അന്താരാഷ്ട്ര വിനോദസ‍ഞ്ചാര കേന്ദ്രമായി ഉയരാൻ പാതിരാമണൽസ്വർണ വില ഇനിയും 30 ശതമാനം ഉയരുമെന്ന് വിദഗ്ധർഇന്ത്യയുടെ വളര്‍ച്ചാനിരക്ക് 7.4 ശതമാനത്തിലേക്ക് കുതിക്കുമെന്ന് ഫിച്ച്റിപ്പോ നിരക്ക് 25 ബേസിസ് പോയിന്റ് കുറച്ച് ആർബിഐസഹാറ തട്ടിപ്പ്: 6,840 കോടി തിരിച്ചുകൊടുത്തെന്ന് അമിത് ഷാ

ഇൻഡിഗോ പെയിന്റ്സിലെ 3.3% ഓഹരികൾ വിൽക്കാൻ സെക്വോയ

മുംബൈ: വെഞ്ച്വർ ക്യാപിറ്റൽ സ്ഥാപനമായ സെക്വോയ ക്യാപിറ്റൽ ഇൻഡിഗോ പെയിന്റ്സിലെ അവരുടെ 3.3 ശതമാനം ഇക്വിറ്റി ഓഹരികൾ ഒരു ബ്ലോക്ക് ഇടപാടിലൂടെ വിൽക്കുമെന്ന് സിഎൻബിസി ടിവി-18 റിപ്പോർട്ട് ചെയ്തു.

ഈ ഓഹരി വിറ്റഴിക്കലിലൂടെ ഏകദേശം 235 കോടി രൂപ (30 മില്യൺ ഡോളർ) സമാഹരിക്കാനാണ് സെക്വോയ പദ്ധതിയിടുന്നതെന്ന് അടുത്ത വൃത്തങ്ങളെ ഉദ്ധരിച്ച് മാധ്യമം റിപ്പോർട്ട് ചെയ്തു. ഒരു ഓഹരിക്ക് ശരാശരി 1,315 രൂപ നിരക്കിലായിരിക്കും ഇടപാട് നടക്കുകയെന്നും റിപ്പോർട്ട് പറയുന്നു.

നിലവിൽ ഇൻഡിഗോ പെയിന്റ്സിൽ സെക്വോയ ക്യാപിറ്റലിന് മൊത്തം 13.73 ശതമാനം ഓഹരികൾ ഉണ്ട്. ഇൻഡിഗോ പെയിന്റ്സ് ശക്തമായ രണ്ടാം പാദ ഫലങ്ങൾ പ്രസിദ്ധീകരിച്ച് ഏകദേശം ഒരാഴ്ചയ്ക്ക് ശേഷമാണ് ബ്ലോക്ക് ഡീൽ വഴി 3.3 ശതമാനം ഓഹരി വിൽക്കാൻ സെക്വോയ ശ്രമിക്കുന്നുവെന്ന വാർത്ത വരുന്നത്.

കഴിഞ്ഞ പാദത്തിൽ കമ്പനിയുടെ അറ്റാദായം 174 ശതമാനം ഉയർന്ന് 37.1 കോടി രൂപയായി.

X
Top