എല്‍പിജി പ്രതിസന്ധി ടൂറിസം മേഖലയ്ക്കും തിരിച്ചടിയാകുന്നുപരുത്തി വിപണിയില്‍ റെക്കോര്‍ഡ് കുതിപ്പ്; സംഭരണം 104 ലക്ഷം ബെയ്‌ലുകള്‍ കടന്നുവിലക്കയറ്റത്തോത് ഏറ്റവും കൂടുതലുള്ള സംസ്ഥാനങ്ങളിൽ കേരളം മൂന്നാമത്യുദ്ധത്തില്‍ ചിറകറ്റ് ആഗോള വ്യോമയാന മേഖല; ഗള്‍ഫ് വ്യോമപാതകളില്‍ കടുത്ത നിയന്ത്രണംഫെബ്രുവരിയിൽ പണപ്പെരുപ്പം ഉയർന്നു

പട്ടേല്‍ കണ്ടെയ്നര്‍ ഓഹരികള്‍ ഏറ്റെടുത്ത് സെല്‍വിന്‍ ട്രേഡേഴ്സ്

കൊച്ചി: പട്ടേല്‍ കണ്ടെയ്നര്‍ ഇന്ത്യ പ്രൈവറ്റ് ലിമിറ്റഡില്‍ തന്ത്രപരമായ നിക്ഷേപം നടത്തി സെല്‍വിന്‍ ട്രേഡേഴ്സ് ലിമിറ്റഡ്. അഹമ്മദാബാദ് ആസ്ഥാനമായുള്ള സെല്‍വിന്‍ ട്രേഡേഴ്സ് 36% ഓഹരികളാണ് ഏറ്റെടുത്തത്.

ഗുജറാത്തിലെ ഭാവ്നഗര്‍ ജില്ലയില്‍ ലോജിസ്റ്റിക് കണ്ടെയ്നറുകള്‍ക്കായി പുതിയ നിര്‍മ്മാണ കേന്ദ്രം സ്ഥാപിക്കുന്നതിന് പിന്തുണ നല്‍കാന്‍ സെല്‍വിന്‍ ട്രേഡേഴ്സിന്റെ നിക്ഷേപം ഉപയോഗിക്കും.

പട്ടേല്‍ കണ്ടെയ്നര്‍ ലിമിറ്റഡില്‍ നിക്ഷേപം നടത്തുന്നതിനുള്ള ധാരണാപത്രം മെയ് 15-നാണ് നടപ്പിലാക്കിയതെന്ന് സെല്‍വിന്‍ ട്രേഡേഴ്സ് ലിമിറ്റഡിന്റെ എം.ഡി വേദാന്ത് പഞ്ചാല്‍ പറഞ്ഞു.

ലോജിസ്റ്റിക്‌സിന്റെയും മെറ്റല്‍സിന്റെയും വ്യവസായത്തില്‍ നൂതന നിര്‍മ്മാണ സാങ്കേതിക വിദ്യകള്‍ പ്രയോജനപ്പെടുത്തുകയും കാര്യക്ഷമമായ പ്രവര്‍ത്തന സജ്ജീകരണങ്ങള്‍ സ്ഥാപിക്കുകയും ചെയ്യുന്നതിലൂടെ പട്ടേല്‍ കണ്ടെയ്നര്‍ ലിമിറ്റഡിലെ ഈ നിക്ഷേപത്തില്‍ നിന്ന് സെല്‍വിന്‍ ട്രേഡേഴ്സിന് ഫലപ്രദമായ നേട്ടങ്ങള്‍ പ്രതീക്ഷിക്കുന്നബായി വേദാന്ത് പഞ്ചാല്‍ കൂട്ടിച്ചേര്‍ത്തു.

X
Top