
മുംബൈ: ഒരേ ചരക്കില്‍ ഒന്നിലധികം കരാറുകള്‍ അവതരിപ്പിക്കാന്‍ ക്യാപിറ്റല്‍ മാര്‍ക്കറ്റ് റെഗുലേറ്റര്‍ സെബി എക്‌സ്‌ചേഞ്ചുകള്‍ക്ക് അനുമതി നല്‍കി.കമ്മോഡിറ്റി ഡെറിവേറ്റീവ് മാര്‍ക്കറ്റില്‍ നിക്ഷേപക പങ്കാളിത്തം പ്രോത്സാഹിപ്പിക്കുകയാണ് ലക്ഷ്യം. തീരൂമാനം ഉടന്‍ പ്രാബല്യത്തില്‍ വരും.
സ്വര്‍ണം, വെള്ളി, വിലപിടിപ്പുള്ള ലോഹങ്ങള്‍ എന്നിവ ഒഴികെയുള്ള ചരക്കുകളില്‍ ഒരു കരാര്‍ മാത്രമാണ് അനുവദനീയമായിരുന്നത്. ഇതിനാല്‍ നിക്ഷേപക പങ്കാളിത്തം, ഈ ചരക്കുകളില്‍, പ്രത്യേകിച്ച് ലോഹ കരാറുകളില്‍, പരിമിതമായിരുന്നു. ഇക്കാര്യങ്ങള്‍ സ്റ്റോക്ക് എക്‌സ്‌ചേഞ്ചുകള്‍ സെബിയെ ബോധിപ്പിച്ചു.
‘അതനുസരിച്ച്, കൃത്യമായ കൂടിയാലോചനകള്‍ക്ക് ശേഷം, ഒരേ ചരക്കില്‍ ഒന്നിലധികം കരാറുകള്‍ ആരംഭിക്കാന്‍ സ്റ്റോക്ക് എക്‌സ്‌ചേഞ്ചുകളെ അനുവദിച്ചു,” മാര്‍ക്കറ്റ് റെഗുലേറ്റര്‍ പ്രസ്താവനയില്‍ പറയുന്നു. കാര്‍ഷികോത്പന്നങ്ങളില്‍ ഫ്യൂച്വര്‍, ഓപ്ഷന്‍ ട്രേഡിംഗ് അനുവദിക്കാന്‍ സെബി ഡിസംബറില്‍ തീരുമാനിച്ചിരുന്നു.






