എല്ലാ സംസ്ഥാനങ്ങളിലും ഇന്‍വെസ്റ്റ് ഇന്ത്യ ഡെസ്‌ക്കുകള്‍ സ്ഥാപിക്കും, നിക്ഷേപം പ്രോത്സാഹിപ്പിക്കുക ലക്ഷ്യംകേരളം 2,000 കോടി കൂടി കടമെടുക്കുന്നുപയര്‍വര്‍ഗങ്ങള്‍ക്ക് സ്റ്റോക്ക് പരിധി ഏര്‍പ്പെടുത്തി, വിലകയറ്റവും പൂഴ്ത്തിവപ്പും തടയുക ലക്ഷ്യംഡോളറിനെതിരെ നേരിയ നേട്ടം കൈവരിച്ച് രൂപഇലക്ട്രോണിക് മാലിന്യ പുനരുപയോഗം; ഇന്ത്യയ്ക്ക് വലിയ സാധ്യതകള്‍

വിപണിയ്ക്ക് വെള്ളിയാഴ്ച ആഹ്ലാദം;സെന്‍സെക്സ് 463 പോയിന്റും നിഫ്റ്റി 18,000 പോയിന്റും ഉയര്‍ന്നു

മുംബൈ: ഇന്‍ഫര്‍മേഷന്‍ ടെക്നോളജി (ഐടി), ക്യാപിറ്റല്‍ ഗുഡ്സ്, പിഎസ്യു ബാങ്ക് മേഖലകളുടെ ബലത്തില്‍ ഇന്ത്യന്‍ ഇക്വിറ്റി ബെഞ്ച്മാര്‍ക്കുകള്‍ ഏപ്രില്‍ 28 ന് ഉയര്‍ന്ന നിലയില്‍ അവസാനിച്ചു. സെന്‍സെക്‌സ് 463.06 പോയന്റ് അഥവാ 0.76 ശതമാനം ഉയര്‍ന്ന് 61,112.44 ലെവലിലും നിഫ്റ്റി 150 പോയന്റ് അഥവാ 0.84 ശതമാനം ഉയര്‍ന്ന് 18,065 ലെവലിലുമാണ് ക്ലോസ് ചെയ്തത്. മാറ്റമില്ലാതെ തുടങ്ങിയ വിപണി ആദ്യപകുതിയില്‍ അസ്ഥിരമായിരുന്നു.

എന്നാല്‍ രണ്ടാം പകുതിയില്‍ വ്യാപക വാങ്ങല്‍ ദൃശ്യമായി.ആഴ്ചയില്‍ സെന്‍സെക്‌സും നിഫ്റ്റിയും 2.5 ശതമാനം വീതം നേട്ടമുണ്ടാക്കിയിട്ടുണ്ട്. മഹാരാഷ്ട്ര ദിനമായതിനാല്‍ മെയ് ഒന്നിന് മാര്‍ക്കറ്റ് അടച്ചിടും.

അദാനി എന്റര്‍പ്രൈസസ്, അദാനി പോര്‍ട്ട്സ്, ബ്രിട്ടാനിയ ഇന്‍ഡസ്ട്രീസ്, വിപ്രോ, നെസ്ലെ ഇന്ത്യ തുടങ്ങിയ ഓഹരികള്‍ നിഫ്റ്റിയില്‍ മികച്ച നേട്ടമുണ്ടാക്കിയപ്പോള്‍ ആക്‌സിസ് ബാങ്ക്, ഒഎന്‍ജിസി, എച്ച്‌സിഎല്‍ ടെക്‌നോളജീസ്, ജെഎസ്ഡബ്ല്യു സ്റ്റീല്‍, ടൈറ്റന്‍ കമ്പനി എന്നിവയാണ് കൂടുതല്‍ നഷ്ടം നേരിട്ടത്. എല്ലാ മേഖലാ സൂചികകളും പച്ചയില്‍ അവസാനിച്ചു. ക്യാപിറ്റല്‍ ഗുഡ്സ്, ഇന്‍ഫ്രാ, പവര്‍, പിഎസ്യു ബാങ്ക്, ഇന്‍ഫര്‍മേഷന്‍ ടെക്നോളജി എന്നിവ ഒരു ശതമാനം വീതമാണുയര്‍ന്നത്.

ബിഎസ്ഇ മിഡ്ക്യാപ്, സ്മോള്‍ക്യാപ് സൂചികകള്‍ ഒരു ശതമാനം കരുത്താര്‍ജ്ജിച്ചു.

X
Top