പാൽ സംഭരണത്തിൽ 14% വർധനവ് നേടി മിൽമസതേൺ ഡെയറി ഫുഡ് കോൺക്ലേവ് ജനുവരിയിൽരാജ്യത്ത് പുതിയ വാടക കരാർ നിയമം നിലവില്‍വന്നുറഷ്യൻ എണ്ണയുടെ ഇറക്കുമതി മൂന്നുവർഷത്തെ താഴ്ന്ന നിലയിലേക്ക്ക്രൂഡ് ഓയില്‍ വില 2027ല്‍ വെറും $30 ഡോളറാകുമെന്ന് ജെപി മോര്‍ഗന്‍

ഇന്ത്യയുടെ തൊഴിൽ മേഖലയുടെ നട്ടെല്ലായി ‘സ്വയം തൊഴിൽ’

ന്യൂഡൽഹി: രാജ്യത്ത് തൊഴിൽ വളർച്ചയുടെ നട്ടെല്ലായി സ്വയം തൊഴിൽ മേഖല. കഴിഞ്ഞ ആറ് വർഷത്തിനിടയിൽ ഇന്ത്യയുടെ തൊഴിൽ വളർച്ചയുടെ നട്ടെല്ലായി മാറിയത് സ്വയം തൊഴിൽ മേഖലയാണെന്ന് കണക്കുകള്‍ വ്യക്തമാക്കുന്നു.

എച്ച്ഡിഎഫ്സി ബാങ്കിൻ്റെ എംപ്ലോയ്‌മെൻ്റ് ട്രെൻഡ്‌സിനെ അടിസ്ഥാനമാക്കി നടത്തിയ റിപ്പോർട്ടിലാണ് ഇക്കാര്യം വ്യക്തമാക്കുന്നത്. കൃഷി, കൃഷിയേതര മേഖല ഉൾപ്പെടുന്ന സ്വയം തൊഴിൽ മേഖല 2018 സാമ്പത്തിക വർഷത്തിൽ 239 ദശലക്ഷത്തിൽ നിന്ന് 2024 സാമ്പത്തിക വർഷത്തിൽ 358 ദശലക്ഷമായി ഉയർന്നു എന്നാണ് പഠനങ്ങൾ സൂചിപ്പിക്കുന്നത്. സംയുക്ത വാർഷിക വളർച്ചാ നിരക്ക് 7 ശതമാനമാണ് കാണിക്കുന്നത്.

ഈ കുതിച്ചുചാട്ടം ഇന്ത്യയിലെ വിപണിയിലുടെ നീളം ഏറ്റവും വേഗത്തിൽ വളരുന്ന വിഭാഗമായി സ്വയം തൊഴിൽ മേഖലയെ മാറ്റി, ശമ്പളമുള്ള ജോലിയുടേയും താത്‌ക്കാലിക തൊഴിലാളികളുടേയും വളർച്ചയെ ഇത് മറികടന്നു. ശമ്പളം ലഭിക്കുന്നതും സ്ഥിരം വേതനമുള്ളതുമായ ജോലികൾ നേരിയ തോതിൽ മാത്രമേ വർധിച്ചിട്ടുള്ളൂ, സംയുക്ത വാർഷിക വളർച്ചാ നിരക്ക് 4.1 ശതമാനം എന്ന നിരക്കിൽ വളർന്ന് സാമ്പത്തിക വർഷം 2018ൽ 105 ദശലക്ഷമായത് 2024 സാമ്പത്തിക വർഷത്തിൽ 119 ദശലക്ഷമായി ഉയർന്നു. അതേസമയം, താത്‌ക്കാലിക തൊഴിലാളികൾ ദുരിതത്തിലായെന്നും കണക്കുകള്‍ പറയുന്നു.

അതേ കാലയളവിൽ തന്നെയാണ് 114 ദശലക്ഷത്തിൽ നിന്ന് സംയുക്ത വാർഷിക വളർച്ചാ നിരക്ക് 1.1 ഉയർന്ന് 122 ദശലക്ഷമായി ഉയർന്നത്. 15-59 വയസ്‌ പ്രായമായവരുടെ തൊഴിൽ പങ്കാളിത്ത നിരക്ക് 2018 സാമ്പത്തിക വർഷത്തിൽ 53 ശതമാനത്തിൽ നിന്ന് 2024 സാമ്പത്തിക വർഷത്തിൽ 64.3 ശതമായി വർധിച്ചുവെന്നും സ്‌ത്രീ പങ്കാളിത്തം വർധിച്ച് 31.7 ശതമാനമായി തുടരുന്നുവെന്നും റിപ്പോർട്ട് സൂചിപ്പിക്കുന്നു.

സ്‌ത്രീകളുടെ തൊഴിലവസരങ്ങൾ 103 ദശലക്ഷം വർധിച്ചു, പുരുഷ തൊഴിലാളികളേക്കാളും ഇരട്ടിയാണ് ഇത്. സ്‌ത്രീകളും യുവാക്കളും തൊഴിൽ മേഖലയിൽ കടന്നു വരുന്നുണ്ടെന്നാണ് ഇത് സൂചിപ്പിക്കുന്നത്. വേതനത്തെ അടിസ്ഥാനമാക്കിയുള്ള തൊഴിൽ ലഭ്യത പരിമിതമാക്കിയാൽ ഇവരിൽ പലരും സ്വയം തൊഴിൽ മേഖലയിലേയ്‌ക്ക് തിരിയും.

2024 സാമ്പത്തിക വർഷത്തിലെ കണക്കനുസരിച്ച്, ഇന്ത്യയിൽ 614 ദശലക്ഷം ആളുകൾ ജോലി ചെയ്‌തിരുന്നു, മൊത്തം തൊഴിലിൻ്റെ 54 ശതമാനവും കാർഷികേതര മേഖലയാണ്, 46 ശതമാനം കാർഷിക മേഖലയാണ്.

ഇന്ത്യയിലെ മൊത്തം തൊഴിൽ ജനസംഖ്യയുടെ പകുതിയിലധികവും സ്വയം തൊഴിൽ ചെയ്യുന്നവരാണ് എന്നാണ് റിപ്പോർട്ട് സൂചിപ്പിയ്‌ക്കുന്നത്. സേവനമേഖലകളിൽ തൊഴിലവസരങ്ങളുണ്ടായത് മൊത്ത വ്യാപര, ചില്ലറ വ്യാപാരം, ഗതഗതം, വിദ്യാഭ്യാസം, ഹോട്ടലുകൾ, റെസ്റ്റോറൻ്റുകൾ എന്നിവയിലാണ്.

നിർമ്മാണ മേഖലയിൽ ഏകദേശം 70 ദശലക്ഷം തൊഴിലവസരങ്ങളുണ്ട്. തുണിത്തരങ്ങൾ, ഭക്ഷണം, പാനീയങ്ങൾ, പുകയില, ലോഹങ്ങൾ, ഫർണീച്ചർ എന്നിവ ഇതിൽ ഉൾപ്പെടുന്നു. നിർമ്മാണ മേഖലയിലെ വർധനവിൻ്റെ മൂന്നിലൊന്ന് വരുന്നത് തുണിത്തരങ്ങളും വസ്‌ത്രങ്ങളുമാണ്.

X
Top