നടപ്പ് സാമ്പത്തിക വര്‍ഷത്തിന്റെ ആദ്യ പകുതിയില്‍ 24 രാജ്യങ്ങളിലേയ്ക്കുള്ള കയറ്റുമതി പോസിറ്റീവ് വളര്‍ച്ച രേഖപ്പെടുത്തിറഷ്യന്‍ എണ്ണ വാങ്ങുന്നത് നിര്‍ത്താതെ ഇന്ത്യയ്ക്ക് തീരുവ ഇളവില്ല: ട്രംപ്ട്രംപ് തീരുവ ഇന്ത്യയുടെ തൊഴിലധിഷ്ഠിത മേഖലകളെ ബാധിക്കുന്നു, കരുത്തുകാട്ടി സമുദ്രോത്പന്ന മേഖലഗാര്‍ഹിക വരുമാന സര്‍വ്വേയ്‌ക്കൊരുങ്ങി കേന്ദ്രസര്‍ക്കാര്‍, അഞ്ച് പതിറ്റാനിടയില്‍ ആദ്യംഫിന്‍ടെക്ക് മേഖലയെ ട്രാക്ക് ചെയ്യാന്‍ പുതിയ ക്ലാസിഫിക്കേഷന്‍ കോഡ്

സെപ്തംബര്‍ ജിഎസ്ടി വരുമാനത്തില്‍ 9 ശതമാനം വര്‍ദ്ധന

ന്യൂഡല്‍ഹി: ചരക്ക് സേവന നികുതി (ജിഎസ്ടി) വരുമാനം സെപ്തംബറില്‍ 1.89 ലക്ഷം കോടി രൂപയായി. മുന്‍വര്‍ഷത്തെ അപേക്ഷിച്ച് 9 ശതമാനം വര്‍ദ്ധനവാണിത്. ഓഗസ്റ്റ് ഇടപാടുകള്‍ക്ക് ബാധകമായ തുകയാണ് സെപ്തംബറില്‍ കണക്കുകൂട്ടുന്നത്.

ജിഎസ്ടി പരിഷ്‌ക്കരണത്തിന് മുന്നോടിയായി സാമ്പത്തികപ്രവര്‍ത്തനങ്ങള്‍ കുറഞ്ഞിട്ടില്ലെന്ന് പുതിയ കണക്കുകള്‍ വ്യക്തമാക്കുന്നു. ജിഎസ്ടി റീഫണ്ടില്‍ 40 ശതമാനം വര്‍ദ്ധനവുണ്ടായതും ഇക്കാര്യം അടിവരയിട്ടു.  കരുത്താര്‍ജ്ജിക്കുന്ന സമ്പദ് വ്യവസ്ഥയില്‍ ഇന്ത്യയുടെ ഉപഭോഗം ഉയരുന്നു, ഡിലോയിറ്റ് ഇന്ത്യയിലെ സൗരഭ് അഗര്‍വാള്‍ പറഞ്ഞു.

ഇറക്കുമതി വഴി ലഭ്യമായ ജിഎസ്ടിയില്‍ 15.6 ശതമാനം വര്‍ദ്ധനവുണ്ടായി. ഉത്സവ സീസണിന് മുന്നോടിയായി ചില്ലറ നിക്ഷേപകരും ഇ-കൊമേഴ്‌സ് പ്ലാറ്റ്‌ഫോമുകളും ഉത്പന്നങ്ങള്‍ ശേഖരിച്ചതിനെത്തുടര്‍ന്നാണിത്. ജിഎസ്ടി പരിഷ്‌ക്കരണം, വരും മാസങ്ങളില്‍ വരുമാനം കുറയ്ക്കുമെന്ന് വിദഗ്ധര്‍ അഭിപ്രായപ്പെട്ടു. എങ്കിലും മെച്ചപ്പെട്ട ശേഖരം അവര്‍ പ്രതീക്ഷിക്കുന്നു.

X
Top