കുതിച്ചുയർന്ന് വിഴിഞ്ഞം തുറമുഖം; ഒരു വർഷത്തിനിടെ എത്തിയത് 392 കപ്പലുകൾ, കൈകാര്യം ചെയ്തത് 8.3 ലക്ഷം കണ്ടെയ്നറുകൾടോള്‍ പിരിവ് വേഗത കൂട്ടാന്‍ നടപടിയുമായി ദേശീയപാത അതോറിട്ടിരാജ്യത്ത് ചെറുകിട ഇടത്തരം വ്യവസായ സംരംഭങ്ങള്‍ വലിയ പ്രതിസന്ധി നേരിടുന്നുമൂന്നുമാസം കൊണ്ട് ഫാസ്റ്റാഗ് പിരിച്ചത് 20,682 കോടിരൂപഇന്ത്യ-യുഎസ് വ്യാപാരക്കരാർ: തുടർ ചർച്ചകൾക്കായി ഇന്ത്യൻ സംഘം വീണ്ടും അമേരിക്കയിലേക്ക്

മുന്‍സിപ്പല്‍ ബോണ്ട് ഡാറ്റബേസ് പുറത്തിറക്കി സെബി

ന്യൂഡല്‍ഹി: മുന്‍സിപ്പല്‍ ബോണ്ടുകളെ സംബന്ധിച്ചുള്ള ഒരു വിവര ഡാറ്റാബേസ് പുറത്തിറക്കിയിരിക്കയാണ് സെബി (സെക്യൂരിറ്റീസ് ആന്റ് എക്‌സ്‌ചേഞ്ച് ബോര്‍ഡ് ഓഫ് ഇന്ത്യ). ബോണ്ട് വിവരങ്ങളുടെ സുതാര്യതയും പ്രവേശനക്ഷമതയും വര്‍ദ്ധിപ്പിക്കുന്നതിനായാണ് ഇത്. ബോണ്ട് ഇഷ്യു, ക്രെഡിറ്റ് റേറ്റിംഗ്, ഡിഫോള്‍ട്ട് ഹിസ്റ്ററി തുടങ്ങിയ വിവരങ്ങള്‍ ഡാറ്റാബേസില്‍ അടങ്ങിയിരിക്കും.

മുന്‍സിപ്പില്‍ ബോണ്ട് മാര്‍ക്കറ്റില്‍ പണലഭ്യത ഉറപ്പുവരുത്തുകയും കൂടുതല്‍ നിക്ഷേപകരെ ആകര്‍ഷിക്കുകയുമാണ് ലക്ഷ്യം.കൂടാതെ, ചട്ടങ്ങള്‍ പാലിക്കുന്നത് നിരീക്ഷിക്കാനും തര്‍ക്കങ്ങള്‍ പരിഹരിക്കാനും സഹായകരമാകും.സ്ഥിതിവിവരക്കണക്കുകളും നിയന്ത്രണങ്ങളും, സര്‍ക്കുലറുകള്‍, മാര്‍ഗ്ഗനിര്‍ദ്ദേശ കുറിപ്പ്, മുനിസിപ്പല്‍ ഡെബ്റ്റ് സെക്യൂരിറ്റികളുമായി ബന്ധപ്പെട്ട് സെബി നല്‍കിയ പതിവ് ചോദ്യങ്ങള്‍ എന്നിവയും പ്രീ-ലിസ്റ്റിംഗ് ആവശ്യകതകള്‍ക്കായുള്ള വിവിധ ചെക്ക്ലിസ്റ്റുകള്‍, മുനിസിപ്പല്‍ ബോണ്ട് ഇറക്കാന്‍ വേണ്ട സാമ്പിള്‍ ലെറ്ററുകള്‍, സര്‍ട്ടിഫിക്കറ്റുകള്‍ തുടങ്ങിയവയും ഉള്‍ക്കൊള്ളിച്ചിരിക്കുന്നു.

ഇഷ്യുചെയ്യുന്നവര്‍ക്കും നിക്ഷേപകര്‍ക്കും ഒരുപോലെ ഉപയോഗപ്പെടുത്താം.

X
Top