എല്‍പിജി പ്രതിസന്ധി ടൂറിസം മേഖലയ്ക്കും തിരിച്ചടിയാകുന്നുപരുത്തി വിപണിയില്‍ റെക്കോര്‍ഡ് കുതിപ്പ്; സംഭരണം 104 ലക്ഷം ബെയ്‌ലുകള്‍ കടന്നുവിലക്കയറ്റത്തോത് ഏറ്റവും കൂടുതലുള്ള സംസ്ഥാനങ്ങളിൽ കേരളം മൂന്നാമത്യുദ്ധത്തില്‍ ചിറകറ്റ് ആഗോള വ്യോമയാന മേഖല; ഗള്‍ഫ് വ്യോമപാതകളില്‍ കടുത്ത നിയന്ത്രണംഫെബ്രുവരിയിൽ പണപ്പെരുപ്പം ഉയർന്നു

ഡിജിറ്റല്‍ സ്വര്‍ണ്ണത്തില്‍ നിക്ഷേപം ഏറുന്നു, മുന്നറിയിപ്പുമായി സെബി

മുംബൈ: പത്ത് രൂപയ്ക്ക് പോലും ഓണ്‍ലൈന്‍ സ്വര്‍ണ്ണം വാങ്ങാവുന്ന എളുപ്പവും സൗകര്യപ്രദവുമായി മാര്‍ഗമാണ് ഡിജിറ്റല്‍ ഗോള്‍ഡ് പ്ലാറ്റ്‌ഫോമുകള്‍. എന്നാല്‍ റെഗുലേറ്ററുടെ പരിധിയ്ക്ക് കീഴിലല്ലാത്തതിനാല്‍ സുരക്ഷിതത്വം കുറവാണ്. ഇക്കാര്യത്തില്‍ മുന്നറിയിപ്പ് പുറപ്പെടുവിച്ചിരിക്കയാണ് സെക്യൂരിറ്റീസ് ആന്റ് എക്‌സ്‌ചേഞ്ച് ബോര്‍ഡ് ഓഫ് ഇന്ത്യ (സെബി).

വിവിധ ഓണ്‍ലൈന്‍ പ്ലാറ്റ്ഫോമുകള്‍ വഴി വാഗ്ദാനം ചെയ്യുന്ന ഡിജിറ്റല്‍ ഗോള്‍ഡ് ഉല്‍പ്പന്നങ്ങളില്‍ നിക്ഷേപിക്കുന്നതിനെതിരെ റെഗുലേറ്റര്‍ പ്രസ്താവനയിറക്കി. ഈ ഉത്പന്നങ്ങള്‍ റെഗുലേറ്റര്‍മാരുടെ നിയന്ത്രണപരിധിയില്‍ വരുന്നില്ലെന്നും അതുകൊണ്ടുതന്നെ നഷ്ടസാധ്യത അധികമാണെന്നും പ്രസ്താവന പറയുന്നു. ഡിജിറ്റല്‍ ഗോള്‍ഡുകളുടെ പരസ്യങ്ങള്‍ ശ്രദ്ധയില്‍ പെട്ട സാഹചര്യത്തിലാണ് പ്രസ്താവന.

തനിഷ്‌ക്ക്, ആദിത്യ ബിര്‍ള ക്യാപിറ്റല്‍, എംഎംടിസി പിഎഎംപി, കാരാറ്റ്‌ലെന്‍, ജോസ് ആലുക്കാസ്, ഫോണ്‍പേ, ശ്രീരാം ഫിനാന്‍സ് തുടങ്ങിയവയാണ് ഡിജിറ്റല്‍ ഗോള്‍ഡില്‍ നിക്ഷേപം വാഗ്ദാനം ചെയ്യുന്ന പ്രമുഖ പ്ലാറ്റ്‌ഫോമുകള്‍.

X
Top