ഉത്സവകാല പെയ്‌മെന്റുകളില്‍ യുപിഐ മുന്നില്‍സമ്മര്‍ദ്ദങ്ങള്‍ക്കിടയിലും ഇന്ത്യയിലേയ്ക്കുള്ള എണ്ണവിതരണം തുടരുന്നു: റഷ്യന്‍ വിദേശകാര്യ സഹമന്ത്രി ആന്‍ഡ്രി റുഡെന്‍കോയുകെ, ഇഫ്ടിഎ കരാറുകള്‍ 100 ബില്യണ്‍ ഡോളര്‍ നിക്ഷേപത്തിന് വഴിയൊരുക്കും: പിയൂഷ് ഗോയല്‍ഡിജിറ്റല്‍ പെയ്മെന്റുകളുടെ 85 ശതമാനം യുപിഐ വഴിയെന്ന് ആര്‍ബിഐ ഗവര്‍ണര്‍ആഭ്യന്തര ആവശ്യകത സമ്പദ് വ്യവസ്ഥയെ മുന്നോട്ട് നയിക്കുന്നു: ആര്‍ബിഐ

ഫെഡ് നിരക്കുയര്‍ത്തി, ബെഞ്ച്മാര്‍ക്ക് സൂചികകള്‍ നഷ്ടത്തില്‍

മുംബൈ:ബെഞ്ച്മാര്‍ക്ക് സൂചികകള്‍ നഷ്ടത്തിലാണ് വ്യാപാരം തുടരുന്നത്. സെന്‍സെക്‌സ് 278.91 പോയിന്റ് അഥവാ 0.44 ശതമാനം താഴ്ന്ന് 62399 ലെവലിലും നിഫ്റ്റി 78.30 പോയിന്റ് അഥവാ 0.42 ശതമാനം താഴ്ന്ന് 18582 ലെവലിലുമാണ് വ്യാപാരത്തിലുള്ളത്. മൊത്തം 1737 ഓഹരികള്‍ മുന്നേറുമ്പോള്‍ 1206 ഓഹരികള്‍ തിരിച്ചടി നേരിടുന്നു.

126 ഓഹരി വിലകളില്‍ മാറ്റമില്ല.ഇന്‍ഡസ്ഇന്‍ഡ് ബാങ്ക്, സ്ബിഐലൈഫ്,എന്‍ടിപിസി,എച്ച്ഡിഎഫ്‌സി ലൈഫ്, ടാറ്റ മോട്ടോഴ്‌സ് എന്നിവയാണ് നേട്ടത്തില്‍ മുന്നില്‍. ടൈറ്റന്‍, ടിസിഎസ്,എച്ച്‌സിഎല്‍,ഇന്‍ഫോസിസ്,ടെക് മഹീന്ദ്ര തുടങ്ങിയവ നഷ്ടം നേരിടുന്ന പ്രമുഖ ഓഹരികളുമായി.

മേഖലകളില്‍ ഐടി 1 ശതമാനം താഴ്ച വരിക്കുമ്പോള്‍ പൊതുമേഖല ബാങ്ക് 1 ശതമാനം ഉയര്‍ന്നു. ബിഎസ്ഇ മിഡ്ക്യാപ്, സ്‌മോള്‍ക്യാപ് സൂചികകള്‍ മാറ്റമില്ലാതെ തുടരുന്നു. 50 ബേസിസ് നിരക്ക് വര്‍ധനയ്ക്ക് യു.എസ് ഫെഡ് റിസര്‍വ് ബുധനാഴ്ച തയ്യാറായിരുന്നു.

ഇതോടെ ആഗോള സൂചികകള്‍ക്കൊപ്പം ആഭ്യന്തര വിപണിയും കൂപ്പുകുത്തി. നിയന്ത്രണങ്ങള്‍ തുടരുമെന്ന് ഫെഡ് ചെയര്‍ ജെറോമി പവല്‍ മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്.

X
Top