
മുംബൈ: ദീപാവലിയോടനുബന്ധിച്ച് നടന്ന പ്രത്യേക മുഹ് രത് ട്രേഡിംഗില്‍ ഇന്ത്യന്‍ ബെഞ്ച്മാര്‍ക്ക് സൂചികകള്‍ നേരിയ തോതില്‍ ഉയര്‍ന്നു. പുതുവത്സരത്തിന്റെ ആദ്യദിനത്തില്‍ സെന്‍സെക്സ് 62.97 പോയിന്റ് അഥവാ 0.07 ശതമാനം ഉയര്‍ന്ന് 84426.34 ലെവലിലും നിഫ്റ്റി 25.45 പോയിന്റ് അഥവാ 0.01 ശതമാനം ഉയര്‍ന്ന് 25850 ലെവലിലുമാണ് ക്ലോസ് ചെയ്്തത്.
സിപ്ല,ബജാജ് ഫിന്‍സര്‍വ്, ആക്സിസ് ബാങ്ക്, ഇന്‍ഫോസിസ്, മഹീന്ദ്ര ആന്റ് മഹീന്ദ്ര എന്നിവനിഫ്റ്റിയില്‍ മികച്ച നേട്ടമുണ്ടാക്കി. കൊട്ടക് മഹീന്ദ്ര ബാങ്ക്, ഐസിഐസിഐ ബാങ്ക്, ഭാരതി എയര്‍ടെല്‍, മാക്സ് ഹെല്‍ത്ത് കെയര്‍, ഏഷ്യന്‍ പെയിന്റ്സ് എന്നിവ ഇടിഞ്ഞു.
മേഖലകളെല്ലാം ഉയര്‍ന്നപ്പോള്‍ ലോഹം, മീഡിയ, ഊര്‍ജ്ജം,ടെലികോം, ഹെല്‍ത്ത് കെയര്‍ എന്നിവയിലെ ഉയര്‍ച്ച അരശതമാനം.ബിഎസ്ഇ മിഡ്ക്യാപ് 0.3 ശതമാനവും സ്മോള്‍ക്യാപ് 1 ശതമാനവും കൂട്ടിച്ചേര്‍ത്തു.