തൊഴിലില്ലായ്മ നിരക്ക് ഓഗസ്റ്റില്‍ 5.1 ശതമാനമായി കുറഞ്ഞുഇന്ത്യന്‍ കാര്‍ഷിക മേഖലയുടെ ആദ്യപാദ വളര്‍ച്ചാ നിരക്ക് ലോകത്തിലെ ഉയര്‍ന്നത്:  ശിവരാജ് സിംഗ് ചൗഹാന്‍ഡോളറിനെതിരെ 8 പൈസ നേട്ടത്തില്‍ രൂപനിക്ഷേപത്തട്ടിപ്പിന് കേന്ദ്ര ധനമന്ത്രിയുടെ വ്യാജ എഐ വീഡിയോ; ജാഗ്രത വേണമെന്ന് സൈബർ പോലീസ്ഇൻവെസ്റ്റ് കേരള ഗ്ലോബൽ സമ്മിറ്റിലൂടെ വ്യവസായ രംഗത്ത് വലിയ മുന്നേറ്റം സാധ്യമായി;പി രാജീവ്

ഐപിഒ: കരട് രേഖകള്‍ പുന:സമര്‍പ്പിക്കാന്‍ ഗോ ഡിജിറ്റിനോടാവശ്യപ്പെട്ട് സെബി

ന്യൂഡല്‍ഹി: ഐപിഒ (പ്രാരംഭ പബ്ലിക് ഓഫറിംഗ്)യ്ക്കായി കരട് രേഖകള്‍ പുനര്‍സമര്‍പ്പിക്കാന്‍ ഗോ ഡിജിറ്റ് ജനറല്‍ ഇന്‍ഷൂറന്‍സിനോടാവശ്യപ്പെട്ടിരിക്കയാണ് സെബി (സെക്യൂരിറ്റീസ് ആന്റ് എക്‌സ്‌ചേഞ്ച് ബോര്‍ഡ് ഓഫ് ഇന്ത്യ). കമ്പനി ഇക്കാര്യം സ്ഥിരീകരിച്ചു. ഡിആര്‍എച്ച്പി തിരിച്ചുനല്‍കിയതിന്റെ കാരണം സെബി വ്യക്തമാക്കിയിട്ടില്ല.

ഫെയര്‍ഫാക്സ് ഗ്രൂപ്പ് പിന്തുണയുള്ള ഗോ ഡിജിറ്റില്‍ മുന്‍ ഇന്ത്യന്‍ ക്രിക്കറ്റ് ടീം നായകന്‍ വിരാട് കോലിയ്ക്കും ഓഹരി പങ്കാളിത്തമുണ്ട്. കോലി തന്നെയാണ് ബ്രാന്‍ഡ് അംബാസിഡര്‍. ഓഗസ്റ്റ് 17 നാണ് കരട് രേഖകള്‍ സമര്‍പ്പിച്ചത്.

1250 കോടി രൂപയുടെ ഫ്രഷ് ഇഷ്യുവും 10.94 കോടി ഓഹരികളുമുള്‍പ്പെടുന്ന ഓഫര്‍ ഫോര്‍ സെയ്ലും ഐപിഒ ലക്ഷ്യമിട്ടു. മൂലധന അടിസ്ഥാനം വര്‍ധിപ്പിക്കുന്നതിനും കോര്‍പറേറ്റ് ഉദ്ദേശങ്ങള്‍ക്കും സോള്‍വെന്‍സി നിലനിര്‍ത്താനും ഫ്രഷ് ഇഷ്യു തുക ഉപയോഗിക്കുമെന്ന് കമ്പനി അറിയിച്ചിരുന്നു. ഇന്‍ഷൂറന്‍സ് രംഗത്തെ മുതിര്‍ന്ന വ്യക്തി കാമേഷ് ഗോയല്‍ 2016 ലാണ് ഗോ ഡിജിറ്റ് സ്ഥാപിക്കുന്നത്.

പിന്നീട് കനേഡിയന്‍ ശതകോടീശ്വരന്‍ പ്രേം വസ്റ്റയുടെ ഫെയര്‍ഫാക്സ് ഗ്രൂപ്പ്, ക്രിക്കറ്റര്‍ വിരാട് കോലി എന്നിവര്‍ പങ്കാളിത്തം നേടി. ഫയര്‍ഫാക്സിന് പുറമെ സിക്വായ കാപിറ്റല്‍, എ91 പാര്‍ട്ട്നേഴ്സ്, ഫെയറിംഗ് കാപിറ്റല്‍ എന്നിവയ്ക്കും 400 മില്ല്യണ്‍ ഡോളറിലധികം നിക്ഷേപമുണ്ട്. മൊത്തം മൂല്യം 4 ബില്ല്യണ്‍ ഡോളര്‍.

X
Top