ആഭ്യന്തര വിമാന യാത്ര നിരക്ക് നാലു വർഷത്തെ താഴ്ന്ന നിലയിൽവിദേശനാണ്യ കരുതല്‍ ശേഖരത്തില്‍ ഇടിവ്എഫ്എംസിജി മേഖല തിരിച്ചുവരുന്നുകയറ്റമതിക്ക് ഇന്ത്യ പുതിയ വിപണി കണ്ടെത്തുന്നുഇനി രാജ്യമൊട്ടാകെ റോഡ് അപകടത്തില്‍പ്പെട്ടവര്‍ക്ക് പണരഹിത ചികിത്സാ പദ്ധതി

ഫ്യൂച്ച്വര്‍ ആന്റ് ഓപ്ഷന്‍ പ്രവേശന നിബന്ധനകള്‍ കര്‍ശനമാക്കാന്‍ സെബി

മുംബൈ: ഇക്വിറ്റി ഡെറിവേറ്റീവ് വിഭാഗത്തിലേക്ക് സ്‌റ്റോക്കുകള്‍ ഉള്‍പ്പെടുത്താനുള്ള യോഗ്യത മാനദണ്ഡങ്ങള്‍ കര്‍ശനമാക്കാനൊരുങ്ങുകയാണ് സെക്യൂരിറ്റീസ് ആന്‍ഡ് എക്‌സ്‌ചേഞ്ച് ബോര്‍ഡ് ഓഫ് ഇന്ത്യ (സെബി). എക്കണോമിക് ടൈംസാണ് ഇക്കാര്യം റിപ്പോര്‍ട്ട് ചെയ്തത്. ദുര്‍ബല സ്റ്റോക്കുകള്‍ ഫ്യൂച്ചര്‍, ഓപ്ഷന്‍ വിഭാഗത്തിലേയ്ക്ക് പ്രവേശിക്കുന്നത് തടയാനാണ് നീക്കം.

ഇത് പ്രകാരം, കഴിഞ്ഞ ആറ് മാസ കാലയളവില്‍ 10 കോടി മുതല്‍ 20 കോടി രൂപ വരെ പ്രതിദിന ഡെലിവറി മൂല്യം നിലനിര്‍ത്തുന്ന ഓഹരികളെ മാത്രമേ ഡെറിവേറ്റീവ് വിഭാഗത്തില്‍ പരിഗണിക്കൂ. മാര്‍ക്കറ്റ് വൈഡ് പൊസിഷന്‍ പരിധി നിലവിലുള്ള 500 കോടിയില്‍ നിന്ന് 1,000 കോടി രൂപയാക്കാനും ആലോചിക്കുന്നു. നിര്‍ദിഷ്ട മാനദണ്ഡമനുസരിച്ച്, ലിസ്റ്റ് ചെയ്ത് ആറു മാസത്തിനു ശേഷമേ ഓഹരികള്‍ക്ക് എഫ് ആന്റ് ഒ പ്രവേശനം സാധ്യമാകൂ.

രജിസ്റ്റര്‍ ചെയ്ത ബ്രോക്കര്‍മാരില്‍ 15% അല്ലെങ്കില്‍ കുറഞ്ഞത് 200 ബ്രോക്കര്‍മാര്‍ സ്‌റ്റോക്ക് ട്രേഡ് ചെയ്യണമെന്ന നിബന്ധനയും സെബി മുന്നോട്ടുവയ്ക്കുന്നു. അടുത്ത സെക്കന്‍ഡറി മാര്‍ക്കറ്റ് അഡ്വൈസറി കമ്മിറ്റി (എസ്എംഎസി) യോഗത്തില്‍ നിര്‍ദ്ദേശങ്ങള്‍ ചര്‍ച്ച ചെയ്യും. അതിനുശേഷമായിരിക്കും നടപടികള്‍ പ്രാബല്യത്തില്‍ വരിക

X
Top