എല്‍പിജി പ്രതിസന്ധി ടൂറിസം മേഖലയ്ക്കും തിരിച്ചടിയാകുന്നുപരുത്തി വിപണിയില്‍ റെക്കോര്‍ഡ് കുതിപ്പ്; സംഭരണം 104 ലക്ഷം ബെയ്‌ലുകള്‍ കടന്നുവിലക്കയറ്റത്തോത് ഏറ്റവും കൂടുതലുള്ള സംസ്ഥാനങ്ങളിൽ കേരളം മൂന്നാമത്യുദ്ധത്തില്‍ ചിറകറ്റ് ആഗോള വ്യോമയാന മേഖല; ഗള്‍ഫ് വ്യോമപാതകളില്‍ കടുത്ത നിയന്ത്രണംഫെബ്രുവരിയിൽ പണപ്പെരുപ്പം ഉയർന്നു

വലിയ കമ്പനികളെ അര്‍ദ്ധചാലക ഡിസൈന്‍ ധനസഹായ പദ്ധതിയില്‍ ഉള്‍പ്പെടുത്താന്‍ നീക്കം

ന്യൂഡല്‍ഹി: അര്‍ദ്ധചാലക ഡിസൈന്‍ ധനസഹായ പദ്ധതിയില്‍ വലിയ കമ്പനികളെ ഉള്‍പ്പെടുത്താന്‍ ശ്രമിക്കുകയാണ് സര്‍ക്കാര്‍. ഇക്കാര്യം കേന്ദ്ര സര്‍ക്കാര്‍ പരിഗണിക്കുന്നുണ്ടെന്ന് കേന്ദ്രമന്ത്രി രാജീവ് ചന്ദ്രശേഖര്‍ പറഞ്ഞു. നിലവില്‍ സ്റ്റാര്‍ട്ടപ്പുകള്‍ക്കു മാത്രമാണ് പദ്ധതി ബാധകം.

അര്‍ദ്ധചാലക ഡിസൈന്‍ സബ്സിഡി സ്‌കീമിന് കീഴില്‍ സ്റ്റാര്‍ട്ടപ്പുകളെ വിലയിരുത്തുകയാണെന്ന് ചന്ദ്രശേഖര്‍ അറിയിച്ചിരുന്നു. അഞ്ച് സ്റ്റാര്‍ട്ടപ്പുകള്‍ക്ക് ഇതിനകം ഇന്‍സെന്റീവ് ലഭിച്ചു കഴിഞ്ഞു.

ഗുജറാത്തിലെ ഗാന്ധിനഗറില്‍ നടക്കുന്ന സെമികോണ്‍ ഇന്ത്യ വാര്‍ഷിക സമ്മേളനത്തിന്റെ ഭാഗമായി സംസാരിക്കുകയായിരുന്നു മന്ത്രി. അര്‍ദ്ധചാലക നിര്‍മ്മാണ രംഗത്ത് നിര്‍ണ്ണായക ശക്തിയാകാന്‍ ഇന്ത്യ ശ്രമിക്കുകയാണ്. തായ്വാന്‍ പോലുള്ള രാജ്യങ്ങളുമായാണ് ഇക്കാര്യത്തില്‍ മത്സരം.

ഫോക്സ്‌കോണ്‍, മൈക്രോണ്‍, എഎംഡി എന്നിവയാണ് രംഗത്തെ പ്രമുഖ കമ്പനികള്‍. ഇലക്ട്രോണിക്സ് ആന്‍ഡ് ഇന്‍ഫര്‍മേഷന്‍ ടെക്നോളജി മന്ത്രാലയം 2021 ല്‍ പ്രഖ്യാപിച്ച ഡിസൈന്‍-ലിങ്ക്ഡ് ഇന്‍സെന്റീവ് സ്‌കീമിന് കീഴില്‍ ഉള്‍പ്പെടുത്തിയാണ്  സ്റ്റാര്‍ട്ടപ്പുകള്‍ക്ക് സാമ്പത്തിക സഹായം. നല്‍കുക.

X
Top