐപിഒ നടപടികള്‍ നിയന്ത്രിക്കുന്നത്.

യോഗ്യരായ നിക്ഷേപക സ്ഥാപനങ്ങള്‍ക്കായി 75 ശതമാനം ഓഹരികളും മാറ്റിവച്ചിട്ടുണ്ട്. ഇതില്‍ 60 ശതമാനം ആങ്കര്‍ ഇന്‍വെസ്റ്റേഴ്‌സിനായിട്ടാണ് മാറ്റിവച്ചിരിക്കുന്നത്. ആങ്കര്‍ നിക്ഷേപകര്‍ക്കായി മാറ്റിവച്ച വിഹിതത്തില്‍ 33.33 ശതമാനം ആഭ്യന്തര മ്യൂച്വല്‍ ഫണ്ടുകള്‍ക്കും 6.67 ശതമാനം ഇന്‍ഷുറന്‍സ് കമ്പനികള്‍ക്കും പെന്‍ഷന്‍ ഫണ്ടുകള്‍ക്കുമായാണ് മാറ്റിവച്ചിരിക്കുന്നത്.

15 ശതമാനം ഓഹരികള്‍ നോണ്‍ ഇന്‍സ്റ്റിറ്റിയൂഷണല്‍ ഇന്‍വെസ്‌റ്റേഴ്‌സിനും 10 ശതമാനം റീട്ടെയ്ല്‍ നിക്ഷേപകര്‍ക്കുമാണ്. നിശ്ചിതശതമാനം ഓഹരികള്‍ യോഗ്യരായ ജീവനക്കാര്‍ക്കായും മാറ്റിവച്ചിട്ടുണ്ട്.

കമ്പനിയെക്കുറിച്ച്
2015ലാണ് ഷാഡോഫാക്‌സ് ടെക്‌നോളജീസ് ആരംഭിക്കുന്നത്. തുടക്കത്തില്‍ ഫുഡ് ഡെലിവറി, കൊറിയര്‍ സര്‍വീസുകളായിരുന്നു ശ്രദ്ധ കൊടുത്തിരുന്നത്. ബെംഗളൂരു ആസ്ഥാനമായാണ് കമ്പനി പ്രവര്‍ത്തിക്കുന്നത്. അഭിഷേക് ബന്‍സാല്‍, വൈഭവ് ഖണ്ഡേല്‍വാള്‍ എന്നിവരാണ് കമ്പനിക്ക് തുടക്കമിടുന്നത്.

2024 മാര്‍ച്ചില്‍ അവസാനിച്ച സാമ്പത്തികവര്‍ഷം 1,885 കോടി രൂപയായിരുന്നു കമ്പനിയുടെ വരുമാനം. നഷ്ടം 12 കോടി രൂപയുമായിരുന്നു. 2025 സാമ്പത്തികവര്‍ഷം വരുമാനം 2,485 കോടി രൂപയും ലാഭം 6 കോടി രൂപയുമായിരുന്നു. വരുമാനത്തിലും ലാഭത്തിലും വര്‍ധനയുണ്ടാക്കാന്‍ സാധിച്ചു. രാജ്യത്തെ 2,300 സിറ്റികളിലായി 14,700 പിന്‍കോഡുകളില്‍ സേവനം നല്കുന്നുണ്ട്.

X
Top