കെനിയയിലേക്കുള്ള പെട്രോളിയം കയറ്റുമതിയിൽ സൗദിയെയും യുഎഇയെയും മറികടന്ന് ഇന്ത്യഇന്ത്യ-റഷ്യ വ്യാപാരം കുതിച്ചുയരുന്നു; ലക്ഷ്യം 100 ബില്യണ്‍ ഡോളര്‍പഞ്ചസാരയ്ക്ക് പിന്നാലെ മുട്ട വിലയും കുതിക്കുന്നുയുഎസിൽ നിന്നുള്ള ഇന്ത്യയുടെ എൽപിജി ഇറക്കുമതിയിൽ വൻ വർധനവ്ക്രൂഡ് ഓയില്‍ ഇറക്കുമതിയിലെ പ്രതിസന്ധി മറികടക്കാൻ ബദൽ മാർഗ്ഗങ്ങള്‍ സജീവമായി പരിഗണിച്ച് ഇന്ത്യ

54 രാജ്യങ്ങൾ കടുത്ത കടബാധ്യതയിലേക്കെന്ന് യുഎൻ റിപ്പോർട്ട്

ലണ്ടൻ: 54 രാജ്യങ്ങൾ കടുത്ത കടബാധ്യതയിലേക്കു നീങ്ങുന്നതായി യുണൈറ്റഡ് നേഷൻസ് ഡെവലപ്മെന്റ് പ്രോഗ്രാം (യുഎൻഡിപി) റിപ്പോർട്ട്. ലോകത്തെ ദരിദ്ര്യ രാജ്യങ്ങളാണു കടക്കെണിയിലേക്കു നീങ്ങുന്നതെന്നാണ് റിപ്പോർട്ട്. കടബാധ്യതയിൽനിന്നു രക്ഷപ്പെടാൻ ഉടൻ നടപടികൾ എടുത്തില്ലെങ്കിൽ കടുത്ത പട്ടിണിയിലേക്കു കൂപ്പുകുത്തും.

ചൊവ്വാഴ്ച പുറത്തിറങ്ങിയ റിപ്പോർട്ടിലാണ് ആശങ്കകൾ യുഎൻഡിപി പങ്കുവയ്ക്കുന്നത്. ലോകം സാമ്പത്തിക മാന്ദ്യത്തിലേക്കു നീങ്ങുന്നുവെന്ന സൂചന നിലനിൽക്കെ, രാജ്യാന്തര നാണ്യനിധി, ലോക ബാങ്ക് എന്നിവ ഈ ആഴ്ച വാഷിങ്ടനിൽ യോഗം ചേരാനിരിക്കെയാണ് റിപ്പോർട്ട് പുറത്തു വന്നത്. ശ്രീലങ്ക, പാക്കിസ്ഥാൻ, ചാഡ്, എത്യോപ്യ, സാംബിയ എന്നീ രാജ്യങ്ങളുടെ അവസ്ഥ ഇപ്പോൾ തന്നെ ഗുരുതരമാണ്.

പ്രതിസന്ധിയെ എങ്ങനെ നേരിടാൻ സാധിക്കുമെന്നുള്ള മാർഗം തേടുകയാണെന്ന് യുഎൻഡിപി അഡ്മിനിസ്ട്രേറ്റർ അചിം സ്റ്റെയ്നർ പറഞ്ഞു. എത്രയും പെട്ടെന്ന് ആവശ്യമായ നടപടികൾ സ്വീകരിച്ചില്ലെങ്കിൽ കാര്യങ്ങൾ അനിയന്ത്രിതമാകുമെന്നും അദ്ദേഹം പറഞ്ഞു.

സാമ്പത്തിക പ്രതിസന്ധി നേരിടുന്ന രാജ്യങ്ങളെ സഹായിക്കാൻ ജി–20 രാജ്യങ്ങൾ നേതൃത്വം നൽകണമെന്നും റിപ്പോർട്ടിൽ പറയുന്നു.

X
Top