അലുമിനിയം ഉത്പാദനം നിലയ്ക്കുന്നുഎണ്ണവിതരണം സാധാരണ നിലയിലാകാൻ ആറുമാസമോ അതിലധികമോ എടുത്തേക്കാമെന്ന് മുന്നറിയിപ്പ്ഹോർമുസ് കടലിടുക്ക് കടന്ന് രണ്ട് ഇന്ത്യൻ കപ്പലുകൾ; വഹിക്കുന്നത് 92,000 ടൺ എൽപിജിഎൽപിജി പ്രതിസന്ധി പരിഹരിക്കാൻ 10 കിലോ സിലിണ്ടർ വിതരണം ചെയ്യുമെന്ന പ്രചാരണം തള്ളി കേന്ദ്രംമിഡിൽ ഈസ്റ്റ് യുദ്ധത്തിൽ ആഗോള വ്യോമയാന വ്യവസാത്തിന് നഷ്ടമായത് 53 ബില്യൺ ഡോളർ

എസ്ജിഎക്‌സ് നിഫ്റ്റി ഗിഫ്റ്റ് നിഫ്റ്റിയായി മാറുന്നു, പ്രവര്‍ത്തനം ഇനി ഗുജ്‌റാത്ത് ഗിഫ്റ്റ് സിറ്റിയില്‍

ന്യൂഡല്‍ഹി: ഇന്ത്യന്‍ ഓഹരി വിപണിയുടെ സൂചകമായ എസ്ജിഎക്‌സ് നിഫ്റ്റി, ഗിഫ്റ്റി സിറ്റിയായി രൂപം മാറുന്നു. സിംഗപ്പൂര്‍ എക്‌സ്‌ചേഞ്ചില്‍ നിന്നും ഗുജ്‌റാത്ത് ഗാന്ധിനഗറിലെ ഇന്റര്‍നാഷണല്‍ എക്‌സ്‌ചേഞ്ചിലേയ്ക്ക് (ഗിഫ്റ്റ് സിറ്റി) പ്രവര്‍ത്തനം മാറ്റുന്നതോടെയാണിത്. യുഎസ് ഡോളറില്‍ വ്യാപാരം നടത്തുന്ന ഓഫ് ഷോര്‍ നിക്ഷേപകര്‍ ഉപയോഗിക്കുന്ന എസ്ജിഎക്‌സ് നിഫ്റ്റി,വെള്ളിയാഴ്ച വിപണി സമയത്തിന് ശേഷം ഡീലിസ്റ്റ് ചെയ്യപ്പെടുകയും ജൂലൈ 3 തിങ്കളാഴ്ച മുതല്‍ സൂചിക ഗിഫ്റ്റി നിഫ്റ്റിയായി പുനര്‍ജനിക്കുകയും ചെയ്യും.

എന്‍എസ്ഇയുടെ 100% അനുബന്ധ സ്ഥാപനമായ ഗിഫ്റ്റി നിഫ്റ്റി ഇന്റര്‍നാഷണല്‍ ഫിനാന്‍ഷ്യല്‍ സര്‍വീസസ് സെന്റര്‍ അതോറിറ്റിയുടെ (ഐഎഫ്എസ്സിഎ) റെഗുലേറ്ററി ചട്ടക്കൂടിന് കീഴില്‍ യുഎസ്ഡി മൂല്യമുള്ള നിഫ്റ്റി ഡെറിവേറ്റീവുകള്‍ ആക്‌സസ് ചെയ്യുന്നതിനുള്ള വേദിയാകും. കൂടാതെ, ഗിഫ്റ്റ് നിഫ്റ്റി ബാങ്ക്, ഗിഫ്റ്റ് നിഫ്റ്റി ഫിനാന്‍ഷ്യല്‍ സര്‍വീസസ്, ഗിഫ്റ്റ് നിഫ്റ്റി ഐടി ഡെറിവേറ്റീവ് കരാറുകള്‍ എന്നിവയും ഗിഫ്റ്റ് നിഫ്റ്റി സ്യൂട്ടിന് കീഴില്‍ മറ്റ് സൂചികകള്‍ ക്രമേണ പുറത്തിറക്കാനുള്ള പദ്ധതികളുമുണ്ടാകും. എസ്ജിഎക്‌സ് നിഫ്റ്റിയിലെ ഏകദേശം 7 ബില്യണ്‍ ഡോളറിന്റെ മുഴുവന്‍ ഓപ്പണ്‍ ഇന്ററസ്റ്റ് (ഒഐ) ഗിഫ്റ്റ് നിഫ്റ്റിയിലേക്ക് മാറും.

ഇതിന്റെ പ്രതിദിന അളവ് ഏകദേശം 1.5-2 ബില്യണ്‍ ഡോളറാണ്.
ഗിഫ്റ്റ് നിഫ്റ്റി ഏകദേശം 21 മണിക്കൂര്‍ ആക്‌സസ് ചെയ്യാന്‍ കഴിയുമെന്ന് റിപ്പോര്‍ട്ടുകള്‍ പറയുന്നു. രാവിലെ 6.30 മുതല്‍ 3.40 വരെയും രണ്ടാം സെഷനില്‍ 4.35 മുതല്‍ പുലര്‍ച്ചെ 2.45 വരെയും രണ്ട് സെഷനുകളിലായാണ് ഗിഫ്റ്റി നിഫ്റ്റി തുറക്കുക. ഗിഫ്റ്റ് സിറ്റി സെസ് അടിസ്ഥാനമാക്കി, നിക്ഷേപകര്‍ക്ക് എസ്ടിടി, ചരക്ക് ഇടപാട് നികുതി, ലാഭവിഹിത വിതരണ നികുതി, മൂലധന നേട്ട നികുതി ഇളവുകളും ലഭ്യമാകും.

X
Top