ചൈനക്ക് മുന്നിൽ വാതിൽ തുറന്നിടാൻ കേന്ദ്രസർക്കാർ; കർശന നിക്ഷേപ നിയന്ത്രണങ്ങളിൽ ഇളവ് വരുത്തുംആനക്കാംപൊയിൽ-കള്ളാടി-മേപ്പാടി തുരങ്കപാതയ്ക്ക് അന്തിമാനുമതിഇന്ത്യൻ സോളാർ ഉത്പന്നങ്ങൾക്ക് 126 % തീരുവ ഏർപ്പെടുത്തി യുഎസ്ഇന്ത്യയുടെ ജിഡിപി 10.5 ശതമാനം കടക്കുമെന്ന് മോര്‍ഗന്‍ സ്റ്റാന്‍ലിയുഎസ് താരിഫില്‍ കൂടുതല്‍ വ്യക്തത വേണമെന്ന് പിയൂഷ് ഗോയല്‍

സെര്‍വിഫൈ ഐപിഒയ്ക്ക് ഒരുങ്ങുന്നു

ന്യൂഡല്‍ഹി: സ്മാര്‍ട്ട്‌ഫോണ്‍ നിര്‍മ്മാതാക്കള്‍ക്കായി ഉപകരണങ്ങളുടെ ലൈഫ് സൈക്കിള്‍ നിയന്ത്രിക്കുന്ന സെര്‍വിഫൈ ഐപിഒയ്ക്ക് ഒരുങ്ങുന്നു. 18-24 മാസത്തിനുള്ളില്‍ ഐപിഒ നടത്തുമെന്ന് കമ്പനി സ്ഥാപകന്‍ ശ്രീവാസ്ത പ്രഭാകര്‍ പിടിഐയോട് പറഞ്ഞു. ഈ കാലത്തിനുള്ളില്‍ സ്ഥാപനം ലാഭത്തിലാകുമെന്ന പ്രതീക്ഷയും അദ്ദേഹം പങ്കുവച്ചു.

സാംസങ്, ആപ്പിള്‍ തുടങ്ങിയ കമ്പനികള്‍ക്ക് സേവനങ്ങള്‍ നല്‍കുന്ന സെര്‍വിഫൈ സിംഗുലാരിറ്റി ഗ്രോത്ത് ഓപ്പര്‍ച്യുണിറ്റി ഫണ്ടിന്റെ നേതൃത്വത്തില്‍ 520 കോടി രൂപ സമാഹരിച്ചു. ഇതോടെ യൂണികോണ്‍ പദവി നേടാനും കമ്പനിയ്ക്കായി. പിഡിലൈറ്റിന്റേത് പോലുള്ള ഫാമിലി ഓഫീസുകളും നിലവിലുള്ള നിക്ഷേപകരായ അയണ്‍ പില്ലര്‍, ബീനെക്സ്റ്റ്, ബ്ലൂം വെഞ്ചേഴ്‌സ്, ഡിഎംഐ സ്പാര്‍ക്കിള്‍ ഫണ്ട് എന്നിവയുമാണ് കമ്പനിയില്‍ നിക്ഷേപമിറക്കിയത്.

ആറ് വര്‍ഷം പഴക്കമുള്ള കമ്പനി നിലവില്‍ 130 മില്യണ്‍ ഡോളറിന്റെ വാര്‍ഷിക വരുമാന റണ്‍ റേറ്റ് നല്‍കുന്നുണ്ടെന്നും അടുത്ത രണ്ട് മാസത്തിനുള്ളില്‍ ഇത് ലാഭകരമായി മാറുമെന്നും പ്രഭാകര്‍ പറഞ്ഞു.അതിനാല്‍, മൂലധനത്തിന്റെ ആവശ്യമില്ല. എന്നാല്‍ ലിസ്റ്റിംഗ് എന്ന ആത്യന്തിക ലക്ഷ്യം പൂര്‍ത്തിയാക്കും.

24 മാസത്തിനകം ലിസ്റ്റിംഗ് നടക്കുമെന്നും അദ്ദേഹം പറഞ്ഞു.

X
Top