പശ്ചിമേഷ്യൻ യുദ്ധം: രാജ്യത്ത് എൽപിജി നിയന്ത്രണം വന്നേക്കുംഇന്ത്യക്ക് ദീർഘകാലം യുറേനിയം നൽകുമെന്ന് കാനഡ; സമഗ്ര സാമ്പത്തിക പങ്കാളിത്ത കരാർ ഈ വർഷംനിയന്ത്രിത സർവീസുകൾ ആരംഭിച്ച് വിമാന കമ്പനികൾ; ഗൾഫ് മേഖലയിലെ വിമാനത്താവളങ്ങളിൽ കുടുങ്ങിയ കൂടുതൽ പേർ ഇന്ത്യയിലേക്ക്കേന്ദ്ര സർക്കാർ ജീവനക്കാർക്ക് റെക്കോർഡ് ശമ്പള വർദ്ധനവ് വരുന്നുപശ്ചിമേഷ്യ സംഘർഷം: ഇന്ത്യൻ അരി കയറ്റുമതി പ്രതിസന്ധിയിൽ

ട്രേഡിംഗ്, ഡീമാറ്റ് അക്കൗണ്ടുകള്‍ക്ക് നോമിനി: സമയപരിധി നീട്ടി സെബി

ന്യൂഡല്‍ഹി: നോമിനിയെ നിര്‍ദ്ദേശിക്കുന്നതിനും ഒഴിവാക്കുന്നതിനും ട്രേഡിംഗ്, ഡീമാറ്റ് അക്കൗണ്ട് ഉടമകള്‍ക്ക് അനുവദിച്ച സമയപരിധി സെപ്റ്റംബര്‍ അവസാനം വരെ സെബി (സെക്യൂരിറ്റീസ് ആന്റ് എക്‌സ്‌ചേഞ്ച് ബോര്‍ഡ് ഓഫ് ഇന്ത്യ ) നീട്ടി. 2023 മാര്‍ച്ച് 31 ആയിരുന്നു നേരത്തെ സമയപരിധി നിശ്ചയിച്ചിരുന്നത്. 2021 ജൂലൈയിലാണ് ഇത് സംബന്ധിച്ച നിര്‍ദ്ദേശം മാര്‍ക്കറ്റ് റെഗുലേറ്റര്‍ ആദ്യം പുറപ്പെടുവിക്കുന്നത്.

2022 മാര്‍ച്ച് 31 ആയിരുന്നു അന്ന് നിശ്ചയിച്ച സമയപരിധി. അതിനുള്ളില്‍ നോമിനെയെ നിര്‍ദ്ദേശിക്കാത്ത പക്ഷം അക്കൗണ്ട് മരവിപ്പിക്കുമെന്നും റെഗുലേറ്റര്‍ പറഞ്ഞു. പിന്നീട് സമയ പരിധി മാര്‍ച്ച് 31 വരെ നീട്ടി.

ഇക്കാര്യത്തില്‍ ക്ലയ്ന്റുകളെ നിര്‍ബന്ധിക്കാന്‍ ബ്രോക്കര്‍മാരോടും ഡെപ്പോസിറ്ററി പങ്കാളികളോടും സെബി ആവശ്യപ്പെട്ടിട്ടുണ്ട്. ഇതിനായി രണ്ടാഴ്ചയിലൊരിക്കല്‍ ഇമെയിലുകളും എസ്എംഎസും അയക്കണം. ക്ലയ്ന്റുകള്‍ക്ക് മാര്‍ഗനിര്‍ദ്ദേശം നല്‍കാനും സെബി ആവശ്യപ്പെടുന്നു.

X
Top